Wednesday, January 4, 2012

ഹമീദ് ചേന്ദമംഗലൂരിന് മറുപടി


                       

        കേവലം ഒരു അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങളെ മുന്‍നിര്‍ത്തി ശ്രീ ഹമീദ് 
ചേന്ദമംഗലൂര്‍ നടത്തുന്ന യുക്തിവാദി വിമര്‍ശനം (സമകാലിക മലയാളം: 06 .01 .12 ) തരം താഴ്ന്നതായിപ്പോയി. യുക്തിവാദികള്‍ക്കെതിരെ കമ്മ്യൂണിസ്ടുകാര്‍  എത്രയോ കാലമായി പ്രയോഗിച്ചു പോരുന്ന പഴകിത്തേഞ്ഞ   ആയുധമാണ്‌ അദ്ദേഹവും പ്രയോഗിച്ചിരിക്കുന്നത് . 
മതം നില നില്‍ക്കുന്നത്, അത് നിലനില്‍ക്കുന്നതിന് ആവശ്യമായ സാഹചര്യങ്ങള്‍ 
ഉള്ളത് കൊണ്ടാണെന്നും മതത്തെ കല്ലെറിഞ്ഞു കൊല്ലാമെന്നുള്ളത് യുക്തിവാദികളുടെ  
കേവലം വ്യാമോഹമാണെന്നും  ഈ. എം. എസ്. ജീവിച്ചിരുന്നപ്പോള്‍ പല തവണ 
ചിന്ത വാരികയിലെ അദ്ദേഹത്തിന്‍റെ 'ചോദ്യങ്ങള്‍ക്ക് മറുപടി' എന്ന പംക്തിയിലൂടെ 
ആവര്‍ത്തിച്ചു കൊണ്ടിരുന്ന കാര്യമാണ്. എന്നാല്‍ ഈ. എം. എസ്സിനെ കടത്തി 
വെട്ടിക്കൊണ്ടു ഹമീദ് മതങ്ങള്‍ക്ക് ഒരു നല്ല സര്‍ട്ടിഫിക്കറ്റ് കൂടി 
നല്‍കിയിരിക്കുകയാണ്.  അദ്ദേഹം പറയുന്നത് മതം വെറും അനുഷ്ടാനവ്യവസ്ഥ 
മാത്രമല്ല  അതൊരു മൂല്യവ്യവസ്ഥ കൂടിയാണ് എന്നാണ്. സ്നേഹം, കരുണ, നീതി, 
സത്യം, സഹാനുഭൂതി, സഹിഷ്ണുത എന്നിവയൊക്കെ എല്ലാ മതങ്ങളും ഉയര്‍ത്തി
പ്പിടിക്കുന്ന മൂല്യങ്ങളാണ് എന്ന്‌ അദ്ദേഹം പറയുന്നു.  മതങ്ങള്‍ മനുഷ്യരെ 
വേര്‍തിരിക്കുന്നതും, പിറകോട്ടടിപ്പിക്കുന്നതുമായ ഒരു വ്യവസ്ഥയാണ്‌ എന്ന 
തന്റെ മുന്‍കാല അഭിപ്രായങ്ങളില്‍ നിന്നൊക്കെ വ്യതിചലിച്ചു കൊണ്ടുള്ള ഒരു 
അഭിപ്രായമാണ് ഇപ്പോള്‍ അദ്ദേഹം പ്രകടിപ്പിച്ചിട്ടുള്ളത് എന്ന്‌, അദ്ദേഹത്തിന്‍റെ 
നിരവധി പ്രഭാഷണങ്ങള്‍ കേള്‍ക്കുകയും, ലേഖനങ്ങള്‍ വായിക്കുകയും 
ചെയ്തിട്ടുള്ള ഒരാളെന്ന നിലക്ക് ഈയുള്ളവന് തോന്നുന്നു. തീര്‍ച്ചയായും 
മതഗ്രന്ഥങ്ങളില്‍, മേല്‍പ്പറഞ്ഞ മാനവികമായ ആശയങ്ങളുടെ നിഴലാട്ടം ഇല്ല 
എന്ന്‌ പറയാന്‍ കഴിയില്ല. പക്ഷെ, ഖുര്‍ ആന്‍, ഭഗവത് ഗീത തുടങ്ങിയ 
മതഗ്രന്ഥങ്ങളില്‍ നിന്ന് വായിച്ചെടുക്കാന്‍ കഴിയുന്നത്‌ പലപ്പോഴും, വിദ്വേഷ
ത്തിന്റെയും, വെറുപ്പിന്റെയും, അസഹിഷ്ണുതയുടെയും അക്ഷരമാലകളും, 
രക്തച്ചൊരിച്ചിലിനുള്ള  ആഹ്വാനങ്ങളുമാണ്‌ . ഭഗവത് ഗീത ആഹ്വാനം ചെയ്യുന്ന 
കര്‍മ്മങ്ങളും, ധര്‍മങ്ങളുമൊക്കെ ചൂഷണവ്യവസ്ഥയിലെ അധികാരം നിലനി
ര്‍ത്താനുള്ളതാണ്. അവിടെ സ്നേഹത്തിനും, കരുണക്കും ഒന്നും ഒരു സ്ഥാനവുമില്ല.
 'ചാതുര്‍വര്‍ണ്യം മയാ സൃഷ്ടം ഗുണകര്‍മ്മ വിഭാഗച്ച" എന്ന ശ്ലോകത്തിലൂടെ 
ഭൂരിപക്ഷം വരുന്ന ജനതയെ അടിമകളാക്കുന്ന വര്‍ണാശ്രമവ്യവസ്ഥക്ക് 
ന്യായീകരണം  നല്‍കുന്ന ഭഗവത് ഗീതയാണോ മാനുഷിക മൂല്യങ്ങളുടെ 
സ്നേഹഗാഥ? 
 വെറുപ്പും വിദ്വേഷവും ഉണ്ടാക്കുന്ന എത്രയോ സൂക്തങ്ങള്‍ ഖുര്‍ ആനിലുണ്ട്.
 "സത്യനിഷേധികളുടെ കഴുത്തുകള്‍ വെട്ടിക്കൊള്ളുക, അവരുടെ വിരലുകളെല്ലാം 
വെട്ടി മുറിക്കുക" (8 :12 ) "മര്‍ദനം ഇല്ലാതാകും വരെയും മതം അല്ലാഹുവിനു 
അധീനപ്പെടുംവരെയും നിങ്ങള്‍ അവരുമായി (മറ്റു മതസ്ഥരുമായി) യുദ്ധം ചെയ്യുക" 
(2 :193 )
തുടങ്ങിയവ ചിലത് മാത്രം. കരുണാമയന്‍ എന്ന്‌ വിളിക്കപ്പെടുന്ന യേശു പറഞ്ഞത് 
എന്താണെന്ന് നോക്കു: "ഞാന്‍ രാജാവായത് സമ്മതമില്ലാത്ത ശത്രുക്കളായവരെ 
ഇവിടെ കൊണ്ടുവന്ന് എന്റെ മുമ്പില്‍ വെച്ചു കൊന്നു കളയുക (ലൂക്കോസ്: 19 : 27 ) 
എന്നാണ്. പതിനാറാം നൂറ്റാണ്ടില്‍ കത്തോലിക്കാ സഭ യൂറോപ്പില്‍  കാട്ടിക്കൂട്ടിയ 
ക്രൂരതകള്‍ ബൈബിള്‍ ഉയര്‍ത്തിപ്പിടിച്ചു കൊണ്ടായിരുന്നു എന്നോര്‍ക്കുക. 
മതങ്ങള്‍ മൂല്യങ്ങള്‍ക്ക് വേണ്ടി നിലകൊണ്ടു എന്നതിന്  ചരിത്രത്തില്‍ നിന്ന് 
ഏറെ  ഉദാഹരണങ്ങളൊന്നും  എടുത്തു കാണിക്കാന്‍  കഴിയുകയില്ല.   

      മൂല്യങ്ങളൊക്കെ മതത്തിന്റെ ഭാഗമാണ് എന്ന്‌  പറയുന്ന ഹമീദിന്റെ 
ചരിത്രബോധത്തിന് എന്ത് പറ്റി എന്ന്‌ അത്ഭുതപ്പെടുകയാണ്. സമൂഹത്തിന്റെ
 നില നില്‍പ്പിന്റെ  ഭാഗമായിട്ടാണ് മൂല്യവ്യവസ്ഥകള്‍ ഉണ്ടാവുന്നതെന്നും 
ശാശ്വതമായ ഒരു മൂല്യവും ഇല്ലെന്നും മാര്‍ക്സിനെ പിടിച്ചു  ആണയിടുന്ന 
അദ്ദേഹത്തോട് പറയേണ്ടതില്ലല്ലോ.മതം ആവിര്‍ഭവിച്ച കാലത്തെ മൂല്യങ്ങള്‍ 
മതഗ്രന്ഥങ്ങളില്‍ പ്രതിഫലിച്ചു  എന്നേയുള്ളു. ഓരോ മതത്തിനും വ്യതസ്തങ്ങളും, 
വിരുദ്ധങ്ങളുമായ ദൈവസങ്കല്‍പ്പങ്ങളും, ആചാരാ-നുഷ്ടാനങ്ങളും ഉണ്ട്. 
എന്നാല്‍ കരുണ, സ്നേഹം തുടങ്ങിയ മൂല്യങ്ങള്‍ മതഗ്രന്ഥങ്ങളില്‍ മാത്രമല്ല 
ഉള്ളത് എന്നതു കൊണ്ടു അത് മതത്തിന്റെ ഭാഗമായി കാണാന്‍ പറ്റില്ല
ഒരാള്‍ മതരഹിതന്‍ ആണ് എന്ന്‌ പറയുന്നതിന്റെ അര്‍ഥം അയാള്‍ മതത്തിന്റെ 
അശാസ്ത്രീയവും, അന്ധവിശ്വാസപരവും, അനുഷ്ടാനപരവുമായ  വശത്തെ 
കയ്യൊഴിഞ്ഞു എന്നാണ്.  അദ്ദേഹം പറയുന്ന രണ്ടാമത്തെ വശമായ മൂല്യവ്യവസ്ഥ  
മതത്തിന്റെ കുത്തകയല്ലാത്തിടത്തോളം മതം ഉപേക്ഷിച്ച യുക്തിവാദികള്‍ 
മൂല്യങ്ങള്‍ നിരസിച്ചവര്‍ ആണ് എന്ന്‌ പറയുന്നതില്‍ എന്തര്‍ത്ഥമാണുള്ളത്‌? 

       മതത്തോടു മല്ലയുദ്ധം ചെയ്തു തൊല്പ്പിക്കാമെന്ന വ്യാമോഹമൊന്നും 
യുക്തിവാദികള്‍ക്കില്ല. അതിനു വേണ്ടിയല്ല യുക്തിവാദി സംഘങ്ങള്‍  നില 
കൊള്ളുന്നത് എന്നതു യുക്തിവാദിസംഘത്തിന്റെ വേദികളില്‍ സ്ഥിര 
സാന്നിധ്യമായ  ഹമീദിന് അറിയാതെ  വരുമോ? 
മതപരവും മതേതരവുമായ അന്ധവിശ്വാസങ്ങള്‍ക്കും അശാസ്ത്രീയ 
ചിന്താഗതികള്‍ക്കുമെതിരെ ആശയപ്രചരണം നടത്തുകയാണ് യുക്തിവാദി
 സംഘങ്ങള്‍ ചെയ്യുന്നത്. ഈ ആശയപ്രചരണം ഗുണം ചെയ്യില്ല എന്നാണ് 
ശ്രീ ഹമീദ് കരുതുന്നതെങ്കില്‍ അദ്ദേഹം പ്രസംഗം എന്ന തന്റെ വേല 
അവസാനിപ്പിക്കുന്നതാവും  നല്ലത്.  മതത്തിന്റെ ഉള്‍ക്കാമ്പ് അത് മുന്നോട്ടു
 വെക്കുന്ന  മൂല്യവ്യവസ്ഥയാണെങ്കില്‍ എന്തിനാണ്  കാറല്‍ മാര്‍ക്സ്  
"ജനങ്ങളുടെ  മിഥ്യാസുഖമായ മതത്തെ ഇല്ലാതാക്കുന്നത്  അവരുടെ 
യഥാര്‍ത്ഥ സുഖത്തിനു  ആവശ്യമാണ്‌" എന്ന്‌ എഴുതിയത് (മാര്‍ക്സിസവും  
മതവും  : പേജ്: 30 - ചിന്താ പബ്ളിഷേഴ്സ്) എന്ന്‌ ഹമീദ് വിശദീകരിക്കുമെന്നു 
കരുതുന്നു. 

66 comments:

  1. മതങ്ങളെ തള്ളിപറയാന്‍ ( രാജാവ് നഗ്നനാണെന്ന് പറയാന്‍ ) ഒരുപാട് പേര്‍ വേണമെന്നില്ല്. ഹമീദിനെ പോലുള്ളവര്‍ക്ക് ജീവിക്കണമെങ്കില്‍ ഇങ്ങിനെയൊക്കെ പറഞ്ഞാലെ പറ്റൂന്ന് തോന്നുന്നു.

    ReplyDelete
  2. യുക്തിവാദികളുടെ വേദികളിലും ഇടതുപക്ഷരാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ വേദികളിലും സ്ഥിരം സാന്നിദ്ധ്യമായി മതത്തെ തള്ളിപ്പറയുകയും സ്വന്തം കുടുംബജീവിതത്തിൽ ഒരു ശരാശരി മതഭക്തനപ്പുറം വികസിക്കാതെ നിൽക്കുകയും ചെയ്യുന്ന പ്രൊഫ.ഹമീദിനെപ്പോലുള്ള പുരോഗമന മുഖംമൂടികളിൽ നിന്നും ഇതിൽ കൂടുതലെന്തു പ്രതീക്ഷിക്കാനാണ് !?

