2012 ഏപ്രിൽ 28, ശനിയാഴ്‌ച

ഒരു കമ്മ്യൂണിസ്റുകാരന്റെ ഹിപ്പോക്രസി.

                     
  ഞാന്‍ ഈ എഴുതുന്നത്‌ ആയിരക്കണക്കിന് ആളുകള്‍ വായിക്കണമെന്നാണ് എന്റെ ആഗ്രഹം. കാരണം അത്രമാത്രം  ആത്മരോഷമുണ്ട് ഇത്തരം പ്രഹസനങ്ങള്‍ കാണുമ്പോള്‍. മനസ്സില്‍ ഒന്നു വിചാരിക്കുന്നു പുറത്തു പറയുന്നത് വേറൊന്നു. മനസ്സില്‍ പറയുന്നത് "കള്ളന്‍" എന്നാവും. എന്നാല്‍ മൈക്കിനു മുമ്പില്‍ വിളിച്ചു പറയും "ഇദ്ദേഹത്തെപ്പോലെ സത്യസന്ധനായ ഒരാളെ ഇക്കാലത്ത് കാണാന്‍ പ്രയാസമാണ്" എന്ന്‌. കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്ക് കോഴിക്കോട് പൌരസ്വീകരണം കൊടുത്ത വാര്‍ത്ത വായിച്ചപ്പോള്‍ ഇങ്ങനെയൊക്കെ പറയാന്‍ തോന്നി. അവിടെ കൂടിയവര്‍ക്കൊക്കെ എന്തൊരു മതസഹിഷ്ണുത! ക്രിസ്തുമതം ഏറ്റവും നല്ല മതം എന്നാണ് ഹിന്ദുവും, മുസ്ലിമും പറയുന്നത്. ഇതിലുമൊക്കെ കടത്തി പറഞ്ഞിരിക്കുന്നു നമ്മുടെ ഭൌതികവാദി എ. പ്രദീപ്‌ കുമാര്‍. അയാള്‍ പറഞ്ഞത്: "ആത്മീയാചാര്യന്‍ എന്നതിനപ്പുറം പൊതുസമൂഹത്തിനും ധൈഷണിക 
നേതൃത്വം നല്‍കാന്‍ കഴിയുന്ന വ്യക്തിത്വമാണ് മാര്‍ ജോര്‍ജ് ആലഞ്ചേരിയുടേത്" എന്നാണ്. പ്രദീപ്‌ ഇത് ആത്മാര്‍ത്ഥമായി പറഞ്ഞതാണ് എന്ന്‌ ഞാന്‍ കരുതുന്നില്ല. പൌരസ്വീകരണം നല്‍കുന്നു. പാര്‍ടിയുടെ പ്രതിനിധിയെ ക്ഷണിച്ചിട്ടുണ്ട്. പോവണം. പ്രത്യേകിച്ച് തിരഞ്ഞെടുപ്പാണ് വരുന്നത്, നെയ്യാറ്റിന്‍കരയില്‍. നേതാക്കാന്മാര്‍ അരമന കയറി ഇറങ്ങുന്നു. ഒരു മതക്കാരെയും പിണക്കാന്‍ വയ്യ. വോട്ടു നഷ്ടപ്പെടരുത്. ക്രിസ്തുവിനെ വിപ്ലവകാരിയായി പാര്‍ട്ടി വിലയിരുത്തിയതാണ്. ആ മതത്തിന്റെ നല്ല വലിയ ഇടയന് സ്വീകരണം കൊടുക്കുന്ന വേദിയാണ്. ഇനി അഥവാ ക്ഷണിചിട്ടില്ലെങ്കില്‍ പോലും പോവണം. അവിടെ ചെന്ന് കര്‍ദിനാളെപ്പറ്റി നാല് നല്ല വര്‍ത്തമാനം പറയണം. ക്രിസ്തുമതത്തെ പുകഴ്ത്തണം. ആലഞ്ചേരി എന്തൊക്കെ ചെയ്തു എന്നറിയില്ലെങ്കിലും മഹാനാണ്. ധൈഷണികനാണ്, കേരളത്തെ നയിക്കാന്‍ പ്രാപ്തനാണ് എന്നൊക്കെ തട്ടിവിടണം. പണ്ട് മറ്റൊരു പോഴന്‍ കമ്മ്യൂണിസ്റ്റുകാരന്‍ (ദിവാകരന്‍) മാതാ അമൃതയെപ്പറ്റി  പറഞ്ഞതോര്‍മ്മയില്ലേ. എല്‍. ഡി. എഫ്. അമ്മയുടെ ഉപദേശത്തിനു കാതോര്‍ത്തിരിക്കുകയാണ് എന്ന്‌ ആ പൊണ്ണന്‍  ഒരു യോഗത്തില്‍ പറഞ്ഞത് പത്രത്തില്‍ വലിയ വാര്‍ത്തയായി വന്നതാണ്. ക്ഷമിക്കണം, ഇയാളെയൊക്കെ പോണ്ണന്‍ എന്നല്ലാതെ എന്താണ് സുഹൃത്തുക്കളെ വിളിക്കുക! എന്റെ ഫെയ്സ് ബുക്ക്‌ അക്കൌണ്ട് റിമൂവ് ചെയ്താലോ എന്ന്‌ പേടിച്ചിട്ടാണ്, ഇല്ലെങ്കില്‍ എന്തെങ്കിലുമൊക്കെ പറയാന്‍ എന്റെ നാവു ചൊറിയുന്നുണ്ട്. (സഹിഷ്ണുത വേണം എന്ന            ഉപദേശത്തിനു നന്ദി. പക്ഷെ ഞാന്‍ ഒരു പച്ചയായ മനുഷ്യനാണ്.)  
        ഈ വികാരിയച്ചന്മാര്‍ എന്താണ് ചെയ്യുന്നത്? അശാസ്ത്രീയമായ പ്രപഞ്ചവീക്ഷണം പ്രചരിപ്പിക്കലാണ്           അവരുടെ പ്രധാന വേല. അവരുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളൊക്കെ തങ്ങളുടെ മതം പ്രചരിപ്പിക്കാന്‍ വേണ്ടിയുള്ള സൊള്ളൂ പണികളാണ്. അതു കണ്ടു നമ്മള്‍ പറയും എന്തൊരു കരുണാമയന്മാര്‍ എന്ന്‌. പ്രപഞ്ചത്തിന്റെ യും ജീവികളുടെയും ഉല്‍പ്പത്തിയെപ്പറ്റി ബൈബിളിലുള്ള വിഡ്ഢിത്തങ്ങള്‍ പഠിപ്പിക്കുകയാണ് അവരുടെ മുഖ്യ തൊഴില്‍. ലാറ്റിന്‍ അമേരിക്കയില്‍ വിരലില്‍ എണ്ണാവുന്ന ചില വിമോചന ദൈവശാസ്ത്രജ്ഞന്മാരെ കണ്ടു എല്ലാ ക്രിസ്തീയ പുരോഹിതരും അധ്വാനിക്കുന്നവന്റെ സുഹൃത്താണ് എന്ന്‌  കരുതേണ്ട. മഹാഭൂരിപക്ഷം ളോഹക്കാരും മുരത്ത കമ്മ്യൂണിസ്റ്റു വിരോധികളാണ്. അവരെ കമ്മ്യൂണിസ്റ്റ്പക്ഷപാതികളാക്കാന്‍  ശ്രമിക്കുന്നതിനേക്കാള്‍ ഭേദം നായയുടെ വാല് നിവര്‍ത്താന്‍ ശ്രമിക്കുന്നതാണ്. താന്‍ പറയുന്നത് ആത്മാര്‍ത്ഥത്തയോട് കൂടിയല്ല എന്ന്‌ പ്രദീപ്‌ കുമാറിനറിയാം. നല്ല മനുഷ്യരെ കപടനാട്യക്കാരും കള്ളം പറയുന്നവരും ആക്കാനെ ഇത്തരം പൊങ്ങച്ചവേദികള്‍ ഉപകരിക്കൂ. 

2012 ഫെബ്രുവരി 23, വ്യാഴാഴ്‌ച

മതേതരത്വം എന്തെന്ന് പഠിക്കു കര്‍ദിനാള്‍

          


കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞത് കേട്ടില്ലേ? 
ഇറ്റാലിയന്‍ എണ്ണക്കപ്പലിലെ സൈനികര്‍ വെടി വെച്ചു 
കൊന്ന സംഭവത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ധൃതിപ്പെട്ടു
നടപടി സ്വീകരിക്കരുത് എന്ന്‌. സംഭവം അറിഞ്ഞ 
ഉടനെ അദ്ദേഹം കേരളത്തിലെകത്തോലിക്ക മന്ത്രിമാരെ 
വിളിക്കുകയും  തിരക്കിട്ട് നടപടിയെടുക്കരുത്
എന്ന്‌ അവരോട് ആവശ്യപ്പെടുകയും ചെയ്തത്രേ! 

