പള്ളിയിലെ അത്ഭുതം

                       വിശ്വാസികളുടെ മാനസികാവസ്ഥ വിചിത്രമാണ്. എന്തെങ്കിലും 'ദിവ്യാല്ഭുതങ്ങളെപ്പറ്റി കേട്ടാല്‍ മതി പാഞ്ഞെത്തും. ഇതിനൊക്കെ പിന്നില്‍ ജനിതകവും മന്ശാസ്ത്രപരവും സാമൂഹികശാസ്ത്രപരവുമായ കാരണങ്ങള്‍ ഉണ്ടെന്നു ഇന്ന് നമുക്കറിയാം. ദിവ്യാല്ഭുത്ത അനാവരണ പരിപാടികളിലൂടെ കുറെയൊക്കെ ബോധമുണ്ടാക്കാന്‍ കഴിയുമെന്ന് തോന്നുന്നു. അതാണല്ലോ നമ്മള്‍ യുക്തിവാദികള്‍ ചെയ്തുകൊണ്ടിരിക്കുന്നത്.

            വിശ്വാസികളെ  തെറ്റുതിരുത്തി മുന്നോട്ടു കൊണ്ടുവരാന്‍ നമുക്ക് ശ്രമിക്കാം. അതെ അവസരത്തില്‍ ഭരണകൂടത്തില്‍ നിന്നും ചില നടപടികള്‍ ഉണ്ടാവേണ്ടിയിരിക്കുന്നു.  ഇത്തരം അന്ധവിശ്വാസങ്ങള്‍ നിയമം മൂലം നിരോധിക്കണം. പക്ഷെ ആര് നിയമം കൊണ്ടുവരാന്‍. കൊണ്ടുവരേണ്ട ആളാണ് പറഞ്ഞത്: സമാനതകളില്ലാത്ത അത്ഭുതങ്ങള്‍ ആണിവിടെ നടന്നത് എന്ന്. ഇയലോക്കെ എന്ത് കമ്മുനിസ്ടുകരനാണ്? മുമ്പും ഇയാള്‍ ഇതുപോലെ അന്ധവിശ്വാസപ്രചാരണം  നടത്തിയിട്ടുണ്ട്. അമൃതാനന്ദമയിയെ കെട്ടിപ്പിടിക്കുന്ന സന്ദര്‍ഭത്തില്‍.  മത-അന്ധവിശ്വാസങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കേണ്ടവര്‍  വോട്ടിനു വേണ്ടി എല്ലാ മത അന്ധവിശ്വാസങ്ങളെയും  താലോലിക്കുകയാണ്. ഈ അവസ്ഥ മാറാത്തിടത്തോളം അന്ധവിശ്വാസങ്ങള്‍ പെരുകിക്കൊണ്ടിരിക്കും. എങ്കിലും യുക്തിവാദികള്‍ അന്ധവിശ്വാസ കച്ചവടക്കാര്കെതിരെ പ്രത്യക്ഷ സമരം നടത്തിക്കൊണ്ടിരുക്കുക തന്നെ വേണം. കുറെയൊക്കെ ഫലമുണ്ടാവും.