Thursday, July 29, 2010

മതഭീകരതയുടെ അടിവേരുകള്‍

       അസീസിനെയും ലതീഫിനെയും പോലുള്ളവര്‍ കുര്‍ ആനില്‍ പറഞ്ഞതൊക്കെ നൂറു ശതമാനവും സത്യമാണ് എന്ന് വിശ്വസിക്കുന്നവരാനെന്നു തോന്നുന്നു. അല്ലെങ്കില്‍ സ്വര്‍ഗ്ഗവും നരകവും ഒക്കെ യാധാര്ത്യമാണ് എന്നതു പോലെ  അവര്‍ പറയുകയില്ലല്ലോ.അല്പം ശാസ്ത്ര ചരിത്ര ബോധത്തോടെ കാര്യങ്ങള്‍ കാണാന്‍ പഠിക്കണം. ഞാന്‍ കുര്‍ ആന്‍ വായിച്ചിട്ടില്ല. ജബ്ബാര്‍ മാസ്ടരെപ്പോലുള്ളവര്‍ എഴുതുന്നത്‌ വായിച്ച അറിവേ ഉള്ളു. എങ്കിലും എനിക്ക് തോന്നുന്നത് ഇതാണ്: ഏഴാം നൂറ്റാണ്ടില്‍ വളരെ അധികം അധപ്പതിച്ചു കിടന്ന അറേബ്യന്‍ സമൂഹത്തില്‍ മാറ്റങ്ങള്‍ വരുത്താന്‍ ശ്രമിച്ച ആളാവും മുഹമദ് നബി. അന്നത്തെ കാലത്ത് അദ്ദേഹം പറഞ്ഞത് കുറച്ചൊക്കെ ശരിയാവാം. പക്ഷെ അദ്ധേഹത്തെ സ്ഥാപിത താല്പര്യക്കാര്‍ എതിര്‍ത്തു. കുറെ ജനങ്ങളും എതിര്‍ത്തു. തികഞ്ഞ അന്ധവിശ്വാസികളായ ജനങ്ങളെ (നബിയും അന്ധവിശ്വാസി തന്നെയാവാം)  സ്വര്‍ഗ്ഗം  കാട്ടി വ്യമോഹിപ്പിച്ചും നരകം കാട്ടി  ഭയപ്പെടുത്തിയും , യുദ്ധം ചെയ്തും തന്റെ ആശയങ്ങള്‍ ബലപ്രയോഗത്തിലൂടെ നടപ്പാക്കാനാണ് നബി ശ്രമിച്ചത്. നബിയുടെ മാത്രം ആശയമാവില്ല കുര്‍ അനിലും മറ്റും ഉള്ളത്. അന്നത്തെ  സമൂഹത്തില്‍ മാറ്റങ്ങള്‍ വേണമെന്നാഗ്രഹിക്കുന്നവരുടെ നേതാവ് മാത്രമായിരുന്നില്ലേ നബി? നബി ഒരു ചരിത്ര പുരുഷനാണെങ്കില്‍ ചരിത്രത്തിന്റെ വികാസനിയമങ്ങള്‍ അനുസരിച്ച് വേണം അദ്ദേഹത്തെ വിലയിരുത്താന്‍. വ്യക്തികള്‍ക് സമൂഹത്തിന്റെ പരിവര്തനത്തില്‍ പങ്കുണ്ടെങ്കിലും സമൂഹത്തില്‍ നിലനില്‍ക്കുന്ന ഉത്പാദന ബന്ധങ്ങളും ഉത്പാദന രീതികളുമാണ്(ഭൌതിക സാഹചര്യങ്ങള്‍) ആശയങ്ങള്‍ക് രൂപം കൊടുക്കുന്നത്. ഇന്ന് നിലനില്‍ക്കുന്ന ഉത്പാദന രീതികളിലും ഉദ്പാദനബന്ധങ്ങളിലും ഏഴാം നൂറ്റാണ്ടിലെ ആശയങ്ങള്‍ സംജാതമാവുകയില്ല; നിലനില്‍ക്കുകയുമില്ല. ഉണ്ടെന്നു പറയുന്നവര്‍ ഒന്നുകില്‍ കണ്ണടച്ചിരുട്ടാക്കുകയാണ് അല്ലെങ്കില്‍ അവരുടെ ചിന്താശക്തിക്കു എന്തെങ്കിലും കുഴപ്പമുണ്ട്. ഒരു കാര്യംപറയട്ടെ , ആശയങ്ങള്‍ എന്നാല്‍ എല്ലാ ആശയങ്ങളും എന്ന് അര്‍ത്ഥമില്ല. കുര്‍ ആനില്‍ അടിമത്വത്തെ അമ്ഗീകരിക്കുന്നുണ്ടെന്നു പറയുന്നു. എന്നാല്‍ ഇന്നത്തെ ആധുനിക ജനാധിപത്യ കാലഘട്ടത്തില്‍ കടുത്ത ഇസ്ലാമിസ്റ്റു പോലും അടിമത്വം നിലനില്ക്കണമെന്ന് പറയുമെന്ന്  തോന്നുന്നില്ല.   