   കര്‍ദിനാളിന്റെ രാഷ്ട്രീയ ഇടപെടലും  
വിവേകശൂന്യമായ പ്രസ്താവനയും
കടുത്ത എതിര്‍പ്പ് ക്ഷണിച്ചു വരുത്തിയപ്പോള്‍ 
അദ്ദേഹം പറഞ്ഞത് തന്റെ പ്രസ്താവന
ഇറ്റാലിയന്‍ വാര്‍ത്താ ഏജന്‍സികള്‍ 
വളച്ചൊടിക്കുകയാണ് ചെയ്തത് എന്നാണു. 
വാര്‍ത്താ ഏജന്‍സി ഇത് നിഷേധിച്ചിട്ടുണ്ട്. 
കര്‍ദിനാളിനെ മാത്രം  കുറ്റം പറയേണ്ട. 
നമ്മുടെ നാടിന്റെ പോക്ക് ആ രീതിയിലാണ്. 
മത മേധാവികളുടെ താളത്തിനു 
തുള്ളുകയാണ് സര്‍ക്കാര്‍. എന്ത് പോക്രിത്തരം
കാണിച്ചാലും മതത്തിന്റെ പിന്‍ബലം 
കിട്ടിക്കഴിഞ്ഞാല്‍ പിന്നെ അതിനെ തൊടാന്‍
സര്‍ക്കാരിനു പേടിയാണ്. ക്രിസ്ത്യാനികളാണ് 
മത്സ്യത്തൊഴിലാളികള്‍, വെടിവെച്ചത് വത്തിക്കാന്‍ 
സ്ഥിതി ചെയ്യുന്ന ഇറ്റലിയിലെ സൈനികരാണ്. 
കര്‍ദിനാള്‍ നില്‍ക്കുന്നത് വത്തിക്കാനിലാണ്.
ഇതൊക്കെയാവാം കര്‍ദിനാള്‍ മതവീക്ഷണ
ത്തോടെയുള്ള പ്രസ്താവന ഇറക്കാന്‍ കാരണമായത്‌. 
ഇവരൊക്കെ മതത്തിന്റെ കണ്ണിലൂടെയാണ് 
എല്ലാ കാര്യങ്ങളും കാണുന്നത്. മതേതര മന്ത്രി
മാരോട് ആവശ്യപ്പെടാന്‍ ഈ കര്‍ദിനാളിന് 
എന്താണ് അധികാരം? മതേതര
കക്ഷിയായ കോണ്ഗ്രസ്സിന്റെ മന്ത്രിമാരാണെങ്കില്‍ 
പോലും  കത്തോലിക്കരാണെങ്കില്‍ (ക്രിസ്ത്യാനി
യാണെങ്കില്‍) ചര്‍ച്ചിന് അവരുടെ മേല്‍ മതപരമായ 
അധികാരമുണ്ട്‌ എന്നാണു വിചാരം. മന്ത്രിമാരും. 
എം. എല്‍. എ. മാരും ഒക്കെ മതേതരരാജ്യത്തെ 
മതേതര ജനപ്രതിനിധികളാണ്. മതത്തിന്റെ പേരിലല്ല 
അവരെ ജനങ്ങള്‍ തിരഞ്ഞെടുത്തത്. വ്യക്തിപരമായ 
ജീവിതത്തില്‍ മതത്തില്‍ വിശ്വസിക്കാമെങ്കിലും 
രാജ്യകാര്യങ്ങളില്‍ അവര്‍ തികച്ചും മതേതരരാണ്. 
ഭരണകാര്യത്തില്‍, അഥവാ പൊതുകാര്യത്തില്‍, 
മത മേധാവികള്‍ പറയുന്നത് ചെവിക്കൊളേണ്ട    
കാര്യം, അവര്‍ക്കില്ല. മുസ്ലിംലീഗിന്റെ എം.എല്‍. എ. 
മുസ്ലിങ്ങളുടെ എം.എല്‍.ഏ. അല്ല. അതുപോലെ
കേരള കോണ്ഗ്രസ് (മാണി) യുടെ മന്ത്രി 
ക്രിസ്ത്യാനികളുടെ മന്ത്രിയല്ല. ഈ  മതേതര-
ജനാധിപത്യതത്വം അറിയാത്തത് പോലെയാണ് 
മതസംഘടനകള്‍ പെരുമാറുന്നത്. മതങ്ങള്‍ 
ആത്മീയ-വിശ്വാസകാര്യങ്ങള്‍ നോക്കിയാല്‍ മതി. 
ഭരണത്തില്‍ ഇടപെടരുത്. അതാണ്‌  മതേതരത്വം 
ആവശ്യപ്പെടുന്നത്. ഈയിടെ ഒരു മണ്ടന്‍ പറഞ്ഞില്ലേ
രാഷ്ട്രീയക്കാര്‍ മതകാര്യങ്ങളില്‍ ഇടപെടേണ്ട എന്ന്‌!  
മതത്തിന്റെ പേരില്‍ തോന്ന്യാസങ്ങള്‍ ചെയ്യുമ്പോള്‍
രാഷ്ട്രീയക്കാര്‍ ഇടപെടും. ഇവിടെ ഭരിക്കുന്നത്‌ 
രാഷ്ട്രീയക്കാരാണെന്ന കാര്യം ഈ മുസ്ല്യാന്‍മാര്‍  
മറന്നു പോയോ? രാഷ്ട്രീയക്കാര്‍ പൌരന്മാരാണ്. 
അന്ധവിശ്വാസത്തെ എതിര്‍ക്കേണ്ടത് പൌരന്റെ
ഭരണഘടനാപരമായ കടമയാണ്. ഇതൊന്നും 
ഖുറാന്‍ മാത്രമേ ശരിയുള്ളൂ എന്ന്‌ വിശ്വസിച്ചു 
നടക്കുന്നവരുടെ തലയില്‍ കയറുകയില്ല. ഇക്കാര്യം 
വേറെ ചര്‍ച്ച ചെയ്യാം.



2012 ജനുവരി 10, ചൊവ്വാഴ്ച

ഋഗ്വേദത്തിലെ ലൈംഗികത

          . 

        ഈ ശീര്‍ഷകം കാണുമ്പോള്‍  തന്നെ ഹിന്ദുത്വ വാദികള്‍ക്ക് കലി കയറും. തീര്‍ച്ച.
വലിയ സഹിഷ്ണുതഉള്ളവരാണ് ഈ മത വിശ്വാസികള്‍ എന്നാണു പറച്ചില്‍.
എന്നാല്‍ മതത്തിനെതിരെ എന്തെങ്കിലും ഒരക്ഷരം ഒന്ന് മിണ്ടിപ്പോയാല്‍ അറിയാം
ഇവരുടെ സഹിഷ്ണുത. ഈയിടെ ദല്‍ഹി യൂണിവേഴ്സിറ്റിക്ക് എ. കെ.
രാമാനുജന്റെ 'മുന്നൂറു രാമായണങ്ങള്‍ - അഞ്ചു ഉദാഹരണങ്ങളും
പരിഭാഷയെ ക്കുറിച്ചുള്ള മൂന്നുചിന്തകളും" എന്ന ലേഖനം ബി. എ.
യുടെ സിലബസില്‍ നിന്ന് പിന്‍വലിക്കേണ്ടി വന്നത്ഹിന്ദുത്വശക്തികളുടെ
ഭീഷണി മൂലമാണ് എന്നോര്‍ക്കുക. ഇക്കാര്യത്തില്‍ എല്ലാ
മതക്കാരും തുല്യരാണ്. കേരളത്തില്‍, പത്താം ക്ലാസ്സിലെ സാമൂഹികപാഠ
പുസ്തകത്തിലെ  'ആധുനിക ലോകത്തിന്റെ ഉദയം' എന്ന പാഠം പിന്‍വലിച്ചത്
കത്തോലിക്കാസഭയുടെ സമ്മര്‍ദം മൂലമാണ്. ഇസ്ലാമിന്റെ 'സഹുഷ്ണുത' ലോക
പ്രസിദ്ധമായത് കൊണ്ട് കൂടുതല്‍ ഉദാഹരണങ്ങള്‍ നിരത്തേണ്ടതില്ല. തസ്ലീമ
നസ്രീനും, ജെയ് ലാന്‍-പോസ്ടനിലെ കാര്‍ട്ടൂണുകളും മറക്കാറായിട്ടില്ല.

         പറഞ്ഞു വന്നത്, ഹിന്ദുക്കളുടെ (സൌകര്യത്തിനു വേണ്ടിയാണ് ഹിന്ദു എന്ന്
പറയുന്നത്, അല്ലാതെ ഹിന്ദുമതത്തിന്റെ ഗ്രന്ഥം എന്ന നിലക്കല്ല) വേദങ്ങളെ
പറ്റിയാണല്ലോ! ഇപ്പോള്‍ ഒരു ഡോക്ടര്‍ (ചികിത്സിക്കുന്ന ഡോക്ടരല്ല,
പി.എച്ച്.ഡി ക്കാരന്‍) വേദങ്ങള്‍ പഠിപ്പിക്കാനിറങ്ങിയിട്ടുണ്ട്. കേട്ട് കാണുമല്ലോ,
ഡോ:  എം. ആര്‍. രാജേഷ്‌. വേദം പഠിപ്പിക്കുക മാത്രമല്ല ആ വിദ്വാന്‍ ചെയ്യുന്നത്.
എല്ലാ വിധ യാഗങ്ങളും, യജ്ഞങ്ങളും പൂജാദി കര്‍മ്മങ്ങളും പഠിപ്പിച്ച്
എല്ലാവരെയും (കുറ്റം പറയരുതല്ലോ ഇവിടെ ജാതിഭേദം ഇല്ല. എല്ലാവരും
ബ്രാഹ്മണര്‍) സനാതന ഹിന്ദുക്കളാക്കാന്‍ കരാറെടുത്തിരിക്കുകയാണ് രാജേഷ്‌.
നാട് നന്നാവാന്‍ ഇനിയെന്തെങ്കിലും വേണോ സഖാവേ!

