കൂടല്‍മാണിക്യ ക്ഷേത്രത്തില്‍ ആന വിരണ്ടതിനെപ്പറ്റി എഴുതിയല്ലോ!
ആ റിപ്പോര്‍ട്ടില്‍ (ദേശാഭിമാനി:14.05.12) തന്നെ മതേതരവാദികളെ
രോഷം കൊള്ളിക്കുന്ന ഒരു വാര്‍ത്തയുണ്ട്: "മൂന്ന് ആനകളുടെ എഴുന്നള്ളിപ്പ്
കിഴക്കേ നടയിലൂടെ പുറത്തു വന്നപ്പോള്‍ ആചാര പ്രകാരം പോലീസിന്റെ
ഗാര്‍ഡ് ഓഫ് ഓണര്‍ നടക്കുമ്പോഴാണ് കാളകുത്ത് കണ്ണന്‍ എന്ന ആന
ഇടഞ്ഞത്". ഒരു ഹിന്ദു ക്ഷേത്രത്തിലെ മത ചടങ്ങിനു മതേതര സര്‍ക്കാരിന്റെ
പോലീസ് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കുക. ഈ വാര്‍ത്ത കണ്ടപ്പോള്‍
എനിക്ക് സംശയം തോന്നി നമ്മുടെ രാജ്യം ഒരു ഹിന്ദുരാജ്യമാണോ എന്ന്.
ഇതിനു മുമ്പും ഇത്തരം മതേതരത്വലംഘനപരമായ കാര്യങ്ങള്‍ നടന്നതിനെപ്പറ്റി
ഞാന്‍ എഴുതിയിട്ടുണ്ട്. കൊടുങ്ങല്ലൂര്‍ ഭരണിക്ക് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍
ഔദ്യോഗികമായി പങ്കെടുക്കുന്ന വാര്‍ത്ത വന്നപ്പോഴായിരുന്നു അത്.
ഇതൊക്കെ കാണുമ്പോള്‍ ഒരു കൂട്ടര്‍ പുളകം കൊള്ളുന്നുണ്ടാവും. നമ്മുടെ
ഗുരുജി ഗോള്‍വര്‍ക്കറിന്റെ ശിഷ്യന്മാര്‍ - ആര്‍. എസ്. എസ്സുകാര്‍!
ഹിന്ദുരാജ്യമാണല്ലോ അവരുടെ സ്വപ്നം. എന്താണ് ഇതിനെതിരെ ആരും ക മാ
എന്നൊരക്ഷരം മിണ്ടാത്തത്? ഇതൊന്നും മതേതരവാദികള്‍
കാണുന്നില്ലേ? മതവും സര്‍ക്കാരും വേര്‍തിരിഞ്ഞു നില്‍ക്കുക എന്നതാണല്ലോ
മതതരത്വത്തിന്റെ മുഖ്യ ആശയം. അത് നഗ്നമായി ലംഘിക്കപ്പെടുകയാണ്
പുരോഗമനവാദികളുടെ നാടായ കേരളത്തില്‍. ലജ്ജിക്കൂ സുഹൃത്തുക്കളെ!
ശബരിമല ,ഗുരുവയൂര്‍ തുടങ്ങിയ ക്ഷേത്രങ്ങളിലെ വരുമാനം എടുക്കുന്നത് സരക്കാരന് .അതിനു ഒരു മന്ത്രിയും .ഇതൊക്കെ വിശ്വാസികള്‍ക്ക് വിട്ടുകൊടുക്കണ്ടേ .ഗവന്മേന്റ്റ് ഇതിലൊക്കെ എന്തിനു ഇടപെടണം .ഹജ്ജു സബ്സിഡി .സ്വന്തമായി കോളേജ്‌നടത്തി ഇഷ്ടം പോലെ കാശു വാങ്ങല്‍ .ഇതിനൊക്കെ നിയന്ത്രണം വേണ്ടേ
മറുപടിഇല്ലാതാക്കൂസെക്കുലറിസം അതിന്റെ യഥാര്‍ത്ഥ അര്‍ത്ഥതില്ലല്ലല്ലോ ഭാരതീയര്‍ അതിനെ കാണുന്നതും സര്‍ക്കാര്‍ അതിനെ കാണുന്നതും ഇന്ത്യക്ക് വെളിയിള്ളവര്‍ അതിനെ കാണുന്നതും .... ഒരൊറ്റ ആംഗലേയ വാക്കിനെ വ്യത്യസ്ത കോണിലൂടെ കാണാന്‍ ഇന്ത്യക്കാര്‍ക്കെ കഴിയൂ, ..
മറുപടിഇല്ലാതാക്കൂ