    ReplyDelete
  3. അഭിനനന്ദനങ്ങള്‍; നിലവിലുള്ള പഴകിയ മതങ്ങളെ ഇല്ലാതാക്കാന്‍ ആധുനിക മാനുഷിക മൂല്യങ്ങളെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ പുതിയ ഡിങ്കമതം ഉണ്ടായത് ശ്രദ്ധയില്‍ പെട്ടിരിക്കുമല്ലോ :)

    ReplyDelete
  4. രവി; താങ്കളുടെ ബ്ലോഗ് പ്ലസ്സില്‍ share ചെയ്തപ്പോള്‍ പോസ്റ്റിലെ യേശു പറഞ്ഞതായി വന്ന ക്യോട്ട്സിനെകുറിച്ച് simy nazareth എന്ന സുഹൃത്ത് ഇങ്ങിനെ അഭിപ്രായപ്പെട്ടത് താങ്കളുടെ ശ്രദ്ധയില്‍ പെടുത്തട്ടെ.

    simy nazareth - യേശു അങ്ങനെ പറഞ്ഞോ? ഒരു ഉപമയുടെ ഭാഗം അല്ലേ quote ചെയ്തു വെച്ചിരിക്കുന്നത്? ഒരു യജമാനന്‍ തന്റെ ഭ്രിത്യനോട് പറയുന്ന ഭാഗമാണ് ഇത് - അല്ലാതെ യേശു ശിഷ്യരോട് തന്റെ ശത്രുക്കളെ കൊണ്ട് വന്നു തന്റെ മുന്നില്‍ വെച്ച് കൊന്നു കളയാന്‍ പറയുന്നത് അല്ല.

    your post is highly misleading."

    https://plus.google.com/u/0/107089116907496928150/posts/94eRQsMa3Kg

    ReplyDelete
  5. മതവര്‍ഗീയതക്കും, ഭീകരവാദത്തിനും എതിരെ അതിശക്തമായ ഭാഷയില്‍ തന്നെ പ്രതികരിക്കുന്ന ആളാണ് ഹമീദ്‌ ചേന്നമംഗലൂര്‍. അദ്ദേഹത്തിന്റെ എഴുത്തുകളും, പ്രസംഗങ്ങളും ശ്രദ്ധിക്കാറുണ്ട്. http://blogsreejithkondotty.blogspot.com/2012/01/blog-post.html#comment-form

    ReplyDelete
  6. ഹമീദ് ചെന്നമങ്ങലൂര്‍ എന്ന ആ വിഗ്രഹവും വീണുടഞ്ഞു പോയി.

    ReplyDelete
  7. //മതം നില നില്‍ക്കുന്നത്, അത് നിലനില്‍ക്കുന്നതിന് ആവശ്യമായ സാഹചര്യങ്ങള്‍
    ഉള്ളത് കൊണ്ടാണെന്നും മതത്തെ കല്ലെറിഞ്ഞു കൊല്ലാമെന്നുള്ളത് യുക്തിവാദികളുടെ
    കേവലം വ്യാമോഹമാണെന്നും ഈ. എം. എസ്. ജീവിച്ചിരുന്നപ്പോള്‍ പല തവണ
    ചിന്ത വാരികയിലെ അദ്ദേഹത്തിന്‍റെ 'ചോദ്യങ്ങള്‍ക്ക് മറുപടി' എന്ന പംക്തിയിലൂടെ
    ആവര്‍ത്തിച്ചു കൊണ്ടിരുന്ന കാര്യമാണ്. //

    * ഇഎമ്മസിന്റെ ഈ പ്രസ്താവനക്ക് യുക്തിവാൈദികള്‍ മറുപടി കൊടുത്തിട്ടുണ്ടോ ?

    * ആ മറുടി ഒന്ന് പറയാമോ ?

    ReplyDelete
  8. ///മതം നില നില്‍ക്കുന്നത്, അത് നിലനില്‍ക്കുന്നതിന് ആവശ്യമായ സാഹചര്യങ്ങള്‍ ഉള്ളത് കൊണ്ടാണെന്നും..////

    മതമെന്നല്ല എന്തു കുന്തവും നിലനില്‍ക്കുന്നത് അതിനു് നിലനില്‍ക്കാനുള്ള സാഹചര്യമുള്ളതുകൊണ്ടാണു്. ഇത് മനസ്സിലാക്കാന്‍ വലിയ യുക്തി വേണമോ ? ഇത് EMS പറഞ്ഞ സിംപിള്‍ സത്യമല്ലേ. യുക്തിവാദികള്‍ക്ക് അതും മനസ്സിലാകുന്നില്ലേ? കഷ്ടം.

    ReplyDelete
  9. ///.......യുക്തിവാദികള്‍ക്കെതിരെ കമ്മ്യൂണിസ്ടുകാര്‍ എത്രയോ കാലമായി പ്രയോഗിച്ചു പോരുന്ന പഴകിത്തേഞ്ഞ ആയുധമാണ്‌ അദ്ദേഹവും പ്രയോഗിച്ചിരിക്കുന്നത് .///

    ആയുധം ആവര്‍ത്തിച്ച് ഉപയോഗിച്ചാല്‍ പഴകിത്തേയും. ആയുധം പ്രയോഗത്തില്‍ യുക്തിവാദികള്‍ക്ക് വായടഞ്ഞു പോയോ ഇല്ലയോ എന്ന് പരിശോദിക്കൂ.

    ReplyDelete
  10. മതത്തെ കല്ലെറിഞ്ഞു കൊല്ലാമെന്നുള്ളത് യുക്തിവാദികളുടെ
    കേവലം വ്യാമോഹം തന്നെയാണ്. വ്യാമോഹമല്ലെങ്കില്‍ അത് നടപ്പില്‍ വന്നിരിക്കണം. ഇതുവരെ മതത്തിന്റെ രോമത്തെ തൊടാന്‍ പറ്റാത്ത യുക്തിവാദികള്‍ വെച്ചു പുലര്‍ത്തുന്നത് അപ്പോള്‍ വ്യാമോഹമല്ലേ ?

    ReplyDelete
  11. /////എന്നാല്‍ ഈ. എം. എസ്സിനെ കടത്തി വെട്ടിക്കൊണ്ടു ഹമീദ് മതങ്ങള്‍ക്ക് ഒരു നല്ല സര്‍ട്ടിഫിക്കറ്റ് കൂടി നല്‍കിയിരിക്കുകയാണ്. അദ്ദേഹം പറയുന്നത് മതം വെറും അനുഷ്ടാനവ്യവസ്ഥ മാത്രമല്ല അതൊരു മൂല്യവ്യവസ്ഥ കൂടിയാണ് എന്നാണ്. സ്നേഹം, കരുണ, നീതി,
    സത്യം, സഹാനുഭൂതി, സഹിഷ്ണുത എന്നിവയൊക്കെ എല്ലാ മതങ്ങളും ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങളാണ് എന്ന്‌ അദ്ദേഹം പറയുന്നു./////

    ഏത് വ്യവസ്ഥയും, അത് രാഷ്ട്രീയമോ മതമോ സാമ്പത്തികമോ എന്തുമാകട്ടെ, അതൊരു മൂല്യവ്യവസ്ഥയാണു്. അതില്‍ നന്മയും തിന്മയും കലര്‍ന്നിരക്കാം. അത് ഏറിയും കുറഞ്ഞുമിരിക്കാം. ഇതില്‍ മനസ്സിലാക്കാനെന്തിരിക്കുന്നു. സാമാന്യമായി ആളുകള്‍ക്ക് മനസ്സിലാക്കാന്‍ കഴിയുന്ന കേവല സത്യങ്ങള്‍ യുക്തിവാദികള്‍ക്ക് മനസ്സിലാകാത്തതുകൊണ്ടാണു് ഹമീദ് അത് ഏടുത്തു പറഞ്ഞതെന്നു തോന്നുന്നു.

    ReplyDelete
  12. ///മതങ്ങള്‍ മനുഷ്യരെ വേര്‍തിരിക്കുന്നതും, പിറകോട്ടടിപ്പിക്കുന്നതുമായ ഒരു വ്യവസ്ഥയാണ്‌ ...////

    മതം മനഷ്യരെ വേര്‍ തിരിക്കുന്നതുപോലെ, രാഷ്ട്രീയം മനുഷ്യരെ വേര്‍തിരിക്കുന്നു, യുക്തിവാദം മനുഷ്യരെ വേര്‍തിരിക്കുന്നു. ഏതൊരു സ്ഥാപനവും പ്രസ്ഥാനവും ഐഡിയോളജിയും അതിനോട് പൊരുത്തപ്പെടാത്ത, അതിനുള്‍ക്കാള്ളാനാവാത്ത മനുഷ്യരെ വേര്‍തിരിക്കും. ഇത് ഒരു യാഥാര്‍ഥ്യമാണു്. മതം പിറകോട്ടടിപ്പിക്കുന്ന നയങ്ങള്‍ സ്വീകരിക്കാറുണ്ട്. അത് പൌരോഹിത്യത്തിന്റെ പിടി മുറുകുമ്പോഴാണു്. എന്നാല്‍ അതോടൊപ്പം അത് അതിന്റെ വൃത്തത്തിനുള്ളില്‍ പെടുന്നവരെ വളരെ മുന്നോട്ടും നയിക്കാറുണ്ട്. ആ സത്യവും നിഷേധിക്കരുത്.

    ReplyDelete
  13. ////സ്നേഹം, കരുണ, നീതി, സത്യം, സഹാനുഭൂതി, സഹിഷ്ണുത എന്നിവയൊക്കെ എല്ലാ മതങ്ങളും ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങളാണ് എന്ന്‌ അദ്ദേഹം പറയുന്നു./////

    ഇവിടെ ഹമീദിനു് ചെറിയ തെറ്റു പറ്റി. ഹിന്ദു മതത്തെ സംബന്ധിച്ച് മാത്രം ഇത് ഒട്ടും ശരിയല്ല. മറ്റു് മതങ്ങള്‍ക്ക് ഇത് ബാധകവുമാണ്. ഹിന്ദുമതത്തിന് മതമാകാന്‍ യോഗ്യതയില്ല. മതങ്ങളാകാന്‍ യോഗ്യതയുള്ള ഇസ്ലാം കൃസ്ത്യന്‍ ബുദ്ധം ജൈനം സിക്കിസം തുടങ്ങിയവ പോലുള്ള മതങ്ങള്‍ അതിന്റെ അനുയായികളെ ഒരുമിപ്പിച്ചു നിറുത്തുകയും പരസ്പരം സ്നേഹിക്കുവാനും സഹായിക്കാനും സഹകരിക്കാനും ആഹ്വാനം ചെയ്യുന്നു. യുക്തിവാദികള്‍ വളരെക്കുറച്ചു പേരെയുള്ളുവെങ്കിലും അവര്‍ പരസ്പരം കണ്ട് തിരിച്ചറിയുമ്പോള്‍ പരസ്പരം സ്നേഹിക്കാനും സഹകരിക്കാനും സഹായിക്കാനുമൊക്കെ തോന്നാറില്ലേ ? ഒരേ തൂവല്‍ പക്ഷികളാണ് ഒരുമിച്ചു പറക്കുന്നത് എന്ന പ്രകൃതിയാഥാര്‍ഥ്യം തിരിച്ചറിയാന്‍ കഴിയാത്ത വിഢ്ഢികള്‍ക്ക് ഈ ലളിതസത്യവും മനസ്സിലാകില്ല. യാഥാര്‍ഥ്യം മനസ്സിലാക്കാതെ അപ്രായോഗികവും കാല്പനികവുമായ മാനവികത പറഞ്ഞു നടക്കുന്ന യുക്തിവാദികള്‍ക്ക് മായിക ലോകത്തിലാണ്.

    ReplyDelete
  14. ////മൂല്യങ്ങളൊക്കെ മതത്തിന്റെ ഭാഗമാണ് എന്ന്‌ പറയുന്ന ഹമീദിന്റെ
    ചരിത്രബോധത്തിന് എന്ത് പറ്റി എന്ന്‌ അത്ഭുതപ്പെടുകയാണ്.////

    യുക്തിവാദികള്‍ തീരെ ചരിത്രമറിയാത്തവരായതു കൊണ്ടാണു് ഇങ്ങനെ തോന്നുന്നത്. വിശ്വാസത്തിന്റെയോ അല്ലെങ്കില്‍ മതത്തിന്റെയോ പ്രരൂപമില്ലാത്ത മനുഷ്യ ചരിത്രം അവന്റെ ഉത്ഭവകാലം മുതല്‍ ഇല്ല. അജ്ഞതയിലും ഭയത്തിലും ആണ്ടുകിടന്ന ആദ്യാകാല മനുഷ്യന്റെ സ്വാഭാവികമായ രക്ഷാകേന്ദ്രം ഏതെങ്കിലും രീതിയിലുള്ള വിശ്വാസരൂപങ്ങളായിരുന്നു. അവ ക്രമേണ മതങ്ങളായി മാറി. അതിനുശേഷം അവന്റെ അന്വേഷണചിന്തയുടെ അഥവാ തത്വചിന്തയുടെ വികാസഫലമായി പിന്നീട് അവിശ്വാസവും ഉത്ഭവിക്കുന്നത്. സാമൂഹിക നിലനില്പിന് അത്യന്താപേക്ഷിതമായ സദാചാര സംഹിതകള്‍ പരിപാലിക്കപ്പെടുന്നതിനു് ദൈവികമോ മതപരമോ പരിവേഷം കൂടി പ്രയോജനപ്പെട്ടിട്ടുണ്ടായിരിക്കും. ആദ്യകാലരൂപത്തിലെ വിശ്വാസങ്ങളില്‍ കൂടി സന്നിവേശിപ്പിക്കപ്പെട്ട മൂല്യബോധം തന്നെയാണ് സമൂഹത്തിന്റെ സദാചാര-സാമൂഹിക മൂല്യബോധമായി പരിവര്‍ത്തനപ്പെട്ടത്. യുക്തിവാദികള്‍ അനുഷ്ടിച്ചു പോരുന്ന സദാചാരമൂല്യങ്ങളും ആരംഭത്തില്‍ മതപ്രോക്തങ്ങളായിരുന്നുവെന്നു സാരം.

    ReplyDelete
  15. ////മതം ഉപേക്ഷിച്ച യുക്തിവാദികള്‍
    മൂല്യങ്ങള്‍ നിരസിച്ചവര്‍ ആണ് എന്ന്‌ പറയുന്നതില്‍ എന്തര്‍ത്ഥമാണുള്ളത്‌?////

    യുക്തിവാദികള്‍ മതവും വിശ്വാസവും ഉപേക്ഷിച്ചാല്‍ വിശ്വാസികള്‍ക്ക് പ്രശ്നമില്ല. എന്നാല്‍ മൂല്യബോധം ഉപേക്ഷിച്ചാല്‍ അവരെ അവരുള്‍പ്പെടുന്ന സമൂഹം തല്ലിശരിയാക്കും.അതിന്റെ അര്‍ഥം യുക്തിവാദികള്‍ക്കും മൂല്യങ്ങളെ കൈവെടിയാനാകില്ലെന്നാണു്.

    ReplyDelete
  16. ഹമീദിന്റെ യുക്തിവാദി വിമര്‍നം വായിക്കാന്‍ പറ്റിയില്ല. അത് കണ്ടിരുന്നെങ്കില്‍......