         ഈ ഹൃഗ്വേദം എന്നൊക്കെ പറയുന്നത് എന്തോ 'ഭയങ്കര' ഗ്രന്ഥമാ
ണെന്നാണ് കേട്ടാല്‍ തോന്നുക. നമ്മുടെ സഖാവ്‌ ഈ. എം. തന്റെ ആത്മകഥയില്‍
എഴുതിയത് വായിച്ചതോര്‍മയുണ്ടോ? വേദം ഓതി ഓതി  തന്റെ ജീവിതത്തില്‍
ആറ് വര്‍ഷം പാഴായിപ്പോയി എന്നാണു അദ്ദേഹം എഴുതിയത്. ലോകത്തിലെ
ആദിമഗ്രന്ഥം എന്ന പദവി തീര്‍ച്ചയായും ഹൃഗ്വേദത്തിനു സ്വന്തമാണ്.  വേദങ്ങള്‍
പഠിക്കുകയും ഉച്ചരിക്കുകയും ചെയ്‌താല്‍ മോക്ഷം കിട്ടുമെന്നാണ് വിശ്വാസം.
സംസ്കൃതത്തില്‍ ചെല്ലുന്നത് കേട്ടാല്‍ വളരെ ഗൌരവമേറിയ ദാര്‍ശനിക
സത്യങ്ങളാവും എന്നാണു സാധാരണക്കാര്‍ വിചാരിക്കുക. ഗോത്രകാല
ഘട്ടത്തിലെ മനുഷ്യരുടെ  ഭൌതികജീവിതവും, അവരുടെ ചിന്തകളും,
ആചാരങ്ങളും അനുഷ്ടാനങ്ങളും, ആഗ്രഹങ്ങളും, പ്രാര്‍ത്ഥനയും  മാത്രമാണ്
ഹൃഗ്വേദത്തിലുള്ളത്. പിന്നെ അതില്‍ ആരോപിക്കപ്പെടുന്ന മഹാദര്‍ശനങ്ങളൊക്കെ
വ്യാഖ്യാതാക്കളുടെതാണ്. അവര്‍ക്ക് എന്തും പറയാമല്ലോ!

        സ്ത്രീ-പുരുഷ ലൈംഗികബന്ധത്തെ പച്ചയായി പ്രതിപാദിക്കുന്ന 
ഒട്ടേറെ മന്ത്രങ്ങള്‍ (എന്ന് വെച്ചാല്‍ ശ്ലോകങ്ങള്‍ എന്നേ അര്‍ത്ഥമുള്ളൂ)
ഹൃഗ്വേദത്തില്‍  കാണാം. താഴെ കൊടുത്തിരിക്കുന്ന രണ്ടു ശ്ലോകങ്ങള്‍
വായിച്ചു ഞെട്ടരുതെ!

                 ന സേശേയസ്യരംബ
                 തേന്തരാ സക്ധ്യാ കപ്രുത്
                 സേ ദീ ശേയസ്യ രോമശ
                 ന്നിഷേ ദുഷോ വിജ്രുംഭതെ
                 വിശ്വസ്മാദിന്ദ്ര ഉത്തര:    (മണ്ഡലം 8 : 16 )


"അല്ലയോ ഇന്ദ്രാ, ഏവന്റെ  ലിംഗം തുടകള്‍ക്കിടയില്‍ തൂങ്ങുന്നുവോ, അവന്‍
സംഭോഗം ചെയ്യാന്‍ശക്തനാകുന്നില്ല.  കിടക്കുന്ന ഏവന്റെ  ലിംഗം രോമാവൃതമായ
 യോനിയെ തുറക്കുന്നുവോ, അവന്‍ തന്നെയാണ് സംഭോഗം ചെയ്യാന്‍
ശക്തനാകുന്നത്.എന്റെ ഭര്‍ത്താവായ ഇന്ദ്രന്‍ മുഴുവന്‍ ജഗത്തിനേ
ക്കാള്‍മേലെയാകുന്നു. (അല്ലെങ്കില്‍)അല്ലയോ ഇന്ദ്രാ, യാതൊരാളുടെ
സുഖപൂര്‍ത്തി (സ്ത്രീകളുടെ)തുടകള്‍ക്കു മധ്യത്തെ,
സ്ത്രീവിഷയസുഖത്തെ മാത്രം അവലംബിക്കുന്നുവോ, അവന്‍, തപോയജ്നാദി
കര്‍മ്മങ്ങള്‍ ചെയ്യുവാന്‍ സമര്‍ത്ഥനാകുന്നില്ല.  കിടക്കുന്ന ആരുടെ സുഖപൂര്‍ത്തി
രോമാവൃതമായയോനിയെപ്പറ്റിതന്നെ ചിന്തിച്ചു വര്‍ദ്ധിക്കുന്നുവോ, അവനും
യജ്നാദികര്‍മ്മത്തിന് സമര്‍ത്ഥനായി ഭവിക്കുന്നില്ല.  എന്റെ ഭര്‍ത്താവായ ഇന്ദ്രന്‍
അപ്രകാരമുള്ളവനല്ല. തപോയജ്ഞകര്‍മ്മാര്ഹനാകുന്നു.  മുഴുവന്‍ ജഗത്തിനേക്കാള്‍
മേലെയാകുന്നു."

                                        നസേശേയസ്യ രോമശ
                                        ന്നിഷേ ദുഷോ വിജ്രുംഭതെ
                                        സേ ദീശേയസ്യ രംബ
                                        തേന്തരാസക്ത്യ കുപ്രു
                                        ദ്വിശ്വസ്മാദിന്ദ്ര ഉത്തര:  (മണ്ഡലം : 8: 17)

   "കിടക്കുന്ന ഏവന്റെ രോമാവൃതമായ ലിംഗം മടങ്ങിയിരിക്കുന്നുവോ, അവന്‍
സംഭോഗംചെയ്യുവാന്‍ ശക്തനാകുന്നില്ല.  ഏവന്റെ ലിംഗം തുടകള്‍ക്കിടയില്‍
തിങ്ങുന്നുവോ, അവന്‍സംഭോഗത്തിനു ശക്തനാകുന്നു.  ഇന്ദ്രന്‍ മുഴുവന്‍
ജഗത്തിനേക്കാള്‍ മേലെയാണ്.  (അല്ലെങ്കില്‍)കിടക്കുന്ന ഏവന്റെ രോമശമായ
ലിംഗം വികാരത്താല്‍ പൊങ്ങുന്നുവോ, അവന്‍ തപോയജ്നാദി കര്‍മ്മം
ചെയ്യുവാന്‍ സമര്‍ത്ഥനല്ല.  ഏവന്റെ സുഖപൂര്‍ത്തി (സ്ത്രീകളുടെ)
തുടകള്‍ക്കിടയില്‍, സ്ത്രീവിഷയസുഖത്തെ മാത്രം അവലംബിക്കുന്നുവോ, അവനും
തപോയജ്നാദി കര്‍മ്മം ചെയ്യുവാന്‍ സമര്‍ത്ഥനാകുന്നില്ല"

            വേദകാലത്തെ ജനങ്ങള്‍, പ്രാര്‍ത്ഥനക്കായി തിരഞ്ഞെടുത്ത
ദേവന്മാരുടെയും,ദേവതകളുടെയും കൂട്ടത്തില്‍, ഗൃഹോപകരണങ്ങളായ,
അമ്മിയും, ചൂലും, ഉരലുംഉണ്ടായിരുന്നു എന്നത് സൂചിപ്പിക്കുന്നത്
വേദകാല ജനത ഇഹലോക ജീവിതത്തിനാണ് പ്രാധാന്യം കൊടുത്തിരുന്നത്
എന്നാണു. ലഹരി പാനീയമായ സോമരസംനല്‍കുന്ന സോമാലതയോടും
ഒരു പാട് പ്രാര്‍ത്ഥനകളുണ്ട്.
                                          ------------

2012 ജനുവരി 4, ബുധനാഴ്‌ച

ഹമീദ് ചേന്ദമംഗലൂരിന് മറുപടി


                       

