ഇന്ത്യയിൽ കക്കൂസുകളെക്കാൾ കൂടുതൽ അമ്പലങ്ങളാണുള്ളത് എന്ന്
മാസങ്ങൾക്ക് മുമ്പ് കേന്ദ്രഗ്രാമവികസനമന്ത്രി ജയറാം രമേഷ്
പറഞ്ഞപ്പോൾ ഹിന്ദുത്വവാദികൾ അദ്ദേഹത്തിനു നേരെ ഉറഞ്ഞു
തുള്ളിയത് നിങ്ങൾ ഓർക്കുന്നുണ്ടാവും. 06. 05.13 ലെ 'ദി ഹിന്ദു'
പത്രത്തിലെ ഒരു വാർത്ത വായിച്ചപ്പോഴാണ് ആ സംഭവം ഓർമ്മ
വന്നത്. തമിഴ് നാട്ടിലെ നാമക്കല്ലിൽ നിന്നാണ് ആ വാർത്ത.
നാമക്കൽ ജില്ലയിലെ ഗ്രാമീണ ജനതയിൽ 59.6 ശതമാനവും
മൊത്തം ജനസംഖ്യയുടെ 43.8 ശതമാനവും തുറന്ന പ്രദേശത്താണ്
മലവിസർജ്ജനം നടത്തുന്നത്. ഈ ദുരവസ്ഥക്ക് പരിഹാര
മുണ്ടാക്കാൻസർക്കാർ പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്. പക്ഷെ
കക്കൂസ് നിർമ്മാണത്തിന് വിഘാതമായി നില്ക്കുകയാണത്രെ അന്ധ
വിശ്വാസങ്ങളും, മതാചാരങ്ങലും വാസ്തു ശാസ്ത്രവും! പെരിയസാമി-
അരുണ ദമ്പതികൾ കക്കൂസിനായി കുഴിയെടുത്തു. പക്ഷെ താമസി
യാതെ തന്നെ അവർക്ക് ആ കുഴി കല്ലും മണ്ണുമൊക്കെയിട്ട് മൂടേണ്ടി
വന്നു. ഒരു ജ്യോത്സ്യന്റെ ഉപദേശമാണത്രേ കാരണം. അവിടെ
കുഴിയെടുക്കാൻ പാടില്ലെന്നും കുഴിയെടുത്താൽ അവരുടെ 5
വയസ്സുള്ള മകന് ആപത്താണെന്നും ജ്യോത്സ്യൻ മുന്നറിയിപ്പ്
നല്കിയിരുന്നു. ശിവശക്തി എന്ന മരപ്പണിക്കാരൻ 6000 രൂപ
ചിലവാക്കി ഒരു ടോയ്ലെറ്റ് പണിതു. പക്ഷെ അയാൾക്ക് അത്
പൊളിച്ചു മാറ്റി വാസ്തു വിദഗ്ദ്ധന്റെ നിർദ്ദേശങ്ങൾക്കനുസരിച്ച്
മറ്റൊന്ന് പണിയേണ്ടി വന്നു. പണി തീർന്നപ്പോൾ ചെലവ് വന്നത്
25000 രൂപ! അമ്പലങ്ങളിലെ ഉത്സവകാലത്ത് കക്കൂസ് പണി
യുന്നത് ദോഷമാണ് എന്ന വിശ്വാസവും ജനങ്ങൾക്കിടയിലുണ്ട്.
കിണറിൽ നിന്നും, കുഴൽക്കിണറിൽ നിന്നും 10 മീറ്റർ അകലത്തിലാ
വണം കക്കൂസിന്റെ കുഴി എന്ന് ആരോഗ്യപ്രവർത്തകർ നിർദ്ദേശിക്കു
മ്പോൾ വാസ്തുവിദഗ്ദ്ധൻ 'സ്ഥാനം നിർണ്ണയിച്ചു' കൊടുക്കുന്നത്
കിണറിന്റെ അടുത്താവും. ജനങ്ങളുടെ ഇത്തരം അന്ധവിശ്വാസ
ങ്ങൾ കാരണം, തുറന്ന പ്രദേശത്തുള്ള മലവിസർജ്ജനം
നിരുൽസാഹപ്പെടുത്താനും, കക്കൂസുകൾ പ്രോത്സാഹിപ്പിക്കു
വാനുമുള്ള സർക്കാർ ശ്രമങ്ങൾ പരാജയപ്പെടുകയാണെന്ന്
വാർത്തയിൽ പറയുന്നു. വാസ്തു നോക്കിയും മറ്റും കക്കൂസ്
നിർമ്മിക്കുന്നത് മൂലമുണ്ടാവുന്ന അധികച്ചിലവ് കാണുന്ന സാധാരണ
ക്കാർ കക്കൂസ് നിർമ്മാണത്തിൽ നിന്ന് വിട്ടു നില്ക്കുകയാണത്രെ! മതാ
ഘോഷങ്ങൾക്ക് ഒരു വർഷം 6000 വും 8000 വും രൂപ
ചിലവാക്കാൻ ഒരു മടിയുമില്ലാത്ത ഗ്രാമീണർ അത്രയും തുക മാത്രം
ചെലവ് വരുന്ന കക്കൂസ് നിർമ്മിക്കാൻ വിമുഖരാണ് എന്ന്
വായിക്കുമ്പോൾ ജയറാം രമേഷ് പറഞ്ഞത് എത്ര വാസ്തവമാണ്
എന്ന് നമുക്ക് ബോധ്യപ്പെടും. തമിഴ്
സ്വതന്ത്രവും ശക്തവുമായ നിലപാടുകള്‍ കൊണ്ട് ജയറാം രമേശ് മുന്‍പും ശ്രദ്ധ ആകര്‍ഷിച്ചിട്ടുണ്ട്. അതിനൊക്കെ അങ്ങേര് അനുഭവിച്ചിട്ടും ഉണ്ട്
മറുപടിഇല്ലാതാക്കൂകക്കൂസില് പോലും വാസ്തു പുരുഷനെ കിടത്തുന്ന ജോറ്സ്യന്‍മാരുടെ നാട്ടില്‍ ജയറാം രമേശിനെ പോലെയുള്ള മന്ത്രിമാര്‍ കൂടുതല്‍ കൂടുതല്‍ ഉണ്ടാവേണ്ടതുണ്ട്