    ReplyDelete
  17. ചിലര്‍ നപുംസകങ്ങളായി ജനിക്കുന്നു. അതിനെ പ്രകൃതിയുടെ വകതിരിവില്ലായമയായി കണ്ട് നാം അവരേ അംഗീകരിക്കുന്നു. അവര്‍ നമ്മുടെ സഹോദരങ്ങളും കൂട്ടുകാരുമൊക്കെയാണ്‌ . എന്നാല്‍ ചിലര്‍ ചിന്താ പരമായി ആ മാര്‍ഗ്ഗം സ്വീകരിക്കുന്നു. ഹമീദ്‌ ചേന്ദമംഗലൂര്‍ അങ്ങിനെ യുള്ള ഒരു വ്യക്തി ആണ്. നന്നായി ചിന്തിക്കുകയും കൃത്യമായ നിലപാടുകള്‍ എടുക്കാന്‍ കഴിയുമായിരുന്നിട്ടും ഹിജഡയുടെ ജീവിതം തെരഞ്ഞെടുത്ത്‌ ആണും പെണ്ണുമല്ലാതെ ജീവിക്കുന്നു. കക്ഷത്തിലുള്ളത് കളയാതെ ഉത്തരത്തിലുള്ളത് എടുക്കാ നുള്ള ഈ പാഴ് ശ്രമം തുടങ്ങിയിട്ട് പതിറ്റാണ്ടുകളായെങ്കിലും ഒന്നും നേടാനായി കാണുമെന്നു എനിക്ക് തോന്നുന്നില്ല. മത സാമൂഹ്യ നിയമങ്ങളെ ധിക്കരിച്ച് കൊണ്ട്‌ ജീവിക്കാന്‍ അല്‍പ്പം ദൈര്യമൊക്കെ വേണം. ആ തന്റേടം കാണിക്കാനായില്ലെങ്കില്‍ അങ്ങിനെ കാണിക്കുന്ന വരേ മനസ്സാ ആദരിക്കുകയെങ്കിലും വേണം. അതിനു പകരം ഇരട്ടത്താപ്പ്‌ ജീവിതം നയിക്കുകയും ഈ ചിന്താ രീതിയുടെ പ്രചാരകനാകുകയും ചെയ്തതാണ് ഹമീദ്ചേന്ദമംഗലൂരിന്റെ തെറ്റ്‌

    ReplyDelete
  18. സ്നേഹം, കരുണ, നീതി, സത്യം, സഹാനുഭൂതി, സഹിഷ്ണുത എന്നീ മൂല്യങ്ങള്‍ പ്രാര്‍ത്ഥന,പൂജ, വഴിപാട്, ദീവാലയ സന്ദര്‍ശനം, വ്രതവും തീര്‍ത്ഥാ‍ടനവുമുള്‍പ്പെടെയുള്ള അനുഷ്ഠാനങ്ങളോടെ ലോകത്ത് കൊടുവാള്, കത്തി, കുന്തം, ബോംബ്, കുതിര, കൊടച്ചക്രം അങ്ങിനെയെല്ലാത്തിന്റേയും പിനബലത്തോടെ നൂറ്റാണ്ടുകളായി മതങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ തുടങ്ങിയിട്ട്; മൂല്യങ്ങളുടെ മൊത്താവകാശം ഏറ്റെടുക്കുന്ന മതങ്ങള്‍ക്ക് ഇനിയും എത്ര കാലം വേണ്ടിവരും ലോകത്തെ കീഴടക്കാന്‍ ?
    https://plus.google.com/u/0/107089116907496928150/posts/7txJNrpXq7H

    ReplyDelete
  19. യരലവ...

    what simy nazareth has said is right, but my post is not 'hightly misleading. The mistake happened due to my reliance on an article in Yukthirekha.

    പക്ഷെ ബൈബിള്‍ പൂര്‍ണമായും ശാന്തി പ്രഘോഷിക്കുന്ന മത ഗ്രന്ഥ മാണെന്ന് എനിക്ക് അഭിപ്രായമില്ല. ഒരു
    വാക്യം നോക്കു: "ഞാന്‍ ഭൂമിയില്‍ സമാധാനം വരുത്തുവാന്‍ വന്നു എന്ന്‌ നിരൂപിക്കരുതു; സമാധാനം അല്ല,
    വാള്‍ അത്രേ വരുത്തുവാന്‍ ഞാന്‍ വന്നത്".(മത്തായിയുടെ സുവിശേഷം: 10:34) വ്യാഖ്യാതാക്കള്‍ ഇതിന്
    മറ്റൊരു അര്‍ഥം നല്കിയേക്കാം. "എന്റെ ഭൂമിയിലേക്കുള്ള വരവ് നന്മയും തിന്മയും
    തമ്മിലുള്ള ഏറ്റു മുട്ടലിനു വഴി വെക്കും" എന്നാവാം ആ വാക്കുകളുടെ അര്‍ഥം.

    ReplyDelete
  20. പ്രിയ ശ്രീജിത്ത്‌ കൊണ്ടോട്ടി,

    ഹമീദ് ചേന്ദമംഗലൂര്‍ മതവര്‍ഗീയതക്ക് എതിരെ ഉജ്വലമായ പ്രസംഗങ്ങള്‍ നടത്താറില്ല എന്ന്‌
    പറയുന്നില്ല. അത് കൊണ്ടാണ് യുക്തിവാദിസംഘത്തിന്റെ വേദികളിലേക്ക് അദ്ദേഹത്തെ ക്ഷണിക്കു
    ന്നതും. അവിടെയൊന്നും അദ്ദേഹം എന്റെ പോസ്റ്റില്‍ വിമര്‍ശന വിധേയമാക്കിയ ആശയങ്ങള്‍ (അതായത്
    മതത്തിന്റെ മൂല്യവ്യവസ്ഥ) പ്രകടിപ്പിക്കാറുമില്ല. അദ്ദേഹമടക്കമുള്ള ഒരു കെ. വൈ. എസ്. വേദിയില്‍
    വെച്ച്‌ ഡോ: കെ.ജി. പൌലോസ് പറഞ്ഞു : "Religion is the mother of terrorism". പക്ഷെ തന്റെ
    പ്രസംഗത്തില്‍ ഹമീദ് പൌലോസിനെ വിമര്‍ശിക്കുകയുണ്ടായി. എന്നാല്‍ യുക്തിവാദികള്‍
    പൌലോസിന്റെ അഭിപ്രായത്തോട് യോജിക്കുന്നവരാന്. മൌലാന മൌദൂദി ഖുര്‍ ആനെ ദുര്‍വ്യാഖ്യാനം
    ചെയ്യുകയാണ് എന്ന്‌ പറയുന്നവരോട് ഞങ്ങള്‍ പറയാറുള്ളത്, മൌദൂദിയാണ് ശരി എന്നാണ്‌.

    ReplyDelete
  21. കമ്മ്യൂണിസ്റ്റു കാര്‍ മതം നല്ലതാണ് എന്ന രീതിയില്‍ ഇപ്പോള്‍ പ്രസംഗിക്കുന്നത് പതിവാണ്. അത് വോട്ടു
    ലക്ക്ഷ്യം വെച്ചാണ് എന്ന്‌ ആര്‍ക്കാണ് അറിയാത്തത്. ഈയിടെ ടി.കെ. ഹംസ പറഞ്ഞു: "എല്ലാ മതങ്ങ
    ളുടെയും സാരാംശം ഉള്‍ക്കൊണ്ടു പ്രവര്‍ത്തിക്കുന്നവരാണ് കമ്മ്യൂണിസ്റ്റുകാര്‍" എന്ന്‌. മതങ്ങളുടെ
    സാരാംശം മനുഷ്യസ്നേഹമാണ് എന്ന തെറ്റിധാരണയില്‍ നിന്നാണ് (അതോ വോട്ടു ലക്ഷ്യമാക്കിയോ?)
    ഇത്തരം 'തിയറികള്‍' വരുന്നത്. മതം മനുഷ്യരെ വിഘടിക്കുന്ന ഒന്നാണ് എന്ന ശരിയായ സിദ്ധാന്തം ഉള്‍ക്കൊണ്ടത്‌
    കൊണ്ടാണ് ചൈനയില്‍ മത സ്വാതന്ത്ര്യം കൊടുത്തിട്ടും, അതിന്റെ പ്രചരണം നിരുല്സാഹപ്പെടുത്തുന്ന
    മറുതന്ത്രങ്ങള്‍ ആവിഷ്കരിക്കുന്നത്. Religion is a divisive force എന്നാണ്‌ ചൈനീസ് കമ്യൂണിസ്ട്
    പാര്‍ടി പറയുന്നത്.

    ReplyDelete
  22. പ്രിയ കാലമാടന്‍,

    സുദീര്‍ഖമായ കമെന്റിനു നന്ദി. ആദ്യത്തെ കമെന്റിനുള്ള മറുപടി:
    ചോദ്യം: ഈ. എം. എസ്സിന് മറുപടി കൊടുത്തോ?
    മറുപടി: ഈ. എം. എസ്സിനുള്ള മറുപടി ഒരിക്കല്‍ ഈ. എം. എസ്. തന്നെ പറഞ്ഞിട്ടുണ്ട്.
    അത് ഇങ്ങനെയാണ്: "സാമ്പത്തികാസമത്വങ്ങള്‍ക്കെതിരെയുള്ള വര്‍ഗ്ഗസമരത്തോടൊപ്പം
    സമൂഹത്തെ കാര്‍ന്നു തിന്നുന്ന അന്ധവിശ്വാസങ്ങക്കെതിരേയും സമരം
    നടത്തേണ്ടിയിരിക്കുന്നു. അത് കൊണ്ടു തന്നെ ഡോ: കോവൂരിനെപ്പോലെയുള്ള
    യുക്തിവാദികള്‍ നടത്തുന്ന പോരാട്ടങ്ങള്‍ ഒരിക്കലും അവഗണി
    ക്കാനാവില്ല." സാഹചര്യങ്ങള്‍ മാറിയതുകൊണ്ട് മാത്രം
    മത-അന്ധ വിശ്വാസങ്ങള്‍ പോവില്ല എന്നതിന് സോവിയറ്റ് യൂണിയന്‍
    തന്നെ ഉദാഹരണം.

    ReplyDelete
  23. മതം നില നില്‍ക്കുന്ന സാഹചര്യം മാറുന്നതിനു ആവശ്യമായ ആശയപരമായ
    പ്രവര്‍ത്തനങ്ങളാണ് യുക്തിവാദികള്‍ ചെയ്യുന്നത്. പല അന്ധവിശ്വാസങ്ങളും
    ഇല്ലാതാക്കുന്നതില്‍ യുക്തിവാദികളുടെ പ്രവര്‍ത്തനങ്ങള്‍ കാരണ
    മായിട്ടുണ്ട് എന്നതിന് ഒരു തെളിവാണ് പൊന്നമ്പലമേട്ടിലെ 'ദിവ്യജ്യോതി'
    തട്ടിപ്പിന്റെ വെളിപ്പെടല്‍. സമൂഹത്തില്‍ യുക്തിചിന്തയും ശാസ്ത്ര
    ബോധവും വളര്‍ത്തുക എന്ന കടമയാണ് യുക്തിവാദികള്‍
    ചെയ്യുന്നത്. അത് ഒരു ചരിത്രപരമായ കടമ കൂടിയാണ്.

    ReplyDelete
  24. This comment has been removed by the author.

    ReplyDelete
  25. കാലമാടന്‍ ഹമീദ് പറഞ്ഞത് ഒന്ന് കൂടി വായിക്കണം.
    നന്മയും തിന്മയും ഉള്‍പ്പെട്ട മൂല്യ വ്യവസ്ഥയെ
    ക്കുറിചല്ല ഹമീദ് പറയുന്നത്. സ്നേഹം, സഹിഷ്ണുത,
    സഹാനുഭൂതി, സത്യം, നീതി ഇതൊക്കെ വെറും നന്മകള്‍
    മാത്രമല്ലേ? ഇതൊക്കെയാണ് മതങ്ങള്‍
    മുന്നോട്ട് വെക്കുന്നത് എന്ന്‌ പറഞ്ഞാല്‍ അതിനു
    യെസ് മൂളാന്‍ യുക്തിവാദികള്‍ക്ക് കഴിയില്ല.

    ReplyDelete
  26. മതങ്ങളുടെ ആശയങ്ങള്‍ വ്യത്യസ്തങ്ങളാണ്; പലപ്പോഴും പരസ്പര വിരുദ്ധവും.
    മതങ്ങള്‍ മാറ്റത്തിന് നേരെ മുഖം തിരിഞ്ഞു നില്‍ക്കുകയും, ചിന്താ
    സ്വാതന്ത്ര്യത്തെ നിഷേധിക്കുകയും ചെയ്യുന്നു. പുരോഗമന
    പരമായ മാറ്റങ്ങള്‍ക്കു വേണ്ടി നിലകൊള്ളുന്ന രാഷ്ട്രീയ
    കക്ഷികളെയും, സംഘങ്ങളെയും മതങ്ങളെയും തമ്മില്‍
    താരതമ്മ്യപ്പെടുത്താന്‍ പറ്റുകയില്ല. മതങ്ങളുടെ
    പ്രധാനദോഷം അത് വിഘടനപരം എന്നതിലുപരി
    പഴഞ്ചനായ, കാലഹരണപ്പെട്ട ആശയങ്ങളുടെ
    പ്രതിനിധാനമാണ് എന്നതാണ്.

    ReplyDelete
  27. "മതങ്ങളാകാന്‍ യോഗ്യതയുള്ള ഇസ്ലാം കൃസ്ത്യന്‍ ബുദ്ധം ജൈനം സിക്കിസം തുടങ്ങിയവ പോലുള്ള മതങ്ങള്‍ അതിന്റെ അനുയായികളെ ഒരുമിപ്പിച്ചു നിറുത്തുകയും പരസ്പരം സ്നേഹിക്കുവാനും സഹായിക്കാനും സഹകരിക്കാനും ആഹ്വാനം ചെയ്യുന്നു"
    .കാലമാടാ.....കാല്‍പ്പനിക ലോകത്ത് ജീവിക്കുന്നവരാണ് യുക്തിവാദികള്‍
    എന്ന്‌ താങ്കള്‍ പറഞ്ഞല്ലോ!. അത് യഥാര്‍ഥത്തില്‍ യോജിക്കുന്നത്
    താങ്കള്‍ക്കാണ്. എവിടയാണ് സുഹൃത്തേ മതം സ്നേഹവും, സഹിഷ്ണു
    തയും അതിലെ അനുയായികള്‍ക്കിടയില്‍ കൊണ്ടു വന്നിട്ടുള്ളത്;
    ഇസ്ലാമിക രാജ്യങ്ങളില്‍ മുസ്ലിങ്ങള്‍ തമ്മില്‍ തന്നെയല്ലേ
    വെട്ടി മരിക്കുന്നത്. പാക്കിസ്ഥാനില്‍, ഷിയാ-സുന്നി സംഘട്ടനം,
    ഇറാക്കില്‍ കുര്‍ദുകളെ കൊന്നൊടുക്കുന്നു, അവിടെയും ഷിയാ-സുന്നി
    സംഘര്‍ഷങ്ങള്‍, സോമാലിയയില്‍ ഗോത്ര കലാപം നടക്കുന്നത്
    മുസ്ലിങ്ങള്‍ തമ്മില്‍ തന്നെയല്ലെന്നുണ്ടോ? ഈ മലബാറില്‍ ഇതാ,
    എത്രയോ പാവം മുസ്ലിങ്ങള്‍ വീടും കൂടുമില്ലാതെ കഴിയും
    പോള്‍, 40 കോടി രൂപ ചിലവഴിച്ചു, വമ്പന്‍ മുടി
    പ്പള്ളി പണിയുന്നു. സ്നേഹ മുണ്ടെങ്കില്‍ ഇതാണോ ചെയ്യുക.