        കേവലം ഒരു അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങളെ മുന്‍നിര്‍ത്തി ശ്രീ ഹമീദ് 
ചേന്ദമംഗലൂര്‍ നടത്തുന്ന യുക്തിവാദി വിമര്‍ശനം (സമകാലിക മലയാളം: 06 .01 .12 ) തരം താഴ്ന്നതായിപ്പോയി. യുക്തിവാദികള്‍ക്കെതിരെ കമ്മ്യൂണിസ്ടുകാര്‍  എത്രയോ കാലമായി പ്രയോഗിച്ചു പോരുന്ന പഴകിത്തേഞ്ഞ   ആയുധമാണ്‌ അദ്ദേഹവും പ്രയോഗിച്ചിരിക്കുന്നത് . 
മതം നില നില്‍ക്കുന്നത്, അത് നിലനില്‍ക്കുന്നതിന് ആവശ്യമായ സാഹചര്യങ്ങള്‍ 
ഉള്ളത് കൊണ്ടാണെന്നും മതത്തെ കല്ലെറിഞ്ഞു കൊല്ലാമെന്നുള്ളത് യുക്തിവാദികളുടെ  
കേവലം വ്യാമോഹമാണെന്നും  ഈ. എം. എസ്. ജീവിച്ചിരുന്നപ്പോള്‍ പല തവണ 
ചിന്ത വാരികയിലെ അദ്ദേഹത്തിന്‍റെ 'ചോദ്യങ്ങള്‍ക്ക് മറുപടി' എന്ന പംക്തിയിലൂടെ 
ആവര്‍ത്തിച്ചു കൊണ്ടിരുന്ന കാര്യമാണ്. എന്നാല്‍ ഈ. എം. എസ്സിനെ കടത്തി 
വെട്ടിക്കൊണ്ടു ഹമീദ് മതങ്ങള്‍ക്ക് ഒരു നല്ല സര്‍ട്ടിഫിക്കറ്റ് കൂടി 
നല്‍കിയിരിക്കുകയാണ്.  അദ്ദേഹം പറയുന്നത് മതം വെറും അനുഷ്ടാനവ്യവസ്ഥ 
മാത്രമല്ല  അതൊരു മൂല്യവ്യവസ്ഥ കൂടിയാണ് എന്നാണ്. സ്നേഹം, കരുണ, നീതി, 
സത്യം, സഹാനുഭൂതി, സഹിഷ്ണുത എന്നിവയൊക്കെ എല്ലാ മതങ്ങളും ഉയര്‍ത്തി
പ്പിടിക്കുന്ന മൂല്യങ്ങളാണ് എന്ന്‌ അദ്ദേഹം പറയുന്നു.  മതങ്ങള്‍ മനുഷ്യരെ 
വേര്‍തിരിക്കുന്നതും, പിറകോട്ടടിപ്പിക്കുന്നതുമായ ഒരു വ്യവസ്ഥയാണ്‌ എന്ന 
തന്റെ മുന്‍കാല അഭിപ്രായങ്ങളില്‍ നിന്നൊക്കെ വ്യതിചലിച്ചു കൊണ്ടുള്ള ഒരു 
അഭിപ്രായമാണ് ഇപ്പോള്‍ അദ്ദേഹം പ്രകടിപ്പിച്ചിട്ടുള്ളത് എന്ന്‌, അദ്ദേഹത്തിന്‍റെ 
നിരവധി പ്രഭാഷണങ്ങള്‍ കേള്‍ക്കുകയും, ലേഖനങ്ങള്‍ വായിക്കുകയും 
ചെയ്തിട്ടുള്ള ഒരാളെന്ന നിലക്ക് ഈയുള്ളവന് തോന്നുന്നു. തീര്‍ച്ചയായും 
മതഗ്രന്ഥങ്ങളില്‍, മേല്‍പ്പറഞ്ഞ മാനവികമായ ആശയങ്ങളുടെ നിഴലാട്ടം ഇല്ല 
എന്ന്‌ പറയാന്‍ കഴിയില്ല. പക്ഷെ, ഖുര്‍ ആന്‍, ഭഗവത് ഗീത തുടങ്ങിയ 
മതഗ്രന്ഥങ്ങളില്‍ നിന്ന് വായിച്ചെടുക്കാന്‍ കഴിയുന്നത്‌ പലപ്പോഴും, വിദ്വേഷ
ത്തിന്റെയും, വെറുപ്പിന്റെയും, അസഹിഷ്ണുതയുടെയും അക്ഷരമാലകളും, 
രക്തച്ചൊരിച്ചിലിനുള്ള  ആഹ്വാനങ്ങളുമാണ്‌ . ഭഗവത് ഗീത ആഹ്വാനം ചെയ്യുന്ന 
കര്‍മ്മങ്ങളും, ധര്‍മങ്ങളുമൊക്കെ ചൂഷണവ്യവസ്ഥയിലെ അധികാരം നിലനി
ര്‍ത്താനുള്ളതാണ്. അവിടെ സ്നേഹത്തിനും, കരുണക്കും ഒന്നും ഒരു സ്ഥാനവുമില്ല.
 'ചാതുര്‍വര്‍ണ്യം മയാ സൃഷ്ടം ഗുണകര്‍മ്മ വിഭാഗച്ച" എന്ന ശ്ലോകത്തിലൂടെ 
ഭൂരിപക്ഷം വരുന്ന ജനതയെ അടിമകളാക്കുന്ന വര്‍ണാശ്രമവ്യവസ്ഥക്ക് 
ന്യായീകരണം  നല്‍കുന്ന ഭഗവത് ഗീതയാണോ മാനുഷിക മൂല്യങ്ങളുടെ 
സ്നേഹഗാഥ? 
 വെറുപ്പും വിദ്വേഷവും ഉണ്ടാക്കുന്ന എത്രയോ സൂക്തങ്ങള്‍ ഖുര്‍ ആനിലുണ്ട്.
 "സത്യനിഷേധികളുടെ കഴുത്തുകള്‍ വെട്ടിക്കൊള്ളുക, അവരുടെ വിരലുകളെല്ലാം 
വെട്ടി മുറിക്കുക" (8 :12 ) "മര്‍ദനം ഇല്ലാതാകും വരെയും മതം അല്ലാഹുവിനു 
അധീനപ്പെടുംവരെയും നിങ്ങള്‍ അവരുമായി (മറ്റു മതസ്ഥരുമായി) യുദ്ധം ചെയ്യുക" 
(2 :193 )
തുടങ്ങിയവ ചിലത് മാത്രം. കരുണാമയന്‍ എന്ന്‌ വിളിക്കപ്പെടുന്ന യേശു പറഞ്ഞത് 
എന്താണെന്ന് നോക്കു: "ഞാന്‍ രാജാവായത് സമ്മതമില്ലാത്ത ശത്രുക്കളായവരെ 
ഇവിടെ കൊണ്ടുവന്ന് എന്റെ മുമ്പില്‍ വെച്ചു കൊന്നു കളയുക (ലൂക്കോസ്: 19 : 27 ) 
എന്നാണ്. പതിനാറാം നൂറ്റാണ്ടില്‍ കത്തോലിക്കാ സഭ യൂറോപ്പില്‍  കാട്ടിക്കൂട്ടിയ 
ക്രൂരതകള്‍ ബൈബിള്‍ ഉയര്‍ത്തിപ്പിടിച്ചു കൊണ്ടായിരുന്നു എന്നോര്‍ക്കുക. 
മതങ്ങള്‍ മൂല്യങ്ങള്‍ക്ക് വേണ്ടി നിലകൊണ്ടു എന്നതിന്  ചരിത്രത്തില്‍ നിന്ന് 
ഏറെ  ഉദാഹരണങ്ങളൊന്നും  എടുത്തു കാണിക്കാന്‍  കഴിയുകയില്ല.   

      മൂല്യങ്ങളൊക്കെ മതത്തിന്റെ ഭാഗമാണ് എന്ന്‌  പറയുന്ന ഹമീദിന്റെ 
ചരിത്രബോധത്തിന് എന്ത് പറ്റി എന്ന്‌ അത്ഭുതപ്പെടുകയാണ്. സമൂഹത്തിന്റെ
 നില നില്‍പ്പിന്റെ  ഭാഗമായിട്ടാണ് മൂല്യവ്യവസ്ഥകള്‍ ഉണ്ടാവുന്നതെന്നും 
ശാശ്വതമായ ഒരു മൂല്യവും ഇല്ലെന്നും മാര്‍ക്സിനെ പിടിച്ചു  ആണയിടുന്ന 
അദ്ദേഹത്തോട് പറയേണ്ടതില്ലല്ലോ.മതം ആവിര്‍ഭവിച്ച കാലത്തെ മൂല്യങ്ങള്‍ 
മതഗ്രന്ഥങ്ങളില്‍ പ്രതിഫലിച്ചു  എന്നേയുള്ളു. ഓരോ മതത്തിനും വ്യതസ്തങ്ങളും, 
വിരുദ്ധങ്ങളുമായ ദൈവസങ്കല്‍പ്പങ്ങളും, ആചാരാ-നുഷ്ടാനങ്ങളും ഉണ്ട്. 
എന്നാല്‍ കരുണ, സ്നേഹം തുടങ്ങിയ മൂല്യങ്ങള്‍ മതഗ്രന്ഥങ്ങളില്‍ മാത്രമല്ല 
ഉള്ളത് എന്നതു കൊണ്ടു അത് മതത്തിന്റെ ഭാഗമായി കാണാന്‍ പറ്റില്ല
ഒരാള്‍ മതരഹിതന്‍ ആണ് എന്ന്‌ പറയുന്നതിന്റെ അര്‍ഥം അയാള്‍ മതത്തിന്റെ 
അശാസ്ത്രീയവും, അന്ധവിശ്വാസപരവും, അനുഷ്ടാനപരവുമായ  വശത്തെ 
കയ്യൊഴിഞ്ഞു എന്നാണ്.  അദ്ദേഹം പറയുന്ന രണ്ടാമത്തെ വശമായ മൂല്യവ്യവസ്ഥ  
മതത്തിന്റെ കുത്തകയല്ലാത്തിടത്തോളം മതം ഉപേക്ഷിച്ച യുക്തിവാദികള്‍ 
മൂല്യങ്ങള്‍ നിരസിച്ചവര്‍ ആണ് എന്ന്‌ പറയുന്നതില്‍ എന്തര്‍ത്ഥമാണുള്ളത്‌? 

       മതത്തോടു മല്ലയുദ്ധം ചെയ്തു തൊല്പ്പിക്കാമെന്ന വ്യാമോഹമൊന്നും 
യുക്തിവാദികള്‍ക്കില്ല. അതിനു വേണ്ടിയല്ല യുക്തിവാദി സംഘങ്ങള്‍  നില 
കൊള്ളുന്നത് എന്നതു യുക്തിവാദിസംഘത്തിന്റെ വേദികളില്‍ സ്ഥിര 
സാന്നിധ്യമായ  ഹമീദിന് അറിയാതെ  വരുമോ? 
മതപരവും മതേതരവുമായ അന്ധവിശ്വാസങ്ങള്‍ക്കും അശാസ്ത്രീയ 
ചിന്താഗതികള്‍ക്കുമെതിരെ ആശയപ്രചരണം നടത്തുകയാണ് യുക്തിവാദി
 സംഘങ്ങള്‍ ചെയ്യുന്നത്. ഈ ആശയപ്രചരണം ഗുണം ചെയ്യില്ല എന്നാണ് 
ശ്രീ ഹമീദ് കരുതുന്നതെങ്കില്‍ അദ്ദേഹം പ്രസംഗം എന്ന തന്റെ വേല 
അവസാനിപ്പിക്കുന്നതാവും  നല്ലത്.  മതത്തിന്റെ ഉള്‍ക്കാമ്പ് അത് മുന്നോട്ടു
 വെക്കുന്ന  മൂല്യവ്യവസ്ഥയാണെങ്കില്‍ എന്തിനാണ്  കാറല്‍ മാര്‍ക്സ്  
"ജനങ്ങളുടെ  മിഥ്യാസുഖമായ മതത്തെ ഇല്ലാതാക്കുന്നത്  അവരുടെ 
യഥാര്‍ത്ഥ സുഖത്തിനു  ആവശ്യമാണ്‌" എന്ന്‌ എഴുതിയത് (മാര്‍ക്സിസവും  
മതവും  : പേജ്: 30 - ചിന്താ പബ്ളിഷേഴ്സ്) എന്ന്‌ ഹമീദ് വിശദീകരിക്കുമെന്നു 
കരുതുന്നു. 

