"ജ്യോതിഷം തെറ്റിയാൽ അടുത്ത വർഷം കാണാം. നാല് ജാതകപ്രകാരവും
2013 ജൂണ്‍ വരെയേ എനിക്ക് ആയുസ്സുള്ളൂ. ജ്യോതിഷം തെറ്റിയാൽ
അടുത്ത തവണ എന്നെ വാർഷികസമ്മേളനത്തിന് വിളിക്കണം"
കേരള ജ്യോതിഷ പരിഷത്തിന്റെ 4 ആം വാർഷിക സമ്മേളനം
തൃശ്ശൂരിൽ ഉദ്ഘാടനം ചെയ്തുകൊണ്ട് നടൻ മധു പറഞ്ഞതാണ് ഇത്.
ഈ സമ്മേളനത്തിന് ക്ഷണിക്കപ്പെട്ട ഐ. ജി. എസ് . ഗോപിനാഥൻ
വരാതിരുന്നതിനെ പരാമർശിച്ചു മധു ചോദിച്ചു: "ചടങ്ങിനെത്താൻ
കഴിയുന്നവരാണോ എന്ന് കവടി നിരത്തി നോക്കിയിട്ട് വരുമെന്ന്
ഉറപ്പുള്ളവരെ മാത്രം ക്ഷണിക്കാൻ പാടില്ലായിരുന്നോ?"
(മാതൃഭൂമി: 4.05.13)
മധുവിന്റെ വാക്കുകൾ ശ്രദ്ധിക്കുന്ന ഏതൊരാൾക്കും അദ്ദേഹം
ജ്യോത്സ്യന്മാരെ കളിയാക്കുകയാണോ എന്ന് തോന്നിപ്പോകും.
ജ്യോതിഷത്തിൽ വിശ്വസിക്കാത്ത ഒരാളെ സംഘാടകർ
ഉദ്ഘാടനത്തിന് ക്ഷണിക്കുമോ?ഒരു പക്ഷെ സിനിമാ നടൻ
വന്നാൽ ആള് കൂടും എന്ന് കരുതിയിട്ടാവും.
ജാതകപ്രകാരം മധുവിന് ഇനി ഒരു മാസം കൂടിയേ ആയുസ്സുള്ളൂ.
ഒരു ജാതകമല്ല ഇത് പറഞ്ഞത്. നാല് ജാതകങ്ങളും ഒരേ
പോലെയാണ് പ്രവചിച്ചിരിക്കുന്നത്. മധുവിന്റെ നമുക്കറിയാവുന്ന
ആരോഗ്യസ്ഥിതി വെച്ച്എന്റെ അഭിപ്രായത്തിൽ ഇന്നത്തെ നിലക്ക്
മധു ഒരു മാസമല്ല ഒരു വർഷവുമല്ല ജീവിച്ചിരിക്കുക. ഇത്
എനിക്കെങ്ങനെനോക്കിയാൽ അദ്ദേഹം ഒരു മാസമല്ല ഒരു
വർഷവുമല്ല ജീവിച്ചിരിക്കുക. എന്റെ അഭിപ്രായത്തിൽ ജ്യോതിഷ
പ്രവചനം തെറ്റിപ്പോവാനാണ് സാധ്യത. എത്രയെത്ര ജ്യോതിഷ
പ്രവചനങ്ങൾ പൊളിഞ്ഞു പാളീസായിട്ടുണ്ട്. എന്നിട്ടും
ജ്യോതിഷികൾക്ക് ഉപഭോക്താക്കളെ കുറഞ്ഞിട്ടുണ്ടോ? ഇല്ലല്ലോ?
ഇതും പൊളിയും. പൊളിഞ്ഞ കാര്യം ഒരു പത്രവും റിപ്പോർട്ട്
ചെയ്യുകയില്ല. വിശ്വാസികൾ അറിഞ്ഞ ഭാവം നടിക്കുകയുമില്ല.
വിശ്വാസികളുടെ വിവരക്കേട് കണ്ടു ഉള്ളാലെ ചിരിക്കുകയാണ്
എന്ന് എത്ര വിശ്വാസികൾക്കറിയാം? സാമാന്യ ബുദ്ധിയും
യുക്തിബോധവും ഇല്ലാത്ത ആളുകൾ ഉള്ളിടത്തോളം കാലം
കവടിക്കാരുടെ വീട്ടിനു മുമ്പിൽ ക്യൂ നീണ്ടു തന്നെ കിടക്കും!
മധുവിന്‍റെ അന്ത്യം മരണമായിരിക്കും .
മറുപടിഇല്ലാതാക്കൂ