    ReplyDelete
  28. അന്ധവിസ്വസത്തിനുമേതിരായ സമരം കംമുനിസ്ടുകാര്‍ക്ക് പ്രധാനം തന്നെ എന്നാല്‍ അതെല്ലാം വിശ്വാസിയും അവിശ്വാസിയും അടങ്ങുന്ന ബൂര്‍ഷ്വാ വര്‍ഗതിനെതിരെ വിശ്വാസിയും അവിശ്വാസിയും അടങ്ങുന്ന തൊഴിലാളികള്‍ നടത്തുന്ന വര്‍ഗ്ഗസമരതിനു കീഴ്പ്പെടുതനം.എന്നാല്‍ യുക്തിവാദികള്‍ക്ക് പ്രധാനം മതങ്ങലുംയുള്ള സമരമാണ്.

    മാര്‍ക്സിന്റെ മത വീക്ഷണം തന്നെയാണ് ശരി.മതം നിലനില്‍ക്കുന്നത് അത് ജനഗള്‍ക്ക് വേണം എന്ന് ഉള്ളത് കൊണ്ടാണ് .അത് opium പോലെ വേദനകള്‍ മാറ്റുവാന്‍ അവനെ സഹായിക്കുന്നു.

    ReplyDelete
  29. നാസ്തികന്‍ എന്താണ് ഈ പറയുന്നത്? മാര്‍ക്സിന്റെ 'മത വീക്ഷണം' എന്താണ്?
    മതം നില നില്‍ക്കണം എന്നാണോ? opium നല്ലത് എന്ന അര്‍ത്ഥത്തിലല്ല
    മാര്‍ക്സ് ഉപയോഗിച്ചിരിക്കുന്നത്. അത് താല്‍ക്കാലികമായ
    സാന്ത്വനം നല്കിയേക്കാം. പക്ഷെ അത് മിഥ്യാസുഖമാണ് നല്‍കുന്നത്. ആ മിഥ്യ
    സുഖം ഇല്ലാതാക്കേണ്ടത് ജനങ്ങളുടെ യഥാര്‍ത്ഥ സുഖത്തിനു
    ആവശ്യമാണ്‌ എന്നാണ് മാര്‍ക്സ് പറഞ്ഞിട്ടുള്ളത്. വേദന ശമിക്കാന്‍
    ലഹരി ഉപയോഗിച്ചാല്‍ എന്താണ് ഉണ്ടാവുക? ലഹരിക്ക്‌ അടിമപ്പെടും
    പിന്നെ അതില്‍ നിന്ന് വിമോചനമില്ല. അതുകൊണ്ട് വേണ്ടത്
    ആ ലഹരിക്ക്‌ അടിമപ്പെടാതെ നോക്കുക എന്നുള്ളതാണ്. മതം
    നല്ലതല്ല എന്ന്‌ ആദ്യം മനസസിലാക്കു സുഹൃത്തേ.

    ReplyDelete
  30. വര്‍ഗ്ഗസമരം ശക്തി പ്രാപിക്കണമെങ്കില്‍ മതബോധത്തില്‍
    നിന്ന് ജനങ്ങളെ മോചിപ്പിക്കേണ്ടിയിരിക്കുന്നു. അതിനുള്ള
    ഒരുപാധിയാണ്‌ മാതാശയങ്ങള്‍ക്കെതിരായ പ്രചരണം. ഇക്കാര്യത്തില്‍
    കമ്മ്യൂനിസ്ടുകാര്‍ നിസ്സംഗത പാലിക്കുന്നു എന്ന്‌ മാത്രമല്ല
    മതത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. എന്നാല്‍
    യുക്തിവാദികള്‍ ചെയ്യുന്നത് മതപരവും അല്ലാത്തതുമായ
    എല്ലാ അന്ധവിശ്വാസങ്ങള്‍ക്കെതിരെയും ബോധവല്‍ക്കരണം
    നടത്തുക എന്ന പ്രവര്‍ത്തനമാണ്. അത് മാത്രമേ ചെയ്യുന്നുള്ളൂ.
    അതില്‍ തെറ്റുണ്ടോ സ്നേഹിതാ?

    ReplyDelete
  31. >>what simy nazareth has said is right, but my post is not 'hightly misleading. The mistake happened due to my reliance on an article in Yukthirekha.<<

    ഹ ഹ...
    പഠനം, യുക്തി ചിന്ത എന്നൊക്കെ പറയുന്നത് ഇതാണ്. !

    ReplyDelete
  32. .മാര്‍ക്സ്‌ മതത്തെ നല്ല അര്‍ഥത്തിലാണ് കണ്ടതെന്ന് ഞാന്‍ എവിടെയും പറഞ്ഞിട്ടില്ലല്ലോ.മതം നിലനില്ക്കണമെന്ന് എനിക്കാഗ്രഹമില്ല .എന്നാല്‍ സാഹചര്യങ്ങള്‍ മാറാത്തിടത്തോളം കാലം അത് നിനനില്‍ക്കും.എന്നാല്‍ യുക്തിവാദികള്‍ കരുതുന്നത് കേവലം ആശയപ്രച്ചരനതിലൂടെ മതത്തെ മറികടക്കാം എന്നാണ്

    'വര്‍ഗ്ഗസമരം ശക്തി പ്രാപിക്കണമെങ്കില്‍ മതബോധത്തില്‍
    നിന്ന് ജനങ്ങളെ മോചിപ്പിക്കേണ്ടിയിരിക്കുന്നു. അതിനുള്ള
    ഒരുപാധിയാണ്‌ മാതാശയങ്ങള്‍ക്കെതിരായ പ്രചരണം.' ഇത് വളരെ ശരി തന്നെ ലെനിന്‍ 'നാട്ടിന്‍ പുറത്തെ പട്ടിനിപവങ്ങളോട്' എന്നാ പ്രസംഗത്തില്‍ ഇത് സൂചിപ്പിക്കുന്നുണ്ട്.കംമ്യൂനിസ്ടുകാര്‍ പ്രയോഗികംയാണ് സാഹചര്യങ്ങളെ സമീപിക്കേണ്ടത്.അത് കൊണ്ട് മതവിരുദ്ധ സമീപനം സ്വീകരിക്കുക അസാധ്യം എന്നാല്‍ അന്ധവിസ്വസങ്ങളോട് കൂട്ടുചെരണം എന്ന് ഇതിനര്‍ഥമില്ല.

    ReplyDelete
    Replies
    1. This comment has been removed by the author.

      Delete
    2. "കമ്മ്യൂനിസ്ടുകാര്‍ പ്രായോഗികമായാണ് സാഹചര്യങ്ങളെ സമീപിക്കേണ്ടത്. അത് കൊണ്ട് മതവിരുദ്ധസമീപനം സ്വീകരിക്കുക അസാധ്യം. എന്നാല്‍ അന്ധവിസ്വസങ്ങളോട് കൂട്ടുചെരണം എന്ന് ഇതിനര്‍ഥമില്ല"

      ഇപ്പോള്‍ സി.പി.ഐ. എം. കൈക്കൊള്ളുന്ന പല തന്ത്രങ്ങളും ശരിയല്ല എന്ന അഭിപ്രായമാണ്‌ യുക്തിവാദികള്‍ക്ക് ഉള്ളത്. ഉദാഹരണ
      ത്തിനു മുസ്ലിങ്ങളെ പാര്ട്ടിയോടടുപ്പിക്കാന്‍ ചെയ്യുന്ന കാര്യങ്ങള്‍ മതബോധവും വര്‍ഗീയതയും വളര്‍ത്താന്‍ ആണ് ഇടയാക്കുന്നത് എന്ന്‌ കാണാന്‍ കഴിയും. മുസ്ലിങ്ങളിലെ യാഥാസ്ഥിക പൌരോഹിത്യവുമായാണ് പാര്‍ട്ടി സഖ്യമുണ്ടാക്കുന്നത്‌. എന്ത് അടവുകള്‍ പ്രയോഗിക്കണം എന്ന കാര്യത്തില്‍ പാര്‍ട്ടിക്ക് ആശയക്കുഴപ്പമുണ്ട് എന്നാണു തോന്നുന്നത്. സാധാരണക്കാര്‍ കരുതുക, ബുദ്ധിജീവികളായ ഒരു കൂട്ടമാളുകള്‍ (പാര്‍ട്ടി കമ്മിറ്റികള്‍) വളരെ ചിന്തിച്ചും ചര്‍ച്ച ചെയ്തും എടുക്കുന്ന തീരുമാനങ്ങളായ നയസമീപനങ്ങള്‍ തെറ്റില്ല എന്നായിരിക്കും. പക്ഷെ നമ്മുടെ അനുഭവം, പാര്‍ട്ടി പലപ്പോഴും തെറ്റ് ഏറ്റു പറഞ്ഞതിന്റെതാണ്. മാത്രവുമല്ല ഏകകണ്ടമായ ഒരു അഭിപ്രായം ഒരിക്കലും ഉണ്ടാകാനും ഇടയില്ല. പണ്ട് എം. വി. രാഘവന്‍ രൂപം കൊടുത്ത ബദല്‍ രേഖയെ ഒരു പാട് ഉയര്‍ന്ന നേതാക്കള്‍ അനുകൂലിച്ചില്ലേ? അത്ര തന്നെ പേര്‍ എതിര്‍ക്കുകയും ചെയ്തു. അപ്പോള്‍ ഏതാണ് ശരി? രജീന്ദര്‍ സച്ചാര്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍, ഇവിടെ പാലൊളി കമ്മിറ്റി ഉണ്ടാക്കി, മദ്രസാ അധ്യാപകര്‍ക്ക് സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് സാമ്പത്തിക
      ആനുകൂല്യങ്ങള്‍ നല്‍കാന്‍ തീരുമാനിച്ചത്, മുസ്ലിം സമുദായത്തിന്റെ വോട്ടു ലഭിക്കാന്‍ വേണ്ടി മാത്രമായിരുന്നു. എന്നിട്ട് കിട്ടിയോ? മദ്രസാ അധ്യാപകര്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ കൊടുക്കുന്നത് തികച്ചും തെറ്റായ ഒരു കാര്യമാണ്. എങ്കില്‍, പാരലല്‍ കോളേജ് അധ്യാപകര്‍ക്കും ആനുകൂല്യങ്ങള്‍ കൊടുക്കണ്ടേ? അതില്‍ പിന്നെയും ന്യായമുണ്ട്. മതപൌരോഹിത്യത്തിന്റെ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങുന്ന ഒരു പാട് ഉദാഹരണങ്ങള്‍ വേറെ

      Delete
    3. This comment has been removed by the author.

      Delete
    4. This comment has been removed by the author.

      Delete
    5. ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ പാര്‍ട്ടിക്ക് വേരോട്ടമുണ്ടാക്കാന്‍ മതമേധാവിത്വത്തെ പാട്ടിലാക്കുക എന്ന അടവാണ് പാര്‍ട്ടി പ്രയോഗിക്കുന്നത്.
      യഥാര്‍ത്ഥത്തില്‍ വേണ്ടത് ന്യൂനപകഷങ്ങളിലെ പാവപ്പെട്ടവന്റെ മതേതരമായ ആവശ്യങ്ങള്‍ക്ക് വേണ്ടി പോരാടുകയാണ്. അങ്ങനെ അവരെ പാര്‍ട്ടിയോട് അടുപ്പിക്കണം. വര്‍ഗ്ഗപരമായാണ് സംഘടിപ്പിക്കേണ്ടത്‌; അല്ലാതെ വര്‍ഗ്ഗീയമായി അല്ല. കമ്മ്യൂനിസ്ടുകാര്‍ മതവിരുധമായ സമീപനം കൈക്കൊള്ളണം എന്ന്‌ യുക്തിവാദികള്‍ക്ക് അഭിപ്രായമില്ല. എന്നാല്‍ മതേതരമായ സമീപനം കൈക്കൊണ്ടു കൂടെ? ഇപ്പോള്‍, മതം പൊതു ഇടങ്ങള്‍ കയ്യേറിക്കൊണ്ടിരിക്കുകയാണ്. മതം ഭരണകാര്യങ്ങളില്‍ ഇടപെടരുത് എന്നതാണ് മതേതരത്വത്തിന്റെ ഒരു തത്വം. എന്നാല്‍ സര്‍ക്കാരിനെ നിയന്ത്രിക്കുന്നത്‌ മതങ്ങളാണ്. മത രാഷ്ട്രീയ പാര്‍ട്ടികളായ മുസ്ലിം ലീഗും, കേരളാ കൊണ്ഗ്രസ്സും തങ്ങളുടെ മതത്തിന് അനഭിമതമായ ഒരു നയവും കൈക്കൊള്ളാന്‍ സമ്മതിക്കുകയില്ല. ഇടതുപക്ഷമാവട്ടെ, വലതുപക്ഷമാവട്ടെ, മതങ്ങളുടെ ഭീഷണിക്ക് മുമ്പില്‍ അടിയറവു
      പറയുന്നതാണ് നമ്മള്‍ കാണുന്നത്. ഇടതുപക്ഷം കൊണ്ടു വന്ന വിദ്യാഭ്യാസപരിഷ്കാരങ്ങള്‍ തുരങ്കം വെച്ചത് മതസംഘടനകളാണ്. പോപ്പുലര്‍ ഫ്രണ്ടും, എന്‍.ഡി.എഫും തുറന്ന രീതിയില്‍ ഭീകരപ്രവര്‍ത്തനം നടത്തുന്നവരാണെങ്കില്‍, മുസ്ലീം ലീഗും, കേരളാ കൊണ്ഗ്രെസ്സും, സുന്നി സംഘടനകളും, ആര്‍. എസ്. എസ്സും, ഒക്കെ പ്രച്ഛന്നഭീകരതയാണ് പ്രയോഗിക്കുന്നത്. intimidation ആണ് അവര്‍ പ്രയോഗിക്കുന്നത്. ഭീകര
      വാദികള്‍ ആയുധം ഉപയോഗിക്കുമ്പോള്‍, ഇവര്‍ സംഘബലം എന്ന ആയുധമാണ് ഉപയോഗിക്കുന്നത്. മതേതരത്വം പ്രചരിപ്പിക്കുന്നതില്‍, ഇടതു പക്ഷം പരാജയപ്പെട്ടതാണ് മതബോധം വളരുന്നതില്‍ വലിയ പങ്ക് വഹിച്ചത് എന്ന്‌ പറയാതിരിക്കാന്‍ വയ്യ. എന്ത് അടവിന്റെ പേരിലാണെങ്കിലും
      ഇതൊന്നും യുക്തിവാദികള്‍ക്ക് യോജിക്കാന്‍ കഴിയുന്ന കാര്യങ്ങളല്ല.

      Delete
    6. This comment has been removed by the author.