2011 നവംബർ 17, വ്യാഴാഴ്‌ച

രസതന്ത്രം v/s മതം

                                                
             അന്താരാഷ്‌ട്ര രസതന്ത്ര വര്‍ഷത്തില്‍ മതം വിചാരണ ചെയ്യപ്പെടുന്നു 

     2011  അന്താരാഷ്ട്ര രസതന്ത്രവര്‍ഷമായി ആഘോഷിക്കാന്‍ യുനെസ്കോ അംഗീകാരം നല്‍കുകയും ലോകമൊട്ടാകെ  വിവിധ സംഘടനകളുടെ ആഭിമുഖ്യത്തില്‍ തല്‍സംബന്ധമായ പരിപാടികള്‍ നടപ്പാക്കി വരികയുമാണ്. 2011  രസതന്ത്രവര്‍ഷമായി ആഘോഷിക്കാനുള്ള  പ്രധാനപ്പെട്ട കാരണം വിശ്വപ്രശസ്ത ശാസ്ത്രജ്ഞയായ മേരി ക്യൂറിക്ക് രസതന്ത്രത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ചതിന്റെ നൂറാം വര്‍ഷമാണ്‌ ഇതെന്നതാണ്. റേഡിയം എന്ന മൂലകം കണ്ടുപിടിച്ചതിന്റെ പേരില്‍ മേരിക്ക് നോബല്‍  സമ്മാനം ലഭിച്ചത് 1911 ലാണ്.  അതിനു മുമ്പ് 1903 ല്‍ ഭര്‍ത്താവായ പിയറി ക്യൂറിയോടൊപ്പം  അവര്‍ക്ക് ഫിസിക്സിനുള്ള നോബല്‍ സമ്മാനം ലഭിച്ചിരുന്നു.  കേരളത്തില്‍, ശാസ്ത്ര സാഹിത്യ പരിഷത്തും, ഗ്രന്ഥശാലകളും, മറ്റ് നിരവധി പുരോഗമന സംഘടനകളും ഈ അവസരത്തില്‍ ധാരാളം  രസതന്ത്രാധിഷ്ടിത ക്ലാസ്സുകള്‍ സംഘടിപ്പിക്കുകയുണ്ടായി. യുക്തിവാദികളെ സംബന്ധിച്ചിടത്തോളം രസതന്ത്രം കൈവരിച്ച നേട്ടങ്ങളും, മാഡം ക്യൂറിയുടെ ജീവിതചരിതവും പ്രചരിപ്പിക്കുക എന്നത് അനുപേക്ഷണീയമായ ഒരു ദൌത്യമാണ്. മാഡം ക്യൂറി ഒരു മതവിശ്വാസിയോ ദൈവവിശ്വാസിയോ ആയിരുന്നില്ല എന്നത് വളരെ പ്രസക്തമാണ്. 

       പോളണ്ടിലെ വാഴ്സയില്‍  1867  നവംബര്‍ ഏഴാം തിയ്യതി ജനിച്ച മേരിയുടെ  അച്ഛന്‍ സ്ക്ലോഡോ വ്സ്കി അധ്യാപകനും, അമ്മ ബ്രോണിസ്ലാവ സ്കൂള്‍ നടത്തിപ്പുകാരിയുമായിരുന്നു. അച്ഛന്‍ ഒരു നിരീശ്വര വാദിയും അമ്മ തികഞ്ഞ കത്തോലിക്കാവിശ്വാസിയുമായിരുന്നു എന്നത് ഈ അവസരത്തില്‍ സ്മരണീയമാണ്..  മേരിക്ക് 12  വയസ്സുള്ളപ്പോള്‍  അമ്മ ക്ഷയരോഗം മൂലം മരണമടഞ്ഞു.  രണ്ടു വര്‍ഷത്തിനു ശേഷം മേരിയുടെ മൂത്ത സഹോദരി സോഫിയും  രോഗബാധിതയായി മരണത്തിനു കീഴടങ്ങി. അമ്മയുടെയും സഹോദരിയുടെയും മരണം മേരിയെ മതവിശ്വാസത്തില്‍ നിന്നകലാനും ദൈവവിശ്വാസം വെടിയാനും പ്രേരിപ്പിച്ചു. ശാസ്ത്രം പഠിച്ചതിനു  ശേഷമല്ല മേരി അവിശ്വാസിയായി മാറിയത്. അതിനു മുമ്പ് തന്നെ, മതങ്ങളൊക്കെ വിശേഷിപ്പിക്കുന്ന കരുണാമയനായ ഒരു ദൈവം ഇല്ല എന്ന് സാമാന്യ ബുദ്ധിയും യുക്തിബോധവും കൊണ്ട് അവര്‍ മനസ്സിലാക്കിയിരുന്നു. അതിനു കാരണം  തന്റെ അമ്മയുടെയും സഹോദരിയുടെയും മരണം എന്ന യാഥാര്‍ത്ഥ്യവും താനും കുടുംബവും അനുഭവിക്കേണ്ടി വന്ന കഷ്ടപ്പാടു കളുമായിരുന്നു. 'അവിശ്വാസി' എന്ന ഗ്രന്ഥത്തിലൂടെ പ്രശസ്തയായ അയാന്‍ ഹിര്‍സി അലിയും അവിശ്വാസി യായി മാറിയത് കടുത്ത ജീവതാനുഭവങ്ങള്‍ നല്‍കിയ പാഠങ്ങള്‍ ശാസ്ത്ര ബോധത്തോടെയും  യുക്തിയോടെയും ഉള്‍ക്കൊണ്ടത്‌ കൊണ്ടാണ്. കരുണാമയനായ ഒരു അല്ലാഹു ഉണ്ടെങ്കില്‍ എന്ത് കൊണ്ട് തന്നെപ്പോലുള്ള നിഷ്കളങ്കകളായ പെണ്‍കുട്ടികള്‍ കഠിനമായി പീഡിപ്പി ക്കപ്പെടുന്നു എന്ന ചോദ്യത്തിന്റെ ഉത്തരം അയാനെ നിരീശ്വരതയിലേക്ക് നയിക്കുകയായിരുന്നല്ലോ! മദര്‍ തെരേസ്സയുടെ  മരണശേഷം കണ്ടു കിട്ടിയ  അവരുടെ സ്വകാര്യഡയറിയിലെ ഒരു കുറിപ്പ് വിശ്വാസലോകത്തെ ഞെട്ടിക്കുന്നതായിരുന്നു. 'പാവപ്പെട്ട ജനങ്ങളുടെ ദുരിതവും കഷ്ടപ്പാടും കാണുമ്പോള്‍ ദൈവമുണ്ടോ എന്ന് സംശയം തോന്നുന്നു' എന്നാണ് മദര്‍ എഴുതിയത്. ലോകം കണ്ട ശാസ്ത്രജ്ഞരില്‍  അഗ്രഗണ്യനെന്നു വിശേഷിപ്പിക്കാവുന്ന  ആല്‍ബര്‍ട്ട്   ഐന്‍സ്റ്റയിന്‍  ദൈവത്തില്‍ വിശ്വസിച്ചിരുന്നു എന്ന് മതപ്രചാരകര്‍  പറയാറുണ്ട്‌.  അവരുടെ വാദത്തെ തള്ളിക്കളയുന്ന, ഐന്‍സ്ടയിന്റെതായ ഒരു പ്രസ്താവം അടുത്തകാലത്ത്‌ ലഭിക്കുകയുണ്ടായി. 'ദൈവവിശ്വാസം ജനങ്ങളുടെ ബാലിശമായ അന്ധവിശ്വാസമാണ്' എന്നാണു പ്രതിഭാശാലിയായ ആ ശാസ്ത്രജ്ഞന്‍ പറഞ്ഞത്. 

          മനുഷ്യന്റെ അറിവ് വളരെ അവികസിതമായിരുന്ന കാലത്തു ആവിര്‍ഭവിച്ച മതങ്ങളുടെ, പ്രപഞ്ചത്തെയും, പ്രകൃതി പ്രതിഭാസങ്ങളേയും കുറിച്ചുള്ള ധാരണകള്‍ അബദ്ധങ്ങള്‍ നിറഞ്ഞതാണെന്ന് സയന്‍സ്, പരീക്ഷണ നിരീക്ഷണങ്ങളിലൂടെ തെളിയിച്ചു. പ്രപഞ്ചസൃഷ്ടി, ജീവസൃഷ്ടി തുടങ്ങിയവയെ ക്കുറിച്ചുള്ള മതത്തിന്റെ സങ്കല്പങ്ങള്‍  തെറ്റാണെന്ന് സ്വയം ബോധ്യപ്പെട്ടിട്ടും അത് തുറന്നു സമ്മതിക്കാന്‍ സങ്കോചമുള്ള  മതപണ്ഡിതന്മാര്‍, നില്‍ക്കക്കള്ളിയില്ലാതെ, ശാസ്ത്രത്തിന്റെ  കണ്ടെത്തലുകള്‍ തങ്ങളുടെ ഗ്രന്ഥത്തില്‍ പണ്ടേ ഉണ്ടായിരുന്നു  എന്ന് അവകാശപ്പെട്ടുകൊണ്ട് മതവചനങ്ങള്‍ക്ക് നൂതന വ്യാഖ്യാനങ്ങള്‍ നല്‍കി  കൂടുതല്‍ അബദ്ധങ്ങളിലേക്ക് ചെന്ന് ചാടുകയാണ്.ചെയ്യുന്നത് . 'തെറിച്ചു വരുന്ന ഒരു വെള്ളത്തില്‍ നിന്നത്രേ അവന്‍ (മനുഷ്യന്‍) സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. അത് മുതുകെല്ലിനും വാരിയെല്ലുകള്‍ക്കും  ഇടയില്‍ നിന്നും പുറത്തു വരുന്നു' (86 :6,7) എന്ന ഖുര്‍ ആന്‍ വാക്യത്തിലെ വെള്ളം ശുക്ലമാണ്. എന്നാല്‍ ഇതിനു നൂതന വ്യാഖ്യാനം നല്‍കി മതത്തെ ശാസ്ത്രവല്‍ക്കരിക്കാന്‍ ഇറങ്ങിയിരിക്കുന്ന 'പണ്ഡിതന്മാര്‍' പറയുന്നതു വെള്ളത്തില്‍ നിന്നാണ് ജീവന്റെ ഉത്ഭവം എന്ന പരിണാമസിദ്ധാന്തമാണ് ഈ വരികള്‍ സൂചിപ്പിക്കുന്നത് എന്നാണു! ഇക്കാര്യത്തില്‍ ഹിന്ദുമത പണ്ഡിതന്മാരും പിറകിലല്ല. ദശാവതാരം പരിണാമസിദ്ധാന്തത്തിന്റെ സൂചനയാണ് നല്‍കുന്നതെന്നും, രാമായണത്തിലെ പുഷ്പകവിമാനം സൂചിപ്പിക്കുന്നത് ഇന്ത്യക്കാര്‍ പണ്ടേ വിമാനം കണ്ടു പിടിച്ചിരുന്നു എന്നാണെന്നും അവര്‍ അവകാശപ്പെടുന്നു. ചിരിക്കുകയല്ലാതെ എന്ത് ചെയ്യാന്‍!