ഖുര്‍ ആനിലെ പല ആശയങ്ങളും ഇന്നത്തെ ആധുനിക സമൂഹത്തിനു യോജിച്ച്തോ നടപ്പാക്കാന്‍ പറ്റിയതോ അല്ല. ഭീകരവാടികള്‍ക്കും സമാധാനവാദികള്‍ക്കും ഉദ്ധരിക്കാന്‍ പറ്റിയ വാചകങ്ങള്‍ ഖുര്‍ ആനിലുന്ടെന്നാണ് പല ലേഖനങ്ങളില്‍ നിന്നും മനസ്സിലാക്കാന്‍ കഴിഞ്ഞത്. ഇസ്ലാം സമാധാനത്തിന്റെ മതമാണെന്ന് പറയുന്നവര്‍ ഭീകരതയെ എത്രത്തോളം തള്ളിപറഞ്ഞിട്ടുണ്ട്? സല്‍മാന്‍ റുഷ്ദിക്കെതിരെ ആയത്തോള്ള ഖുമൈനി വധ ശിക്ഷ പ്രഖ്യാപിച്ചതിനെ ഏതു മുസ്ലിം സംഘടനയാണ് എതിര്തിട്ടുള്ളത്? അത് പോലെ തസ്ലീമ നസ്രീനെ വേട്ടയാടുന്നതിനെ ഏതെങ്കിലും ഇസ്ലാമിക സംഘടന വിമര്‍ശിച്ചിട്ടുണ്ടോ? ശത്രുവിനെ സമാധാനത്തിന്റെ വഴിക്കല്ല ബലപ്രയോഗം കൊണ്ടാണ് നേരിടേണ്ടത് എന്നതാണ് ഇസ്ലാമിന്റെ രീതി എന്ന് തെളിയിക്കുകയല്ലേ ഇതെല്ലാം?  ഈയിടെ നടന്ന നുമാന്‍സ്  കോളേജിലെ ചോദ്യപേപ്പറുമായി ബന്ധപ്പെട്ട സംഭവത്തിലും ഇസ്ലാമിന്റെ 'സഹിഷ്ണുത' യാണ് നമ്മള്‍ കണ്ടത്. ഇസ്ലാം സമാധാനത്തിന്റെ മതമാണെങ്കില്‍ ചെയ്യേണ്ടിയിരുന്നത് 'തെറ്റ് ചെയ്ത' അധ്യാപകനെ നിയമത്തിന്റെ മുമ്പില്‍ കൊണ്ട് വന്നു അര്‍ഹമായ ശിക്ഷ വാങ്ങിച്ചു കൊടുക്കുകയായിരുന്നു. അല്ലാതെ പൊതു മുതല്‍ നശിപ്പിക്കുകയല്ല. അത് ചില വഴി തെറ്റിയവരുടെ ചെയ്തികളായിരുന്നു എന്നാണു മറുപടിയെങ്കില്‍, ഈ അതിക്രമങ്ങളെ എന്ത് കൊണ്ട് മുസ്ലിം സംഘടനകള്‍ അപലപിച്ചില്ല എന്ന ചോദ്യത്തിന് മറുപടി പറയേണ്ടി വരും.  ഇസ്ലാമോഫോബിയ എന്ന അവസ്ഥ ഉണ്ടാകിതീര്‍ത്തത് ഇസ്ലാമിന്റെ ഈ അസഹിഷ്ണുതയും അതില്നിന്നുടലെടുത്ത ഭീകരതയും ആണ്.  .പതിനാറാം നൂറ്റാണ്ടില്‍ യൂറോപ്പില്‍ ഇരുണ്ട കാലഘട്ടത്തില്‍ ബൈബിളിനെതിരെ എന്തെങ്കിലും പറയുന്നവരെ മതവിചാരണ നടത്തി വധിച്ചിരുന്നു. ഇപ്പോള്‍ നാം കേള്‍ക്കുന്നത് കത്തോലിക്കാ സഭ അതിനൊക്കെയും  ഗലീലിയോ തുടങ്ങിയ ശാസ്ത്രജ്ഞന്മാര്കെതിരെ കൈക്കൊണ്ട കിരാത നടപടികള്‍ക്കും മാപ്പ് ചോദിച്ചു എന്നാണു. മാര്‍ക്സിനെപോലും ചില കാര്യങ്ങളില്‍ അവര്‍ ഈയിടെ അംഗീകരിച്ചു. മതതത്വങ്ങള്‍ യാതൊരു മാറ്റവും കൂടാതെ മുറുകെ പിടിക്കുന്ന മര്‍ക്കടമുഷ്ടിനയമാണ് ആത്യന്തികമായി മതഭീകരതയിലേക്ക് നയിക്കുന്നത്. മതമല്ല മനുഷ്യനാണ് വലുത് എന്ന ബോധം ഉണ്ടാവണം. അതിനു മതവിശ്വാസികള്‍ തയ്യാറാവണം.

No comments:

Post a Comment