      Delete
    7. എല്ലാം കണക്കനെന്നു വരുത്തിത്തീര്‍ക്കുക എന്ന അരാഷ്ട്രീയ തന്ത്രം യുക്തിവാദികള്‍ എടുക്കാന്‍ നോക്കണ്ട.മുസ്ലിം ലീഗിനെയും കേരള കോണ്‍ഗ്രസ്സിനെയും ഒക്കെ കൂട്ടി ഭരിക്കുന്ന കൊണ്ഗ്രസ്സുമായി താരതമ്യം ചെയ്യരുത്.

      സര്ക്കാര് പണം അല്ല മദ്രസ്സ അധ്യാപകര്‍ക്ക് നല്‍കിയത് കാര്യങ്ങള്‍ വ്യക്തമായി പഠിക്കുക.

      മുസ്ലിങ്ങള്‍ രാജ്യത്തു പിന്നോക്കമാനെന്നത് സത്യമല്ലേ അതിനെ പറ്റി പഠിക്കാന്‍ ഒരു കമ്മിഷനെ വെക്കുന്നത് എങ്ങിനെയാണ്‌ തെറ്റാവുക.സങ്ങികളുടെ നിലവാരത്തിലേക്ക് താഴരുത്

      പാര്‍ട്ടി നയങ്ങള്‍ തെറ്റുന്നത് പാര്‍ട്ടി തന്നെ തിരുത്തും അതിനെ കുറിച്ച് യുക്തിവാദികള്‍ സങ്ങടപ്പെടെണ്ട .

      ഇന്നും എന്നും കേരളത്തില്‍ മത വട്കരനതിനെതിരെ ശക്ടമായി നിലപാടെടുക്കുന്നത് സിപിഎം ആണ്.മതം രാഷ്ട്രീയത്തില്‍ ഇടപെടേണ്ട എന്ന് ഉറക്കെ പ്രക്യപിക്കാന്‍ ഇവിടെ വേറെ ഏതു പാര്‍ടിക്ക് കഴിയും സിപിഎം നെ കുതാനുള്ള ഒരവസരം പോലും മിസ്സ്‌ ആക്കാത നിങ്ങള്‍ എന്താണ് ഇവിടെ ചെയ്തത്.കുറെ പത്ര പ്രസ്താവന ഇറക്കുകയല്ലാതെ

      Delete
    8. സര്‍ക്കാര്‍ പണമല്ല മദ്രസാ അധ്യാപകര്‍ക്ക് പെന്‍ഷന്‍/വെല്‍ഫെയര്‍ ഫണ്ട്‌ ആയി കൊടുക്കുന്നത്
      എന്ന്‌ തീര്‍ത്തും പറയാന്‍ പറ്റിയ വിവരം എവിടുന്ന് കിട്ടി ആവോ? പത്തു വര്‍ഷം പൂരത്തി
      യാക്കിയ മദ്രസാ അധ്യാപകന് ചുരുങ്ങിയത് നാലായിരം രൂപ പെന്‍ഷന്‍ ലഭിക്കുമെന്ന്
      അന്നത്തെ ന്യൂനപക്ഷ വകുപ്പു മന്ത്രി പാലൊളി മുഹമ്മദ്‌ കുട്ടി പ്രസ്താവിച്ചിരുന്നു. പൊതുമേഖലാ
      ഇന്‍ഷുറന്‍സ് കമ്പനികളുമായി യോജിച്ചാണ് പദ്ധതി നടപ്പാക്കുകയെന്നു മന്ത്രി പറഞ്ഞു. വഖഫ്ഫില്‍
      നിന്നുള്ള പ്രതിമാസ വിഹിതവും, അധ്യാപകനെ നിയമിച്ച പള്ളിക്കമ്മിറ്റിയുടെയോ മദ്രസയുടെയോ പ്രതി
      മാസവിഹിതവും ഉള്‍പ്പെടുന്നതാണ് പദ്ധതിയുടെ ഫണ്ട്‌. വഖഫ്ഫിനു എവിടുന്നാണ് പണം?
      2008-2009 ല്‍ പ്രാരംഭ പ്രവര്‍ത്തനത്തിനായി ഒരു കോടി രൂപ സര്‍ക്കാര്‍ കൊടുത്തു. (സര്‍ക്കാര്‍
      പ്രസിദ്ധീകരണമായ kerala calling 1/2009 ലക്കത്തില്‍ പറയുന്നു) 2010 ജൂലായില്‍ ന്യൂനപക്ഷ
      ക്ഷേമഫണ്ടിന്റെ പ്രവര്‍ത്തനത്തിനായി കേരള സര്‍ക്കാര്‍ പത്തു കോടി രൂപ കോഴിക്കോട് ജില്ലാ
      സഹകരണ ബാങ്കില്‍ നിക്ഷേപിച്ചു. പലിശയുള്ള ബാങ്കില്‍ പണം നിക്ഷേപിച്ചതില്‍ മുസ്ലിം സംഘ
      ടാനകള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു. പിന്നീട് വന്ന യു.ഡി.എഫ്. മന്ത്രിസഭയിലെ ന്യൂനപക്ഷ
      വകുപ്പു കൈകാര്യം ചെയ്ത മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി പണം ട്രഷറിയില്‍ നിക്ഷേപിക്കുമെന്ന്
      വാഗ്ദാനം നല്‍കി. അതിനു ശേഷമാണ് അന്പതിനായിരത്തോളം വരുന്ന മദ്രസാ അധ്യാപകര്‍
      പദ്ധതിയില്‍ ചേരാന്‍ അപേക്ഷ കൊടുത്തത്.

      ആരാണ് കാര്യങ്ങള്‍ പഠിക്കാതെ പറഞ്ഞത് എന്ന്‌ ഇപ്പോള്‍ വ്യക്തമായില്ലേ.
      ഇനി, സര്‍ക്കാരിന്റെ ഒരു നയാപൈസ പോലും മദ്രസ പെന്‍ഷന്‍ കൊടുക്കാന്‍ ചിലവാക്കുന്നില്ല
      എങ്കില്‍ അത് തെളിയിക്കുന്നതിനുള്ള രേഖ എന്തെങ്കിലും ഉണ്ടെങ്കില്‍ കാണിച്ചു തന്നാല്‍
      വലിയ ഉപകാരം.

      Delete
    9. രാജ്യത്ത് മുസ്ലിങ്ങള്‍ പിന്നോക്കമെന്നത് ഭാഗികമായി ശരിയാണ്. രജീന്ദര്‍
      സച്ചാര്‍ കമ്മിറ്റി പറഞ്ഞത് ഇന്ത്യയില്‍ മുസ്ലിങ്ങള്‍ ദളിതരെക്കാളും
      പിറകിലാണ് എന്നാണു. അത് ശരിയാവാം.എന്നാല്‍ കേരളത്തിലെ മുസ്ലിങ്ങള്‍
      അങ്ങിനെയല്ല എന്നും സച്ചാര്‍ പറയുന്നുണ്ട്. പക്ഷെ
      സച്ചാര്‍ റിപ്പോര്‍ട്ടിന്റെ മറവില്‍ പാലോളി കമ്മിറ്റിയെ
      നിയമിച്ച് മുസ്ലിങ്ങള്‍ക്ക്‌ (സാധാരണ മുസ്ലിമിന് ഇതുകൊണ്ട്
      ഒരു ഗുണവുമില്ല) അനര്‍ഹമായ ആനുകൂല്യം
      കൊടുത്ത് മുസ്ലിം വോട്ടുകള്‍ തരപ്പെടുത്താന്‍ ശ്രമിക്കുക
      യായിരുന്നു സി.പി.എം. പക്ഷെ കിട്ടിയില്ല. കഷ്ടം തന്നെ.
      മുസ്ലിങ്ങള്‍ വിവരം കെട്ടവരാണെന്ന് സി.പി.എം. വിചാരിച്ചു.
      രാഷ്ട്രീയാധികാരമുള്ള, സാമ്പത്തികമായി മുന്നോക്കം നില്‍ക്കുന്ന,
      സംഘടിതരായ കേരള മുസ്ലിങ്ങള്‍ക്ക് ന്യൂനപക്ഷത്തിന്റെ
      പേരില്‍ മതത്തിന്റെ അടിസ്ഥാനത്തിലുള്ള ആനുകൂല്യങ്ങള്‍
      ഒന്നും നല്‍കേണ്ടതില്ല. കെ. ഇ. എന്‍. പറയുന്നത് പോലെ
      കേരളത്തിലെ മുസ്ലിങ്ങള്‍ ഇരകളൊന്നുമല്ല. ഹിന്ദുക്കളുമായി
      താരതമ്യപ്പെടുത്തുമ്പോള്‍ മാത്രമാണ് മുസ്ലിങ്ങള്‍ ന്യൂനപക്ഷ
      മാവുന്നത്. ഇവിടെ ഹിന്ദു എന്ന ഒരു വിഭാഗമില്ല. അത് മൂന്നു
      വിഭാഗമാണ്‌. ഒന്ന് സവര്‍ണ്ണര്‍, രണ്ട്, മറ്റു പിന്നോക്കക്കാര്‍,
      മൂന്ന്‌, ദളിതര്‍. ഇവരെ ഒറ്റക്ക് ഒറ്റയ്ക്ക് എടുത്താല്‍ മുസ്ലിങ്ങള്‍
      ന്യൂനപക്ഷമല്ല. ന്യൂനപക്ഷമെന്ന തുരുപ്പുശീട്ടു കാട്ടി അനര്‍ഹമായ
      ആനുകൂല്യങ്ങള്‍ നേടിയെടുക്കുകയാണ് ചെയ്യുന്നത്. (ഇത്
      പറഞ്ഞതിന് ഏ കെ. ആന്റണിക്ക് മുഖ്യമന്ത്രി സ്ഥാനം
      നഷ്ടപ്പെട്ടു) അതേ അവസരത്തില്‍
      രാഷ്ട്രീയ പാര്‍ട്ടികള്‍ അധികാരം നില നിര്‍ത്താന്‍ മുസ്ലിം പ്രീണനം
      നടത്തുകയും ചെയ്യുന്നു. ഇത് മതേതരത്വത്തിന് വലിയ അപകടമാണ്.
      ഇവിടെ എന്ത് പുരോഗമന നടപടി എടുത്താലും മതം അതിനു ഇട്ങ്കോല്‌
      ഇടുകയാണ് ചെയ്യുന്നത്. സംഘബലം ഉപയോഗിച്ച് അവര്‍ ഭീഷണി
      പ്പെടുത്തി ആ നടപടികള്‍ തിരുത്തിക്കുന്നു. സ്റ്റേറ്റ് മതത്തിന്
      കീഴടങ്ങുന്ന ദയനീയമായ അവസ്ഥ ഒരു ജനാധിപത്യ-മതേതര
      ഭരണത്തിനു ഭൂഷണമല്ല.

      Delete
    10. സി.പി. എമ്മിനെ വിമര്‍ശിക്കലല്ല യുക്തിവാദികളുടെ പണി.
      എന്നാല്‍ അടവിന്റെയും, തന്ത്രത്തിന്റെയും പേരില്‍ തത്വ
      ദീക്ഷയില്ലാത്ത നയങ്ങള്‍ സ്വീകരിക്കുമ്പോള്‍ അത് ഏതു
      പാര്‍ട്ടിയാണെങ്കിലും യുക്തിവാദികള്‍ അഭിപ്രായം തുറന്നു
      പറയും. ഞങ്ങള്‍ക്ക് വോട്ടൊന്നും നഷ്ടപ്പെടാനില്ലല്ലോ!

      മതം രാഷ്ട്രീയത്തില്‍ ഇടപെടേണ്ട എന്ന്‌ ശക്തമായി
      പ്രഖ്യാപിക്കുന്നുണ്ടാവും. പക്ഷെ അത് പ്രയോഗത്തില്‍
      കാണുന്നില്ല. വനിതാ കോട് ബില്ലിന്റെയും, മാറാട്
      കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെയും നേരെ എന്തേ സി.പി.എം
      മുഖം തിരിഞ്ഞു നിന്നത്? മതം രാഷ്ട്രീയത്തില്‍ ഇടപെട്ടത്
      കൊണ്ടല്ലേ അതൊക്കെ അട്ടത്ത് വെക്കേണ്ടി വന്നത്?

      Delete
  33. "മതം നില നില്‍ക്കുന്നത്, അത് നിലനില്‍ക്കുന്നതിന് ആവശ്യമായ സാഹചര്യങ്ങള്‍ ഉള്ളത് കൊണ്ടാണെന്നും മതത്തെ കല്ലെറിഞ്ഞു കൊല്ലാമെന്നുള്ളത് യുക്തിവാദികളുടെ കേവലം വ്യാമോഹമാണ് " എന്ന ഈ. എം. എസ്സിന്റെ യുക്തിവാദത്തിന്റെ അപ്രസക്തിയെക്കുറിച്ചുള്ള പരാമര്‍ശത്തിന് യുക്തിവാദികളുടെ ഭാഗത്തു നിന്നും മറുപടി കൊടുത്തോ എന്നായിരുന്നു.

    "സാമ്പത്തികാസമത്വങ്ങള്‍ക്കെതിരെയുള്ള വര്‍ഗ്ഗസമരത്തോടൊപ്പം സമൂഹത്തെ കാര്‍ന്നു തിന്നുന്ന അന്ധവിശ്വാസങ്ങക്കെതിരേയും സമരം നടത്തേണ്ടിയിരിക്കുന്നു. അത് കൊണ്ടു തന്നെ ഡോ: കോവൂരിനെപ്പോലെയുള്ള
    യുക്തിവാദികള്‍ നടത്തുന്ന പോരാട്ടങ്ങള്‍ ഒരിക്കലും അവഗണിക്കാനാവില്ല." എന്ന ഇ.എം.എസ്സിന്റെ മറ്റൊരു സന്ദര്‍ഭത്തിലുളള പ്രസ്താവന, അദ്ദേഹം യുക്തിവാദികള്‍ക്കു നേരെ ഉന്നയിച്ച ആക്ഷേപത്തിന് എങ്ങനെ ഉചിതമായ മറുപടിയാകും ?

    ചോദ്യവും മറുപടിയും പറഞ്ഞു കളിക്കുകയായിരുന്നോ ഇ.എം.എസ്സ് ? മറുപടി പറയുമ്പോഴെങ്കിലും അല്പസ്വല്പം യുക്തിയൊക്കെ കാണിക്കരുതോ യുക്തിവാദി.

    ReplyDelete
    Replies
    1. കാലമാടന്‍,
      ഈ.എം. എസ്സിന് യുക്തിവാദിസംഘം മറുപടി പറഞ്ഞിട്ടുള്ളതാണ്. പവനനും, ഈ.എം.എസ്സുമായുള്ള സംവാദത്തില്‍ ഇക്കാര്യങ്ങളൊക്കെ പരാമര്‍ശിക്ക പ്പെട്ടിട്ടുണ്ടെന്ന് അക്കാലത്തെ യുക്തിരേഖ നോക്കിയാല്‍ അറിയാം. യുക്തിവാദത്തിന് പ്രസക്തി
      യില്ലെന്ന ഈ.എം.എസ്സിന്റെ അഭിപ്രായത്തെ ഖണ്ടിക്കാനാണ് മേല്‍ പറഞ്ഞ വരികള്‍ ഉദ്ധരിച്ചത്.