          സയന്‍സ്, വിശിഷ്യാ രസതന്ത്രം, കനത്ത പ്രഹരമാണ് മതസിദ്ധാന്തങ്ങള്‍ക്ക് നല്‍കിയിട്ടുള്ളത്. ആല്‍ക്കെമി എന്ന വാക്കില്‍ നിന്നാണ് കെമിസ്ട്രി (രസതന്ത്രം) എന്ന പദം ഉണ്ടായത്. ക്രിസ്തുവിനു മുമ്പ് ബി.സി. 3500  തൊട്ടു ഗ്രീക്ക് സംസ്കാരത്തില്‍ നിന്ന് ആരംഭമെടുത്തതാണ്  ആല്‍ക്കെമി. പ്രാഗ്-രൂപ രസതന്ത്ര മെന്നു വിശേഷിപ്പിക്കപ്പെടുന്ന  ആല്‍ക്കെമി, എല്ലാ രോഗങ്ങള്‍ക്കും മരുന്നുണ്ടാക്കാനും, അമരത്വം നേടാനും, ഈയം ഇരുമ്പ് തുടങ്ങിയ ലോഹങ്ങളെ സ്വര്‍ണമാക്കാനും കഴിയുമെന്ന്  വിശ്വസിക്കപ്പെട്ട ഒരു അദ്ഭുത സങ്കല്‍പ്പരത്നത്തെ സൃഷ്ടിക്കാന്‍ ശ്രമിച്ച അന്ധവിശ്വാസാധിഷ്ടിത 'ശാസ്ത്ര' മായിരുന്നു. എന്നാല്‍ ശാസ്ത്രീയ രസതന്ത്രത്തിനു വഴികാട്ടിയതും ആല്‍ക്കെമിയായിരുന്നു എന്ന് പറയാതെ വയ്യ. ഇന്ത്യയിലും, ചൈനയിലും മറ്റു പേരുകളിലാണെങ്കിലും ആല്‍ക്കെമി നിലനിന്നിരുന്നു. ആധുനിക രസതന്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന പേര്‍ഷ്യക്കാരനായ  ജാബിര്‍ ഇബ്ന്‍ ഹയ്യാനും (C .E .721 - 815) സ്ഥാപകന്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന അയര്‍ലണ്ട്കാരനായ റോബര്‍ട്ട് ബോയലുമാണ്  (1627 -1691)   കെമിസ്ട്രിയെ ഒരു ശുദ്ധസയന്‍സായി പരിവര്‍ത്തിപ്പിച്ചത്. 

          രസതന്ത്രം സയന്‍സിലെ കേന്ദ്രസ്ഥാനീയപദവിയുള്ള ശാസ്ത്രശാഖയാണെന്ന് പറയാറുണ്ട്‌. പദാര്‍ത്ഥ ത്തിന്റെ ഘടന, രൂപീകരണം, രാസപ്രവര്‍ത്തനം, ഗുണങ്ങള്‍ എന്നിവയാണ് രസതന്ത്രം കൈകാര്യം ചെയ്യുന്നത്. നേരത്തെ പറഞ്ഞത് പോലെ, രസതന്ത്ര വിജ്ഞാനത്തിന്റെ വളര്‍ച്ചയും, കണ്ടുപിടുത്തങ്ങളും, പ്രപഞ്ചത്തെയും ജീവനെയും കുറിച്ചുള്ള മതത്തിന്റെ ധാരണകള്‍ തെറ്റാണെന്ന് തെളിയിക്കുകയുണ്ടായി. ഇന്ന് വരെ കണ്ടെത്തിയിട്ടുള്ള 118  മൂലകങ്ങള്‍ വിവിധ അളവുകളില്‍ ചേരുമ്പോഴാണ് പദാര്‍ഥങ്ങള്‍ ഉണ്ടാവുന്നത്. പ്രപഞ്ചത്തില്‍ ഏറ്റവും കൂടുതലുള്ള മൂലകങ്ങള്‍  ഹൈഡ്രജനും, ഹീലിയവുമാണ്. ഭൂമിയുടെ ഉപരിഘടനയിലാണെങ്കില്‍, ഓക്സിജനും.  പ്രപഞ്ചത്തിലെ ഓരോ പദാര്‍ത്ഥവും മനുഷ്യനടക്കമുള്ള ജീവികളും, ഈ മൂലകങ്ങള്‍ പല അളവില്‍ ചേര്‍ന്നുണ്ടായതാണ് എന്ന് ചുരുക്കിപ്പറയാം. ബാഹ്യ-ഭൌതിക സാഹചര്യങ്ങള്‍ ഒത്തിണങ്ങുന്പോഴുള്ള  രാസപ്രവര്‍ത്തനം മൂലമാണ്  പദാര്‍ഥങ്ങളും, ജീവിവര്‍ഗങ്ങളും രൂപ പ്പെടുന്നത് എന്ന് രസതന്ത്രം തെളിയിക്കുന്നു. സൂര്യന്‍ എന്ന നക്ഷത്രത്തില്‍ നിന്ന് പൊട്ടിത്തെറിച്ചുണ്ടായ ഭൂമി . ആദ്യം വാതകരൂപത്തിലായിരുന്നു. പിന്നീടാണ് ഉപരിതലം ഖരരൂപത്തിലായത്. അല്ലാതെ ബൈബിളില്‍ പറയുന്നത് പോലെ 'ആദ്യ ദിവസം ദൈവം ഭൂമി ഉണ്ടാവട്ടെ' എന്ന് ആജ്ഞാപിച്ചത് കൊണ്ടല്ല. ഭൂമിയില്‍ ജീവനുണ്ടായതും രാസപ്രവര്‍ത്തനഫലമായാണ്. 360  കോടി കൊല്ലങ്ങള്‍ക്ക് മുമ്പ് 
ഭൂമിയില്‍ നിലനിന്ന പ്രത്യേക സാഹചര്യത്തില്‍, ജലത്തില്‍ നടന്ന രാസപ്രക്രിയയാലാണ് ആദ്യ ജീവകണ മുണ്ടായതെന്നു  രസതന്ത്രം പരീക്ഷണങ്ങളിലൂടെ സ്ഥാപിച്ചിട്ടുണ്ട്. ഏകകോശജീവിയുടെ ആവിര്‍ഭാവം മുതല്‍ രാസപ്രവര്തനങ്ങളുടെ ഫലമായി (ജീന്‍ മ്യൂട്ടേഷന്‍ തുടങ്ങിയവ) ജീവിവര്‍ഗം നിരവധി സ്പീഷീസുകളായി പരിണമിച്ച് ഹോമോസാപ്പിയന്‍സ് (മനുഷ്യവര്‍ഗം) വരെ എത്തി നില്‍ക്കുന്നു. പ്രകൃതി നിര്‍ധാരണമാണ് (natural selection) പരിണാമത്തിന്റെ അന്തസ്സത്ത. അനിഷേധ്യമായ ഈ ശാസ്ത്രസത്യം പകല്‍ പോലെ തെളിഞ്ഞു നില്‍ക്കുമ്പോഴാണ്, മതപണ്ഡിതന്മാര്‍,  ഖുര്‍ ആനും, ബൈബിളും, ഭഗവത് ഗീതയും ഉയര്‍ത്തിക്കാട്ടി, 'ഇതെല്ലാം ദൈവം സൃഷ്‌ടിച്ചതാണ്'  എന്ന മണ്ടത്തരം വിളിച്ചു പറഞ്ഞു കൊണ്ട് നടക്കുന്നത്.