      Delete
    2. പഴയ യുക്തിരേഖ പോകട്ടെ പുതിയത് നോക്കാന്‍ തന്നെ താല്പര്യമില്ല. കമ്മ്യൂണിസ്റ്റുകാരുടെ യുക്തിവാദത്തിനു് ആപ്റ്റായി നിങ്ങള്‍ കൊടുത്ത മറുപടി അറിയില്ലെങ്കില്‍ പറയണ്ട്.

      Delete
    3. ////യുക്തിവാദത്തിന് പ്രസക്തിയില്ലെന്ന ഈ.എം.എസ്സിന്റെ അഭിപ്രായത്തെ ഖണ്ടിക്കാനാണ് മേല്‍ പറഞ്ഞ വരികള്‍ ഉദ്ധരിച്ചത്.////

      യുക്തിവാദത്തിന് മാത്രമായി പ്രസക്തിയില്ലെന്നത് സത്യമാണ്. അതായത് യുക്തിവാദം യുക്തിവാദം മാത്രമായി നിന്നുകൊണ്ട് ഒരു സാമൂഹിക പരിവര്‍ത്തനത്തിനും ഇതുവരെ ലോകത്തെങ്ങും ഉപകരിച്ചിട്ടില്ല. അതു കൊണ്ട് ഈ കേരളത്തിലും യുക്തിവാദി സംഘടനകള്‍ കൊണ്ട് യാതൊരു പ്രയോജനവുമില്ല.

      സഹോദനനയ്യപ്പന്‍ സാമൂഹിക തിന്മകളോട് പ്രതികരിക്കാന്‍ അതിന്റെ ഇരകളെ ആഹ്വാനം ചെയ്തത് അവരോട് ശുദ്ധയുക്തിവാദം പറഞ്ഞല്ല. അങ്ങിനെ പറഞ്ഞിരുന്നെങ്കില്‍ അദ്ദേഹത്തിന് ഒരാളെയും സംഘടിപ്പിക്കാനാകുമായിരുന്നില്ല.

      Delete
    4. വീണ്ടും പറയാം. യുക്തിവാദത്തെക്കുറിച്ചുള്ള കമ്മ്യൂണിസ്റ്റു
      കാരുടെ വിമര്‍ശനം ഇതാണ്: യുക്തിവാദികള്‍ ഏതൊന്നിനെയാണോ
      എതിര്‍ക്കുന്നത്, അത് നില നില്‍ക്കുന്ന ഭൌതിക
      സാഹചര്യം മാറാതെ അതൊന്നും ഇല്ലാതാവുകയില്ല.
      ആ സാഹചര്യം മാറ്റാന്‍ കമ്മ്യൂണിസ്റ്റുകാരാണ് സമരം
      ചെയ്യുന്നത്. അങ്ങനെ ഒരു വിപ്ലവത്തിലൂടെ സാഹചര്യം
      മാറിയാല്‍ മതം തനിയെ ഇല്ലാതായിക്കൊള്ളും. മതത്തെ
      കല്ലെറിഞ്ഞു നശിപ്പിക്കാമെന്ന വിചാരം വ്യാമോഹം മാത്രമാണ്.
      ഇതാണ് കമ്മ്യൂണിസ്റ്റു കാരുടെ കാഴ്ചപ്പാട്. ഇത് പൂര്‍ണ്ണ
      മായും തെറ്റാണ് എന്ന്‌ യുക്തിവാദികള്‍ കരുതുന്നില്ല.
      എങ്ങനെയാണ് സാഹചര്യം മാറുന്നത്? മാര്‍ക്സിയന്‍
      സിദ്ധാന്ത മനുസരിച്ച് ഫ്യൂടലിസത്തിന്റെ ഉല്‍പ്പന്നമാണ്‌
      മതം, മറ്റു അന്ധവിശ്വാസങ്ങള്‍ എന്നിവ. ഫ്യൂഡലിസം
      തകര്‍ത്തു കാപ്പിറ്റലിസം വരുന്നു.
      ശാസ്ത്ര സാങ്കേതികവിദ്യകളുടെ സഹായത്തോടെയാണ്
      കാപ്പിറ്റലിസം വളരുന്നത്‌. അത്കൊണ്ടുതന്നെ മതത്തിന്റെ
      ആശയപരമായ അടിത്തറ കാപ്പിറ്റലിസത്തിന്റെ വളര്‍ച്ചയോടെ
      തകര്‍ന്നുപോവും. സോഷ്യലിസത്തില്‍ ആ തകര്‍ച്ച
      പൂര്‍ണമാവും. പക്ഷെ ഇപ്പറഞ്ഞ മാതിരിയൊന്നും
      സംഭവിക്കുന്നില്ല. കാപ്പിറ്റലിസത്തിന്റെ മാതൃകയായ
      അമേരിക്കയില്‍, മതവിശ്വാസം കൂടുതലാണ്. എന്നാല്‍ മറ്റു
      മുതലാളിത്ത രാജ്യങ്ങളായ ഫ്രാന്‍സിലും, ബ്രിട്ടനിലും, കമ്മ്യൂണിസ്റ്റു
      രാജ്യങ്ങള്‍ എന്ന്‌ പറയാവുന്ന ചൈനയിലും, കൊറിയയിലും ഒക്കെ
      മതവിശ്വാസികള്‍ ന്യൂനപക്ഷമാണ്. വിപ്ലവം നടന്നത്
      കൊണ്ടു മാത്രം മതം പോയിക്കൊള്ളണമെന്നില്ല. അതുകൊണ്ടാണ്
      വിപ്ളവത്തിനു ശേഷം ലെനിന്‍ റഷ്യന്‍ കമ്മ്യൂണിസ്റ്റു
      പാര്‍ട്ടിയോട് ആഹ്വാനം ചെയ്തത്, പത്തൊമ്പതാം നൂറ്റാണ്ടിലെ
      പൊരുതുന്ന ഭൌതിക വാദികളുടെ (യുക്തിവാദികളുടെ) കൃതികളെ റഷ്യന്‍
      ഭാഷയിലേക്ക് തര്‍ജ്ജമ ചെയ്തു പ്രചരിപ്പിക്കാന്‍

      Delete
    5. യുക്തിവാദികള്‍ ചെയ്യുന്നത് ഒരു തരത്തില്‍ ബോധവല്‍ക്കരണ
      പ്രവര്‍ത്തനമാണ്. അത് നിഷ്ഫലമാണ് എന്ന്‌ ആര്‍ക്കു പറയാന്‍
      കഴിയും? ഇത് കൊണ്ടു മതവും അന്ധവിശ്വാസവും ഇല്ലാതാവും
      എന്ന്‌ യുക്തിവാദികള്‍ അവകാശപ്പെടുന്നില്ല. ഇവിടെ മതവും
      അന്ധവിശ്വാസങ്ങളും നില നില്‍ക്കുന്നതിന്റെ ഒരു കാരണം
      അവയെ അടിസ്ഥാനപ്പെടുത്തിയുള്ള സാമ്പത്തികബന്ധങ്ങള്‍ ശക്ത
      മായാത് കൊണ്ടാണ്. ശബരിമല തീര്‍ഥാടനം തന്നെ ഒന്നാംതരം
      കച്ചവടമാര്‍ഗമാണ്. ഇസ്ലാമിനെ സംബന്ധിച്ചിടത്തോളം അതിന്റെ
      കര്‍ശനമായ അച്ചടക്കവും, നിബന്ധനകള്‍ അടിച്ചെല്പ്പിക്കലും,
      ഭയപ്പെടുത്തലും, ഒക്കെ അതിനെ ഭദ്രമായി നില നിര്‍ത്തുന്നു. മതം അഥവാ
      അന്ധവിശ്വാസങ്ങള്‍ നിലനില്‍ക്കേണ്ടത് ഒരു വലിയ വിഭാഗത്തിന്റെ
      സാമ്പത്തിക ആവശ്യമാവുമ്പോള്‍, അതിനെ പിഴുതു മാറ്റുക
      ദുഷ്കരമായിരിക്കും. ബെവറെജസ് കോര്‍പ്പറേഷന്‍ അടച്ചു
      പൂട്ടിയാലത്തെ സ്ഥിതി ഒന്ന് ആലോചിച്ചു നോക്കു.
      യുക്തിവാദികളും, രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന
      വരാണ്. യുക്തിവാദവും അവര്‍ക്ക് ഒരു തരത്തിലുള്ള
      രാഷ്ട്രീയ പ്രവര്‍ത്തനമാണ്‌. മതാന്ധവിശ്വാസങ്ങള്‍ക്കതീത
      മായ മാനവിക ഐക്യമാണ് അവരുടെ ലക്‌ഷ്യം. അതിനു
      വേണ്ടിയുള്ള ആശയ പ്രചാരണം മാത്രമാണ് യുക്തിവാദികള്‍
      ചെയ്യുന്നത്. അത് കമ്മ്യൂണിസ്റ്റുകാര്‍ക്ക് എതിര്‍ക്കേണ്ട
      കാര്യമില്ല. യുക്തിവാദികളുടെ പ്രവര്‍ത്തനം കൊണ്ടു ഒരു
      വോട്ടു പോലും കമ്മ്യൂനിസ്ടുകാര്‍ക്കു നഷ്ടപ്പെടുകയില്ല.
      ചിലപ്പോള്‍ കിട്ടിയെന്നു വരും.

      Delete
    6. യുക്തിവാദികള്‍ ചെയ്യുന്നത് ഒരു തരത്തില്‍ ബോധവല്‍ക്കരണ
      പ്രവര്‍ത്തനമാണ്. അത് നിഷ്ഫലമാണ് എന്ന്‌ ആര്‍ക്കു പറയാന്‍
      കഴിയും? ഇത് കൊണ്ടു മതവും അന്ധവിശ്വാസവും ഇല്ലാതാവും
      എന്ന്‌ യുക്തിവാദികള്‍ അവകാശപ്പെടുന്നില്ല. ഇവിടെ മതവും
      അന്ധവിശ്വാസങ്ങളും നില നില്‍ക്കുന്നതിന്റെ ഒരു കാരണം
      അവയെ അടിസ്ഥാനപ്പെടുത്തിയുള്ള സാമ്പത്തികബന്ധങ്ങള്‍ ശക്ത
      മായാത് കൊണ്ടാണ്. ശബരിമല തീര്‍ഥാടനം തന്നെ ഒന്നാംതരം
      കച്ചവടമാര്‍ഗമാണ്. ഇസ്ലാമിനെ സംബന്ധിച്ചിടത്തോളം അതിന്റെ
      കര്‍ശനമായ അച്ചടക്കവും, നിബന്ധനകള്‍ അടിച്ചെല്പ്പിക്കലും,
      ഭയപ്പെടുത്തലും, ഒക്കെ അതിനെ ഭദ്രമായി നില നിര്‍ത്തുന്നു. മതം അഥവാ
      അന്ധവിശ്വാസങ്ങള്‍ നിലനില്‍ക്കേണ്ടത് ഒരു വലിയ വിഭാഗത്തിന്റെ
      സാമ്പത്തിക ആവശ്യമാവുമ്പോള്‍, അതിനെ പിഴുതു മാറ്റുക
      ദുഷ്കരമായിരിക്കും. ബെവറെജസ് കോര്‍പ്പറേഷന്‍ അടച്ചു
      പൂട്ടിയാലത്തെ സ്ഥിതി ഒന്ന് ആലോചിച്ചു നോക്കു.
      യുക്തിവാദികളും, രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന
      വരാണ്. യുക്തിവാദവും അവര്‍ക്ക് ഒരു തരത്തിലുള്ള
      രാഷ്ട്രീയ പ്രവര്‍ത്തനമാണ്‌. മതാന്ധവിശ്വാസങ്ങള്‍ക്കതീത
      മായ മാനവിക ഐക്യമാണ് അവരുടെ ലക്‌ഷ്യം. അതിനു
      വേണ്ടിയുള്ള ആശയ പ്രചാരണം മാത്രമാണ് യുക്തിവാദികള്‍
      ചെയ്യുന്നത്. അത് കമ്മ്യൂണിസ്റ്റുകാര്‍ക്ക് എതിര്‍ക്കേണ്ട
      കാര്യമില്ല. യുക്തിവാദികളുടെ പ്രവര്‍ത്തനം കൊണ്ടു ഒരു
      വോട്ടു പോലും കമ്മ്യൂനിസ്ടുകാര്‍ക്കു നഷ്ടപ്പെടുകയില്ല.
      ചിലപ്പോള്‍ കിട്ടിയെന്നു വരും.

      Delete
    7. രവിയുക്തിവാദരെ,

      കമ്മ്യൂണിസം വന്നാലും ക്യാപ്പിറ്റിലിസം വന്നാലും മതവും വിശ്വാസങ്ങളും മനുഷ്യജീവിതത്തില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കില്ലെന്ന് താങ്കള്‍ തന്നെ ഉദാഹരണ സഹിതം സമ്മതിക്കുന്നു. കമ്മ്യുണിസം നടപ്പാക്കാന്‍ ശ്രമിച്ച ലെനിന്‍ മതത്തിനെതിരെയുള്ള നിരന്തരസമരം നടത്തേണ്ട കമ്മ്യൂണിസ്റ്റുകാരുടെ കടമ പൂര്‍ത്തീകരിക്കാന്‍, നാസ്തിക സാഹിത്യം തര്‍ജ്ജമ ചെയ്തു പ്രചരിപ്പിക്കാന്‍ ആഹ്വാനം ചെയ്തു. പക്ഷെ അദ്ദേഹം ഒരു കാര്യം മനസ്സിലാക്കുന്നില്ല. ഒരു ബോധവത്ക്കരണത്തിനും ഒരു യുക്തിവാദത്തിനും ഒരു ഭൌതികവദത്തിനും ലോകത്തെ സംബന്ധിച്ചും മനുഷ്യന്റെ മരണവും ജീവിതവുമുള്‍പ്പെടുന്നതുമായ ആത്യന്തികമായ ചോദ്യങ്ങള്‍ക്കും സമാധാനം കൊടുക്കാനാവില്ല എന്നതാണ് ആ യാഥാര്‍ഥ്യം. അത് വലിയൊരു വസ്തുതയായിരിക്കുന്നിടത്തോളം മതനിഷ്ഠമോ മതവിമുക്തമോ ആയ ഒരു വിശ്വാസത്തെ പൊതുവെ മനുഷ്യര്‍ക്ക് ആശ്രയിക്കേണ്ടിവരും. അത്തരം ആശ്രയം അവലംബിക്കുമ്പോള്‍ വിശ്വാസവുമായി ബന്ധപ്പെട്ട മതത്തിന്റെ സാധ്യതകള്‍ നിലനില്‍ക്കുക തന്നെ ചെയ്യും. ഒരു പക്ഷെ ആ സാധ്യതകള്‍ നിലവിലുള്ള മതങ്ങളെ ബലപ്പെടുത്തുകയോ പുതിയതിന്റെ സൃഷ്ടിക്ക് കാരണമാവുകയോ ചെയ്തേക്കാം. എന്നാല്‍ മതങ്ങള്‍ മണ്ണടിയുമെന്നത് യുക്തിവാദികളുടെ യാഥാര്‍ഥ്യബോധമില്ലാത്ത കിനാവുമാത്രമാണ്. അതിനായി ബോധവത്ക്കരണം നടത്തി ആഞ്ഞു ശ്രമിക്കാനുള്ള നിങ്ങളുടെ ജനാധിപത്യ അവകാശത്തെ മതവിശ്വാസിയും യുക്തിവാദിയും ദൈവവിശ്വാസിയും ദൈവനിഷേധിയുമൊന്നുമല്ലാത്ത ഞാന്‍ അംഗീകരിക്കുന്നു. മറിച്ച് യുക്തിവാദികളുടെ വിഡ്ഡിത്തത്തെ പരിഹസിക്കാനുള്ള ജനാധിപത്യാവകാശത്തെ ഞാനും ഉപയോഗിക്കന്നെന്നു മാത്രം.

      Delete
    8. യുക്തിവാദികള്‍ മനസ്സിലാക്കേണ്ട കാര്യം ആത്യന്തികമായി മതവും ദൈവവുമെല്ലാം മനുഷ്യന്റെ സമാധാനത്തിനുള്ള ഊന്നു വടികളാണ്. അവ അവര്‍ക്ക് ആശ്വാസം കൊടുക്കുന്നെങ്കില്‍ യുക്തിവാദികള്‍ക്കെന്തു ചേതം? അഥവാ അവരുടെ മതങ്ങള്‍ അന്ധവിശ്വാസത്തിന്റെയും അനാചാരങ്ങളുടെയും പൌരോഹിത്യചൂഷണത്തിന്റെയും പിടിയിലകപ്പെടുന്നുവെങ്കില്‍ അത് തിരിച്ചറിഞ്ഞ് മാറ്റങ്ങള്‍ കൊണ്ടുവരേണ്ട കടമയും അതാത് മതത്തിലെ വിശ്വാസികള്‍ക്കാണ്. മതത്തിന്റെ വൃത്തികേടുകള്‍ക്കെതിരെയുള്ള പോരാട്ടം അതിന്റെയുള്ളില്‍ നിന്നു തന്നെയാവണം. അതിന് പ്രേരിപ്പിക്കാന്‍ യുക്തിവാദികള്‍ തുനിയുമ്പോള്‍ അവരെ മതവിശ്വാസികള്‍ ശ്രദ്ധിക്കുകയില്ല, പരിഹസിക്കുകയും ശത്രുപക്ഷത്തു നിറുത്തുകയും ചെയ്യും. ശാസ്ത്രസാങ്കേതിക വിദ്യകള്‍ മുന്നേറുകയും അതിന്റെ ഫലമായുണ്ടാകുന്ന സാമൂഹിക ഘടനാമാറ്റം ജനാധിപത്യത്തെ ബലപ്പെടുത്തുകയും ചെയ്യുമെങ്കില്‍, ആ ജനാധിപത്യബോധം മതവിശ്വാസികളെ അവരുടെ മതത്തെ പരിവര്‍ത്തിപ്പിക്കാനും ഉപയോഗിക്കും. അതു കൊണ്ട് ഭൂരിപക്ഷം വിശ്വാസികളായിരിക്കുന്ന സമൂഹത്തില്‍ സാമൂഹിക നിര്‍മ്മിതിയില്‍ യുക്തിവാദികള്‍ക്ക് സംഘടനയെന്ന രീതിയില്‍ യാതൊരു ചുക്കും ചെയ്യാനില്ല. ആളുകളെ പ്രചരണം മൂലം അവിശ്വാസികളാക്കാമെന്നത് വലിയൊരു വിഡ്ഢിത്തമാണെന്ന് പറയേണ്ടതില്ലല്ലോ, അത് ഭാഗികമായി താങ്കളും സമ്മതിച്ചിട്ടുണ്ട്.

      Delete
  34. 'വര്‍ഗ്ഗസമരം ശക്തി പ്രാപിക്കണമെങ്കില്‍ മതബോധത്തില്‍
    നിന്ന് ജനങ്ങളെ മോചിപ്പിക്കേണ്ടിയിരിക്കുന്നു."

    അപ്പോള്‍ മതബോധമുള്ളവര്‍ വേല ചെയ്താല്‍ കൂലി ചോദിക്കാത്തവരാണോ ? ലോകത്ത് വര്‍ഗസമരം നടത്തിയിട്ടുളളവരും അവരുടെ കീഴില്‍ അണിചേര്‍ന്നിട്ടുള്ളവരും മുഴുവന്‍ നാസ്തികരായിരുന്നോ ? നേതാക്കളിലോ അണികളോ മതബോധം ശക്തമായതിനാല്‍ വര്‍ഗസമരങ്ങളെല്ലാം പരാജയപ്പെട്ടു എന്ന വിഡ്ഡിത്തരം ഉന്നയിക്കുന്ന കാര്യത്തില്‍ കമ്മ്യൂണിസ്റ്റുകളും യുക്തിവാദികളും ഒരേ തൂവല്‍ പക്ഷികള്‍ തന്നെ.

    ReplyDelete
    Replies
    1. വര്‍ഗ്ഗസമരം എന്നാല്‍ വെറും കൂലി കൂടുതല്‍ ചോദിക്കലാണെന്ന് ധരിച്ചിരിക്കുന്നവരോട് എന്ത് പറയാന്‍. ചൂഷണം ചെയ്യപ്പെടുന്നവന്റെ ബോധത്തില്‍ വിധിവിശ്വാസം വളര്‍ത്തിയ്ടുക്കുന്നതില്‍ മതതത്വശാസ്ത്രങ്ങള്‍ വഹിച്ച പങ്ക് കാണാത്തവര്‍ക്കേ ഇങ്ങനെയൊക്കെ പറയാന്‍ കഴിയൂ.
      പണക്കാരനെയും, പാവപ്പെട്ടവനെയും സൃഷ്ടിച്ചത് ദൈവമാണെന്നും, അത് ദൈവത്തിന്റെ വിധിയാനെന്നും അതിനെ ചോദ്യം ചെയ്യുന്നത് ദൈവ കോപത്തിന് ഇടയാകുമെന്നും പഠിപ്പിക്കുന്ന മതം അവകാശം ചോദിക്കുന്നതില്‍ നിന്ന് വേല ചെയ്യുന്നവനെ വിലക്കി എന്നതു ചരിത്രമാണ്. നവോഥാന പ്രസ്ഥാനമാണ് ഈ ബോധത്തില്‍ നിന്ന് ജനങ്ങളെ ഉയര്‍ത്തിക്കൊണ്ടു വന്നത്. ചൂഷകന്റെ കയ്യിലെ ആയുധമായിരുന്നു മതം. മതത്തെയും ദൈവത്തെയും ഉപയോഗിച്ചു അവര്‍ ചൂഷണം ചെയ്തു.

      Delete
    2. ///വര്‍ഗ്ഗസമരം എന്നാല്‍ വെറും കൂലി കൂടുതല്‍ ചോദിക്കലാണെന്ന് ധരിച്ചിരിക്കുന്നവരോട് എന്ത് പറയാന്‍.///

      പോത്തിന്റെ വിവരം അത്രയേ ഉള്ളുവെന്ന് കൂട്ടിക്കോളൂ നായരെ.

      ലോകത്ത് വര്‍ഗസമരം നടത്തിയിട്ടുളളവരും അവരുടെ കീഴില്‍ അണിചേര്‍ന്നിട്ടുള്ളവരും മുഴുവന്‍ നാസ്തികരായിരുന്നോ ? നേതാക്കളിലോ അണികളോ മതബോധം ശക്തമായതിനാല്‍ വര്‍ഗസമരങ്ങളെല്ലാം പരാജയപ്പെട്ടു എന്ന വാദം വിഡ്ഡിത്തരമല്ലേ ?

      പറയുന്ന കാര്യങ്ങള്‍ക്ക് ആപ്റ്റായി മറുപടി പറയാനുള്ള യുക്തി കാണിക്കൂ.

      Delete
    3. കാലമാടന്‍ വര്‍ഗ്ഗസമരത്തെ വിപ്ലവമായി തെറ്റിദ്ധരിച്ചിരിക്കുന്നു. വര്‍ഗ്ഗസമരം
      നിരന്തരം സമൂഹത്തില്‍ നടന്നു കൊണ്ടിരിക്കുന്ന ഒരു പ്രക്രിയയാണ്. സൌദി
      അറേബ്യയിലും, അമേരിക്കയിലും, ചൈനയിലും വര്‍ഗ്ഗ സമരം
      നടക്കുന്നുണ്ട്. വര്‍ഗ്ഗങ്ങള്‍ ഉള്ളിടത്തൊക്കെ വര്‍ഗ്ഗ സമരവും ഉണ്ടാവും.
      വര്‍ഗ്ഗസമരത്തിന്റെ അന്തിമ ഘട്ടത്തെ വിപ്ലവമെന്ന് പറയാം. വര്‍ഗ്ഗ
      സമരത്തിന്റെ ലക്‌ഷ്യം നാസ്തികത്വം സ്ഥാപിക്കലല്ലാത്തി
      ടത്തോളം കാലം,നേതൃത്വം നാസ്തികര്‍ക്കാവണം എന്ന്‌ ആരെങ്കിലും പറയുമോ?
      തീര്‍ച്ചയായും മതബോധം, തൊഴിലാളിവര്‍ഗ്ഗ സമരത്തെ ക്ഷീണിപ്പിക്കും.
      മതത്തിന്റെ കാഴ്ചപ്പാടില്‍ വര്‍ഗ്ഗബോധമോ തൊഴിലാളിവര്‍ഗ്ഗമോ
      ഒന്നുമില്ല; മനുഷ്യന്‍ പോലുമില്ല. വെറും വിശ്വാസികള്‍ മാത്രമേയുള്ളൂ.
      സ്വര്‍ഗ്ഗവും നരകവുമേയുള്ളൂ.
      എന്റെ മറുപടി താങ്കള്‍ക്കു ഒരിക്കലും ആപ്റ്റായി തോന്നുകയില്ല.

      Delete
  35. മതബോധം തീരെയില്ലാത്ത യുക്തിവാദികളെല്ലാവരും അപ്പോള്‍ കമ്മ്യൂണിസ്റ്റുകളായിരിക്കണമല്ലോ യുക്തിവാദീ...:-)

    ReplyDelete
    Replies
    1. എങ്കില്‍ നെഹ്രുവും, ബര്‍ട്രാന്റ്റ് റസ്സലും ഒക്കെ കമ്മ്യൂണിസ്റ്റ്
      കാരാവണമല്ലോ!

      Delete
  36. "എവിടയാണ് സുഹൃത്തേ മതം സ്നേഹവും, സഹിഷ്ണുതയും അതിലെ അനുയായികള്‍ക്കിടയില്‍ കൊണ്ടു വന്നിട്ടുള്ളത്;
    ഇസ്ലാമിക രാജ്യങ്ങളില്‍ മുസ്ലിങ്ങള്‍ തമ്മില്‍ തന്നെയല്ലേ വെട്ടി മരിക്കുന്നത്."

    ഈ ലോകത്തിലെ ജനങ്ങളെല്ലാം ഒരേ ആശയക്കാരായാല്‍ അവര്‍ തമ്മില്‍ സംഘര്‍ങ്ങളുണ്ടാകില്ലെന്നാണോ താങ്കള്‍ വിചാരിക്കുന്നത് ? മനുഷ്യര്‍ മുഴുവന്‍ ഒരേ മതക്കാരോ ഒരേ രാഷ്ട്രീയക്കാരോ ഒരേ ഒരു തരം യുക്തിവാദികളോ ആയിത്തീര്‍ന്നാലും അക്രമവും കീഴടക്കലും കൊള്ളയും കൊലയും ഉണ്ടാകുമെന്റെ യുക്തിവാദീ.

    കേരളത്തില്‍ എത്ര യുക്തിവാദി സംഘടനകളുണ്ട് ?
    യുക്തിവാദികളില്‍ ഒരേ തരം യുക്തിബോധവും ഒരേ തരം യുക്തിചിന്തകളും ഒരേ ഒരു തരം ആശയങ്ങളും വഹിച്ചു കൊണ്ടു നടക്കുന്നവരെത്ര ? അങ്ങിനെ ഈ ലോകത്ത് ആരെങ്കിലുമുണ്ടോ മറ്റൊരാള്‍ക്ക് സദൃശ്യനായി ?

    ReplyDelete
    Replies
    1. കാലമാട.....അതല്ലല്ലോ നമ്മുടെ പോയന്റ്. മതം സഹിഷ്ണുതയുടെതാണ്,
      സ്നേഹത്തിന്റെതാണ്, നന്മയുടെതാണ് എന്നതിനെയല്ലേ ഞാന്‍
      ചോദ്യം ചെയ്തത്? അതിനെ താങ്കള്‍ യുക്തിവാദികള്‍ തമ്മിലുള്ള
      അഭിപ്രായ വ്യത്യാസവുമായി കൂട്ടിക്കുഴക്കുന്നത് എന്തിനാ
      ണാവോ?

      Delete
    2. ഹിന്ദുമതമൊഴിച്ചുള്ള, മതനിര്‍വചനം ബാധകമായ കൃസ്ത്യന്‍, ഇസ്ലാം, ബൌദ്ധ, ജൈന, സിക്ക് തുടങ്ങിയ എല്ലാ മിഷനറിമതങ്ങളും അതിന്റെ അനുയായികളോട് ആഹ്വാനം ചെയ്യുന്നത് പരസ്പരം സ്നേഹിക്കാനും നന്മ ചെയ്യാനും സഹിഷ്ണുതയേോടെ പെരുമാറാനും സഹായിക്കാനുമൊക്കെയാണ് സുഹൃത്തെ. പക്ഷെ അത് ഓരോ അനുയായിയും എത്രത്തോളം ഉള്‍ക്കൊണ്ടു പെരുമാറുന്നുവെന്നത് വേറെ വിഷയം. അതിനാല്‍ മതങ്ങള്‍ പൊതുവായി നന്മയ്ക്കുവേണ്ടിയാണ് നിലകൊള്ളുന്നത് എന്നതിന് എന്താണ് സംശയം ?