          1300  കോടി വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു മഹാസ്ഫോടനത്തിലൂടെയാണ് (Big bang) പ്രപഞ്ചം ഉണ്ടായത് എന്ന സിദ്ധാന്തമാണ്‌ പ്രപഞ്ചസൃഷ്ടിയെ സംബന്ധിച്ചിടത്തോളം ഭൂരിപക്ഷം വരുന്ന ശാസ്ത്രജ്ഞരും അംഗീകരിച്ചിരിക്കുന്നത്. മഹാസ്ഫോടന ശേഷം  800 കോടിയിലധികം വര്‍ഷങ്ങള്‍ കഴിഞ്ഞാണ് ഭൂമിയുണ്ടായത്. അതിനുശേഷം നൂറു കോടി കൊല്ലങ്ങള്‍ കഴിഞ്ഞാണ്  ആദ്യ ജീവകണം ഉണ്ടായതെന്ന് ശാസ്ത്രം പറയുന്നു.  ആ സ്ഫോടനം നടത്തിയത് ദൈവമാണെന്നാണോ മതക്കാര്‍ പറയുന്നത്?ബൈബിളിലും, ഖുര്‍ആനിലും, പുരാണങ്ങളിലും അത്തരത്തിലുള്ള ഒരു സൂചനയും ഇല്ല എന്നതാണ് സത്യം. ബൈബിള്‍ പ്രകാരം ദൈവം സൃഷ്ടികര്‍മ്മം പൂര്‍ത്തീകരിച്ചത് ആറ് ദിവസം കൊണ്ടും, ഖുറാന്‍ അനുസരിച്ച്  ആറ് ദശകങ്ങള്‍ കൊണ്ടുമാണ്.എന്നാല്‍ ബിഗ്‌ ബാംഗ് തിയറി അംഗീകരിക്കുന്ന നൂതന മതവ്യാഖ്യാതാക്കളോട് ചില ചോദ്യങ്ങള്‍ ചോദിക്കാം.  പ്രപഞ്ചം ഉണ്ടാക്കിയ ശേഷം ഭൂമിയുണ്ടാക്കാന്‍ എന്തിനാണ് ദൈവം 800 കൊല്ലങ്ങള്‍ കാത്തിരുന്നത്?  ഭൂമിയുണ്ടാക്കിയ ശേഷം  ജീവന്‍ സൃഷ്ടിക്കാന്‍ വേണ്ടി എന്തിനു നൂറു കോടി കൊല്ലങ്ങള്‍ വെറുതെ ചിലവഴിച്ചു? എന്തിനു 359 കോടിയിലധികം  വര്‍ഷങ്ങള്‍ കാത്തിരുന്നു മനുഷ്യനെ ഭൂമിയില്‍ 'ഇറക്കാന്‍'?  ഖുറാന്‍ പറയുന്നത് മനുഷ്യന് വേണ്ടിയാണ് ദൈവം പ്രപഞ്ചവും ഭൂമിയും സൃഷ്ടിച്ചത് എന്നാണല്ലോ! മൃഗങ്ങള്‍ക്ക് ഭാഷയറിയാത്തത്‌ നന്നായി. ഇല്ലെങ്കില്‍ അവര്‍ പറഞ്ഞേനെ ഞങ്ങള്‍ക്ക് വേണ്ടിയാണ് ദൈവം ഭൂമി സൃഷ്ടിച്ചത് എന്ന്. കാരണം 28  കോടി കൊല്ലങ്ങള്‍ക്ക് മുമ്പ് തന്നെ (മനുഷ്യനെക്കാള്‍ 27 കോടിയിലധികം) അവ ഭൂമുഖത്ത് ഉണ്ടായിരുന്നുവല്ലോ!  ഇതിന്‌ നൂതനവ്യാഖ്യാതാക്കള്‍ എന്താണ് മറുപടി പറയുന്നത് എന്നറിയില്ല. പ്രപഞ്ചവും, ഈ ഭൂമിയില്‍ ആവിര്‍ഭവിച്ച എല്ലാ ജീവിവര്‍ഗങ്ങളും പദാര്‍ത്ഥങ്ങളിലെ സ്വമേധയാ ഉള്ള രാസപരിവര്‍ത്തനം കൊണ്ടല്ല ഉണ്ടായത് എന്നും, ഇത്രമാത്രം വിസ്മയകരമായ രൂപഘടനയുള്ള പദാര്‍ത്ഥ പ്രപഞ്ചവും,  ജീവപ്രപഞ്ചവും ഒരു അതിബുധിശാലിയുടെ ആസൂത്രണ വൈഭവമാണ്‌ കാണിക്കുന്നതെന്നും സൃഷ്ടിവാദികളും ബൌധികാസൂത്രണ (ഇന്റലിജന്റ് ഡിസൈന്‍) വാദക്കാരും പറയുന്നു. ദൈവാസ്തിത്വത്തിനുള്ള എല്ലാ പഴുതുകളും അടഞ്ഞപ്പോള്‍ പിടിച്ചു തൂങ്ങാനുള്ള ഒരു കച്ചിത്തുരുമ്പ് മാത്രമാണ് ഈ വാദം. ഇവര്‍ പറയുന്നത് പോലുള്ള ഒരു ആസൂത്രകന്‍ ഉണ്ടെന്നുള്ളതിനു എന്ത് തെളിവാണ് അവര്‍ക്ക് ഹാജരാക്കാന്‍ ഉള്ളത്? രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുമ്പ് ഇന്ത്യയിലെ ആസ്തികരോട് നാസ്തികരായ ചാര്‍വാകന്മാര്‍ ചോദിച്ച ചോദ്യമാണ് ഇപ്പോഴും ഇവര്‍ക്കുള്ള മറുപടി. പ്രപഞ്ചം സൃഷ്ടിച്ചു എന്ന് പറയുന്ന സൃഷ്ടികര്‍ത്താവിന് രൂപമില്ലെന്നു പറയുന്നു. എങ്കില്‍ അവന്‍ എങ്ങനെ സൃഷ്ടികര്‍മം നടത്തും? അവന്‍ എവിടെ ഇരുന്നു സൃഷ്ടിക്കും? അവനെ ആര് സൃഷ്ടിച്ചു? യഥാര്‍ത്ഥത്തില്‍ അത്രമാത്രം ക്രമീകൃതമോ ആസൂത്രിതാമോ  കുറ്റമറ്റതോ ആണോ  പ്രപഞ്ചവും ഭൂമിയും? പ്രപഞ്ചത്തില്‍ ഒരുപാട് ക്രമരാഹിത്യങ്ങളും, അപകടങ്ങളും നടക്കുന്നുണ്ട്. നക്ഷത്രങ്ങള്‍ ബ്ലാക്ക് ഹോളുകളായി മാറുന്നു, നക്ഷത്രങ്ങള്‍ തമ്മിലിടിച്ച് നശിക്കുന്നു. പൊട്ടിത്തെറിക്കുന്നു. വാല്‍നക്ഷത്രങ്ങള്‍ മറ്റു ഗ്രഹങ്ങളില്‍ ഇടിച്ചു കയറുന്നു. വര്‍ഷങ്ങള്‍ക്കു മുമ്പ് വ്യാഴത്തില്‍ വാല്‍നക്ഷത്രങ്ങള്‍ ഇടിച്ചു വീണത്‌ നമ്മള്‍ കണ്ടതല്ലേ? അത് ഭൂമിയിലായിരുന്നെങ്കില്‍ എന്തായിരുന്നു സ്ഥിതി? ദുരന്തങ്ങള്‍ ഉണ്ടാവുന്നത് പാപത്തിന്റെ ദൈവീകശിക്ഷയായിട്ടാണ് വിശ്വാസികള്‍ വ്യാഖ്യാനിക്കാറുള്ളത്. വ്യാഴം എന്ത് പാപം ചെയ്തിട്ടാണ് ദൈവം വാല്‍നക്ഷത്രത്തെക്കൊണ്ട് അതിനെ പ്രഹരിച്ചത്?. ഭൂമിയിലാകട്ടെ പല തരം  പ്രകൃതിദുരന്തങ്ങളും, തല്ഫലമായുള്ള വസ്തു-ജീവനാശവും സംഭവിക്കുന്നു.  ഭൂരിപക്ഷം മനുഷ്യരും ദുരിതമനുഭവിക്കുന്നു.. യുദ്ധങ്ങളും കലാപങ്ങളും മൂലം നിരപരാധികളായ കുട്ടികളുള്‍പ്പെടെ ആയിരക്കണക്കിനാളുകള്‍  വധിക്കപ്പെടുന്നു. പട്ടിണി, ദാരിദ്ര്യം എന്നിവയ്ക്ക് പുറമേ, മതരാജ്യസ്ഥാപനത്തിനായി വിശുദ്ധയുദ്ധമെന്ന പേരില്‍ നടത്തുന്ന ഭീകരാക്രമണം  മൂലവും   നിരപരാധികളായ അനവധി ജനങ്ങള്‍ മരിക്കുന്നു.  ഇതൊക്കെ ഒരു ബുധിശാലി ആസൂത്രണം ചെയ്തതാണെങ്കില്‍ ആ വിദ്വാന്റെ 'പുത്തി' അപാരം തന്നെ!     ഇപ്പോള്‍, മഹാകവി ചങ്ങമ്പുഴ പാടിയത് ഓര്‍ത്ത്‌ പോവുകയാണ്:
                       വിത്തനാഥന്റെ ബേബിക്ക് പാലും
                       നിര്‍ധന ചെറുക്കനുമിനീരും 
                       ഈശ്വരേച്ചയല്ലെ,ങ്കില്ലമ്മട്ടു
                       ള്ളീശ്വരനെ ചവിട്ടീടുക നമ്മള്‍.

         രസതന്ത്ര വര്‍ഷം വിട പറയും. പക്ഷെ രസതന്ത്രം പ്രസരിപ്പിക്കുന്ന ഊര്‍ജത്തില്‍ മത-അന്ധവിശ്വാസങ്ങള്‍ കരിഞ്ഞു പോവുക തന്നെ ചെയ്യും.
                                                      ---------------------
          

      


  

         

2011 ഓഗസ്റ്റ് 29, തിങ്കളാഴ്‌ച

നടൻ തിലകനെ വിമർശിക്കുന്നു.

              നടന്‍ തിലകന് 
         ഭാരതീയ യുക്തിവാദി സംഘം 
         കൊടുത്ത അവാര്‍ഡ് 

         തിരിച്ചു വാങ്ങണം.