      വിരുദ്ധ ആശയങ്ങളും അതിന്റെ പേരില്‍ സംഘര്‍ഷങ്ങളും ഹിംസയുമൊന്നും ചെയ്യാത്തഅംഗങ്ങള്‍ ഒരു മതത്തിലോ പാര്‍ട്ടിയിലോ സംഘടനയിലോ ഇല്ലെന്നത് യാഥാര്‍ഥ്യമല്ലെ. അത് തന്നെയാണ് യുക്തിവാദിസംഘങ്ങള്‍ക്കിടയിലും മതങ്ങള്‍ക്കുളളിലും രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കുള്ളിലും അവാന്തരവിഭാഗങ്ങളെയും ഗ്രൂപ്പുകളെയും സൃഷ്ടിക്കുന്നത്. യുക്തിവാദികള്‍ക്കിടയിലെ ഗ്രൂപ്പുകളും അവ തമ്മിലുള്ള സംഘര്‍ഷങ്ങളും അവര്‍ ഒരു ശുഷ്ക്കവിഭാഗമായതിനാല്‍ നാട്ടുകാരുടെയോ മാധ്യമങ്ങളുടെയോ ശ്രദ്ധയില്‍ പെടത്തക്കവിധം പ്രാധാന്യമുള്ളതല്ല എന്നതുകൊണ്ട് യുക്തിവാദികള്‍ ഒറ്റക്കെട്ടാണെന്ന് അര്‍ത്ഥമില്ലല്ലോ ? അഭിപ്രായവൈരുദ്ധ്യങ്ങളും അതിന്റെ അനന്തരഫലങ്ങളും സാര്‍വജനീനമാണ്. അത് മതങ്ങള്‍ക്കും യുക്തിവാദികള്‍ക്കുമെല്ലാം ഒരുപോലെ ബാധകമാണ്. അതുകൊണ്ട് മതം സഹിഷ്ണുതയുടെയും
      സ്നേഹത്തിന്റെയും നന്മയുടെതുമല്ല എന്ന് പറയാന്‍ ആകുമോ ?

      Delete
  37. "ഈ മലബാറില്‍ ഇതാ, എത്രയോ പാവം മുസ്ലിങ്ങള്‍ വീടും കൂടുമില്ലാതെ കഴിയും
    പോള്‍, 40 കോടി രൂപ ചിലവഴിച്ചു, വമ്പന്‍ മുടിപ്പള്ളി പണിയുന്നു. സ്നേഹമുണ്ടെങ്കില്‍ ഇതാണോ ചെയ്യുക."

    ഇങ്ങനെ ഈ ലോകത്തോട് നമുക്ക് എന്തെല്ലാം ചോദിചോചണ്ടിരിക്കാം യുക്തിവാദീ.

    അയല്‍ക്കാരന്‍ യുക്തിവാദി പോലും പട്ടിണി കിടന്നു ചാകാന്‍ പോകുമ്പോള്‍ നീ എന്ന യുക്തിവാദി നിന്റെ ഭക്ഷണത്തിന്റെ പാതി അവനു കൊടുക്കാറുണ്ടോ ? ഈ ഇന്ത്യയിലെ കോടാനുകോടി ദലിത് മനുഷ്യര്‍ മൃഗങ്ങളെ പോലെ പണിയെടുത്തും അടിമകളായി അരവയറും ഉടുതുണിയുമില്ലാതെ കഴിയുമ്പോള്‍ നീ പാന്റും ഷര്‍ട്ടുമിട്ട് ഫോറിന്‍കാറില്‍ കുടുംബവുമായി ചുറ്റിനട്ക്കുകയല്ലേ യുക്തിവാദീ....ഇങ്ങനെ നമുക്ക് ചോദ്യങ്ങള്‍ വിശ്വാസികളോടും അവിശ്വാസികളോടും ചോദിക്കച്ചു കൊണ്ടിരിക്കുന്നതില്‍ വല്ല കാര്യവുമുണ്ടോ പൊന്നു യുക്തിവാദീീീീീീീ.....

    ReplyDelete
  38. അല്ലയോ യുക്തിവാദീ മറുപടിയൊന്നും കാണാനില്ലല്ലോ !!!?

    ReplyDelete
  39. ഇത്രയും അന്തസ്സാരശൂന്യമായ വാക്കുകള്‍ക്കു എന്ത് മറുപടി
    പറയാന്‍? ഉത്തരം മുട്ടുമ്പോള്‍ കൊഞ്ഞനം കാട്ടുന്ന രീതിയാണ്
    താങ്കളുടേത്. കുട്ടികളോട് സംസാരിക്കുന്നത് പോലെ സംസാരി
    ക്കരുത്. ഒരു നിലവാരമുള്ള ആളാണ്‌ കാലമാടന്‍ എന്ന്‌
    കരുതിയാണ് ഞാന്‍ എന്റെ സമയം ചിലവാക്കിയത്. ചന്തയില്‍
    പറയുന്ന വര്‍ത്തമാനം ഇവിടെ പറയരുത്. യുക്തിവാദം
    എന്നതു ഒരു ചിന്താ രീതിയാണ്. അത് മതം പോലെയോ രാഷ്ട്രീയ
    പാര്‍ടി പോലെയോ ഉള്ള ഒന്നല്ല എന്ന്‌ ആദ്യം മനസ്സിലാക്ക്.
    മതങ്ങളെപ്പോലെ അന്നദാനവും, വസ്ത്ര ദാനവും,
    ജീവകാരുണ്യ പ്രവര്‍ത്തനവും നടത്തുകയല്ല യുക്തിവാദി
    കളുടെ ജോലി. അതിനു കഴിയുകയുമില്ല. സമൂഹത്തിന്റെ
    സമഗ്രമായ ഒരു മാറ്റത്തിന്റെ ഭാഗമായേ പട്ടിണി, തൊഴിലി
    ല്ലായ്മ, വിലക്കയറ്റം തുടങ്ങിയ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുകയുള്ളൂ.
    അയല്‍ക്കാരന്‍ പട്ടിണി കിടക്കുമ്പോള്‍ മൃഷ്ടാന്നം
    കഴിക്കരുതെന്ന് പറയുന്നവരാണ് മുസ്ലിങ്ങള്‍. അവര്‍
    നാല്‍പ്പതു കോടിയുടെ പള്ളി പണിയുമ്പോള്‍ ചോദ്യം
    വരും. അതിനു ഉത്തരം പറയാന്‍ കഴിയാതെ ഞഞ്ഞാ മിഞ്ഞ
    പറയുന്നതില്‍ അര്‍ത്ഥമില്ല.

    ReplyDelete
  40. എന്ത് പറ്റി കാലമാടന്‍?

    ReplyDelete
    Replies
    1. യുക്തിവാദരെ,

      "ഇത്രയും അന്തസ്സാരശൂന്യമായ വാക്കുകള്‍ക്കു എന്ത് മറുപടി
      പറയാന്‍?"

      -അന്തസ്സാരശ്ശൂന്യമായി ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ ഏത് ?

      "ഉത്തരം മുട്ടുമ്പോള്‍ കൊഞ്ഞനം കാട്ടുന്ന രീതിയാണ്
      താങ്കളുടേത്."

      - ഏവിടെ, എപ്പോഴാണ് ഞാന്‍ കൊഞ്ഞനം കുത്തിയത് ?

      "ചന്തയില്‍ പറയുന്ന വര്‍ത്തമാനം ഇവിടെ പറയരുത്."

      - ചന്തയില്‍ പറയുന്ന മാതിരി ഞാന്‍ പറഞ്ഞ വാക്കുകള്‍ ഏത് ?

      യഥാര്‍ഥത്തില്‍ മുകളില്‍ പലയിടങ്ങളിലായി ഞാന്‍ പറഞ്ഞതിനൊന്നും സമാധാനം പറയാന്‍ താങ്കള്‍ക്ക് കഴിഞ്ഞിട്ടില്ല. പകരം ഈ രീതിയില്‍ ദുരാരോപണങ്ങളുന്നയിച്ച് കടന്നു കളയാമെന്ന് വിചാരിക്കരുതേ പൊന്നു യുക്തിവാദീ.

      "യുക്തിവാദം എന്നതു ഒരു ചിന്താ രീതിയാണ്." ഇത് കൊണ്ട് താങ്കള്‍ എന്താണ് ഉദ്ദേശിക്കുന്നത് ? യുക്തിവാദം ഒരു ചിന്താരീതിയാണെന്ന് പറഞ്ഞാല്‍ അതിന്റെ അര്‍ഥം അതിന് ചില പ്രത്യയശാസ്ത്രങ്ങളും പദ്ധതികളും ഒക്കെ ഉണ്ടെന്നല്ലേ? അതായത് യുക്തിവാദം ഒരു ചിന്താപദ്ധതി തന്നെയാണെന്നല്ലേ ? അല്ലാതെ അത് ഓരോ വ്യക്തിയുടെയും വ്യത്യസ്ത ചിന്താരീതികളാണെങ്കില്‍ യുക്തിവാദികള്‍ എന്തിന് സംഘടനയുണ്ടാക്കണം ? സംഘടനയുണ്ടാക്കിയ സ്ഥിതിക്ക് യുക്തിവാദികളുടെ ലക്ഷ്യമെന്ത് ? മതങ്ങളെപ്പോലെ അന്നദാനവും, വസ്ത്ര ദാനവും, ജീവകാരുണ്യ പ്രവര്‍ത്തനവും നടത്തുന്നത് യുക്തിവാദികളുടെ ജോലിയല്ലെന്ന് മനസ്സിലാക്കുന്നു. അതിനേക്കാള്‍ കേമമായ നിങ്ങളുടെ ജോലിയെന്ത് ?

      യുക്തിവാദരെ,

      "ഇത്രയും അന്തസ്സാരശൂന്യമായ വാക്കുകള്‍ക്കു എന്ത് മറുപടി
      പറയാന്‍?"

      -അന്തസ്സാരശ്ശൂന്യമായി ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ ഏത് ?

      "ഉത്തരം മുട്ടുമ്പോള്‍ കൊഞ്ഞനം കാട്ടുന്ന രീതിയാണ്
      താങ്കളുടേത്."

      - ഏവിടെ, എപ്പോഴാണ് ഞാന്‍ കൊഞ്ഞനം കുത്തിയത് ?

      "ചന്തയില്‍ പറയുന്ന വര്‍ത്തമാനം ഇവിടെ പറയരുത്."

      - ചന്തയില്‍ പറയുന്ന മാതിരി ഞാന്‍ പറഞ്ഞ വാക്കുകള്‍ ഏത് ?

      യഥാര്‍ഥത്തില്‍ മുകളില്‍ പലയിടങ്ങളിലായി ഞാന്‍ പറഞ്ഞതിനൊന്നും സമാധാനം പറയാന്‍ താങ്കള്‍ക്ക് കഴിഞ്ഞിട്ടില്ല. പകരം ഈ രീതിയില്‍ ദുരാരോപണങ്ങളുന്നയിച്ച് കടന്നു കളയാമെന്ന് വിചാരിക്കരുതേ പൊന്നു യുക്തിവാദീ.

      "യുക്തിവാദം എന്നതു ഒരു ചിന്താ രീതിയാണ്." ഇത് കൊണ്ട് താങ്കള്‍ എന്താണ് ഉദ്ദേശിക്കുന്നത് ? യുക്തിവാദം ഒരു ചിന്താരീതിയാണെന്ന് പറഞ്ഞാല്‍ അതിന്റെ അര്‍ഥം അതിന് ചില പ്രത്യയശാസ്ത്രങ്ങളും പദ്ധതികളും ഒക്കെ ഉണ്ടെന്നല്ലേ? അതായത് യുക്തിവാദം ഒരു ചിന്താപദ്ധതി തന്നെയാണെന്നല്ലേ ? അല്ലാതെ അത് ഓരോ വ്യക്തിയുടെയും വ്യത്യസ്ത ചിന്താരീതികളാണെങ്കില്‍ യുക്തിവാദികള്‍ എന്തിന് സംഘടനയുണ്ടാക്കണം ? സംഘടനയുണ്ടാക്കിയ സ്ഥിതിക്ക് യുക്തിവാദികളുടെ ലക്ഷ്യമെന്ത് ? മതങ്ങളെപ്പോലെ അന്നദാനവും, വസ്ത്ര ദാനവും, ജീവകാരുണ്യ പ്രവര്‍ത്തനവും നടത്തുന്നത് യുക്തിവാദികളുടെ ജോലിയല്ലെന്ന് മനസ്സിലാക്കുന്നു. അതിനേക്കാള്‍ കേമമായ നിങ്ങളുടെ ജോലിയെന്ത് ?

      Delete
  41. ചര്‍വിത ചര്‍വണം എന്ന്‌ കേട്ടിട്ടില്ലേ? എന്റെ ചര്‍വിത
    ചര്‍വണം, യുക്തിവാദത്തെപ്പറ്റി ഇതാ ഇങ്ങനെ:

    നിരീക്ഷണ പരീക്ഷണങ്ങളുടെ അടിസ്താനത്തില്‍
    തെളിയിക്കപ്പെട്ട വസ്തുതകളെ മാത്രം ശാസ്ത്ര
    സത്യമായി അംഗീകരിക്കുകയും അതിന്റെ വെളിച്ചത്തില്‍
    ഏതൊരു കാര്യത്തെപ്പറ്റിയും അഭിപ്രായം രൂപീകരി
    ക്കുകയും ചെയ്യുന്ന ചിന്താരീതിയാണ് യുക്തിവാദം.
    യുക്തിചിന്തയോടുകൂടിയും, ശാസ്ത്രബോധത്തോടെയും
    മതങ്ങളെ സമീപിക്കുമ്പോള്‍ അതിലെ ആശയങ്ങളും
    സങ്കല്‍പ്പങ്ങളും പലതും അബദ്ധങ്ങളാണെന്നും
    അവ നടപ്പാക്കാന്‍ ശ്രമിച്ചാല്‍ മനുഷ്യജീവിതം
    ദുരിതപൂര്‍ണവും, സമൂഹം മുരടിച്ചതും
    ആയിത്തീരും എന്ന്‌ യുക്തിവാദികള്‍ കരുതുന്നു.
    അത്‌ കൊണ്ടു അത്തരം ആശയങ്ങള്‍ക്കെതിരെ
    ആശയപരമായ ബോധവല്‍ക്കരണം നടത്തുക
    എന്നതു മാത്രമാണ്‌ യുക്തിവാദികളുടെ ലക്‌ഷ്യം.
    യുക്തിവാദി എന്ന നിലക്ക് ഈ പ്രവര്‍ത്തനം
    നടത്തുമ്പോള്‍ ത്തന്നെ അയാള്‍ സമാനലക്ഷ്യങ്ങള്‍
    ഉള്ള മറ്റ് പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടുന്നുണ്ടാവാം.
    ഉദാ: മറ്റ് സാമൂഹിക നീതിക്ക് വേണ്ടിയുള്ള സമരങ്ങള്‍,
    പാരിസ്ഥിതികപ്രശ്നങ്ങള്‍ പരിഹരിക്കല്‍, ജീവ
    കാരുണ്യപ്രവര്‍ത്തനങ്ങള്‍ എന്നിങ്ങനെ.

    ReplyDelete