      എന്തേ  ഇങ്ങനെ ആവശ്യപ്പെടാന്‍ എന്നല്ലേ? 2011 ആഗസ്റ്റ്‌ 28 ന്റെ
'ദ് ഹിന്ദു' പത്രത്തിലെ കോഴിക്കോട്ടു നിന്നുള്ള ഒരു വാര്‍ത്തയാണ് ഇതിനു
കാരണം. വാര്‍ത്ത ഇതാണ്: "ശിവ സേനയും ശ്രീഗണേശോല്സവ ട്രസ്റ്റും
ചേര്‍ന്ന് ആഗസ്റ്റ്‌ 30 മുതല്‍ സപ്തംബര്‍ 4 വരെ കോഴിക്കോട്ടു വെച്ച്
ഗണേശോല്സവം ആഘോഷിക്കാന്‍ തീരുമാനിച്ചിരിക്കുന്നു. ഇവിടുത്തെ
മാതാ അമൃതാനന്ദമയി മഠം അധിപതി സ്വാമി വിവേകാമൃത ചൈതന്യയാണു
പരിപാടിയുടെ തുടക്കം കുറിക്കുന്നത്.    കോഴിക്കോട്ടെ പഞ്ചാബ്
നാഷണല്‍ ബാങ്കിന്മുന്‍വശത്തുള്ള ഗ്രൗണ്ടില്‍ വെച്ച് ഇദ്ദേഹം 321 
ഗണപതിവിഗ്രഹങ്ങള്‍ പൂജിച്ചു നല്‍കും. ആഗസ്റ്റ്‌ 30 ന് പുലര്‍ച്ചെ
നാല് മണിക്ക് മഹാഗണപതി ഹോമത്തിന്റെ അകമ്പടിയോടെ  ഈ
വിഗ്രഹങ്ങള്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിക്കും. തുടര്‍ന്നുള്ള
ദിവസങ്ങളില്‍ ഹോമത്തോടൊപ്പം  പൂജകള്‍, അന്നദാനം (ഉച്ചക്ക് 12 മണി മുതല്‍ 
2 മണി വരെ), വിദ്യാര്‍ഥികള്‍ക്കുള്ള പെയിന്റിംഗ് മത്സരം എന്നിവ
ഉണ്ടായിരിക്കും.
             
         കോഴിക്കോട് ഗവ: മെഡിക്കല്‍ കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ ഡോ: കെ.മാധവന്‍കുട്ടി
സപ്തംബര്‍4 ന്  വൈ: 3 മണിക്ക് സാംസ്കാരിക സമ്മേളനം ഉത്ഘാടനം ചെയ്യും.
സാഹിത്യകാരന്‍ പി. ആര്‍.നാഥന്‍, സിനിമാ നടന്‍ സുധീഷ്‌, ഗായകന്‍
ജോളി ജോണ്‍ എന്നിവര്‍ മുഖ്യാതിഥികളാവും. സിനിമാ നടന്‍ തിലകന്‍ 
വൈകീട്ട് 4 മണിക്ക്, മിനി ബൈപ്പാസ്സില്‍ വിഗ്രഹങ്ങളുടെ ഘോഷയാത്ര 
ഉത്ഘാടനം ചെയ്യും.കോഴിക്കോട് നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിലൂടെ
കടന്നു പോവുന്ന ഘോഷയാത്ര തൊടിയില്‍ ഭഗവതിക്ഷേത്രത്തിനു മുമ്പില്‍
സമാപിക്കും. ചടങ്ങുകള്‍ക്ക് ശേഷം വിഗ്രഹങ്ങള്‍  കടലില്‍ നിമഞ്ജനം ചെയ്യും." 

             ഇനി കൂടുതല്‍ പറയേണ്ടതില്ലല്ലോ? പ്രവര്‍ത്തകനോ അംഗമോ
ഒന്നുമല്ലെങ്കിലും നടന്‍ തിലകന്‍ ഒരു കടുത്ത നിരീശ്വരവാദിയും യുക്തിവാദിയും
ആണെന്നാണ്‌ കേട്ടിരുന്നത്.കഴിഞ്ഞ വര്‍ഷമാണെന്ന് തോന്നുന്നു, ഭാരതീയ
യുക്തിവാദിസംഘം തിലകന് യുക്തിവാദിഎന്ന പേരില്‍ ഒരു അവാഡ്
കൊടുത്ത വാര്‍ത്ത കണ്ടപ്പോള്‍ ഇക്കാര്യം ഉറപ്പാവുകയും ചെയ്തിരുന്നു.
മുകളില്‍ കൊടുത്ത വാര്‍ത്ത വായിച്ചപ്പോള്‍  എല്ലാം തല കീഴായി മറഞ്ഞു.
എന്ത് പറ്റിയുക്തിവാദി തിലകന്? സാംസ്കാരിക സമ്മേളനത്തില്‍ പങ്കെടുക്കുന്ന
കാര്യമാണെങ്കില്‍ പോട്ടെഎന്ന്‌ വെയ്ക്കാമായിരുന്നു. ഇതതല്ല. ഗണപതി
വിഗ്രഹങ്ങളുടെ ഘോഷയാത്രയാണ് അദ്ദേഹംഉത്ഘാടനം ചെയ്യുന്നത്!
തികച്ചും മതപരമായ, അന്ധവിശ്വാസപരമായ ഒരു കാര്യം. ഇത് സംഘടി
പ്പിക്കുന്നതാരാണ്? ശിവസേനയെന്ന കടുത്ത ഹിന്ദു വര്‍ഗീയ സംഘടനയും,
വിവേകാ മൃത ചൈതന്യയെപ്പോലുള്ള ആള്‍ദൈവ ശിങ്കിടികളും! നമ്മള്‍
കേട്ടറിഞ്ഞ തിലകനെപ്പോലുള്ള   ഒരാള്‍ഒരിക്കലും ചെന്ന് ചേരാന്‍ പാടില്ലാത്ത
ഒരിടത്താണ് തിലകന്‍ എത്തിയിരിക്കുന്നത്. തിലകന്‍ ഒരു ആത്മീയ വാദിയായി
മാറിയോ?അദ്ദേഹം ഒരു ഈശ്വരവിശ്വാസി ആയിത്തീര്ന്നോ? 
ഈ സാഹചര്യത്തില്‍ തിലകന് തങ്ങള്‍ നല്‍കിയ അവാര്‍ഡ് തിരിച്ചു  തരാന്‍
ബി.വൈ.എസ്. തിലകനോട് ആവശ്യപ്പെടണം. അല്ലെങ്കില്‍ താന്‍  സ്വീകരിച്ച
പുരസ്കാരം തിരിച്ചു നല്‍കാന്‍ തിലകന്‍ മര്യാദ കാണിക്കണം. 

              ഈ വാര്‍ത്തയില്‍ ചര്‍ച്ചാവിധേയമാക്കേണ്ട ചില വിഷയങ്ങള്‍ കൂടി
അടങ്ങിയിട്ടുണ്ട്.മത-വര്‍ഗീയ വാദികള്‍  പൊതു സമൂഹത്തില്‍ ഇടം കിട്ടാന്‍
വേണ്ടി എന്തൊക്കെ സൂത്രങ്ങളാണ് ചെയ്യുന്നത് എന്ന്‌ നോക്കു.
സിനിമാനടന്മാരെപ്പോലുള്ള  സെലബ്രിറ്റികളെ  ഇവരുടെ കുത്സിത 
കര്‍മങ്ങളില്‍ പങ്കാളികളാക്കുക,  കലാമത്സരങ്ങള്‍ സംഘടിപ്പിക്കുക തുടങ്ങിയവ 
അക്കൂട്ടത്തില്‍ പെടുന്നു.അന്നദാനം,  ആരോഗ്യക്യാമ്പ്  തുടങ്ങിയ ദാനധര്‍മകര്‍മ്മങ്ങള്‍
അന്ധവിശ്വാസ-അനാചാര-അനുഷ്ടാനങ്ങളുടെ അനുബന്ധ പരിപാടിയാക്കി 
പൊതു സമൂഹത്തിന്റെ അംഗീകാരം നേടിയെടുക്കുന്നു. പുതിയ പുതിയ
മതാഘോഷങ്ങള്‍ ഇറക്കുമതി ചെയ്തു വര്‍ഗീയത വേരുപിടിപ്പിക്കുന്നതാണ്
മറ്റൊന്ന്. ഏറെക്കഴിയാതെ ഗണേശോല്സവവും, ആറ്റുകാല്‍ പൊങ്കാല പോലെ
പടര്‍ന്നുപന്തലിക്കും എന്ന കാര്യത്തില്‍ സംശയമില്ല. രക്ഷാബന്ധന്‍ ഇപ്പോള്‍
പ്രചുരപ്രചാരമായിക്കഴിഞ്ഞു.. കമ്മ്യൂണിസ്ടുകാര്‍  പോലും രാഖി കെട്ടി
നടക്കുന്നത് കാണുമ്പോള്‍ അറപ്പും വെറുപ്പുമാണ് തോന്നുക.. ഇതൊക്കെ
വേറൊരു പോസ്റ്റിനുള്ള വിഷയമാക്കാന്‍ ഉദ്ദേശിക്കുന്നത് കൊണ്ടു ഈ
കുറിപ്പ് ഇവിടെ അവസാനിപ്പിക്കുന്നു. 

2011 ഓഗസ്റ്റ് 23, ചൊവ്വാഴ്ച

ഖുറാനും സഹിഷ്ണുതയും

                                      നോമ്പും ദാരിദ്ര്യവും  
      
         ഇസ്ലാമിനെ വിമര്‍ശിച്ചാല്‍ കഠിനമായ ശിക്ഷ കിട്ടും എന്നതിന് തെളിവായി ഒരു പാട് ഖുര്‍ ആന്‍ വാക്യങ്ങള്‍ ഉദ്ധരിച്ചു കാണാറുണ്ട്‌. എന്നാല്‍ ഖുര്‍ ആനില്‍ അത്ര കര്‍ക്കശമായ നിയമങ്ങളൊന്നും ഇല്ലെന്നും അതൊക്കെയുള്ളത്  പില്‍ക്കാലത്ത് (എട്ടാം നൂറ്റാണ്ടില്‍) ചില നിയമപണ്ഡിതന്മാര്‍ ഉണ്ടാക്കിയ വിധിതീര്‍പ്പുകളുടെ സമാഹാരമായ 'ശരി അത്തില്‍' ആണെന്നും  സിയാവുദ്ദീന്‍ സര്‍ദാര്‍ തന്റെ ഏറ്റവും പുതിയ ഗ്രന്ഥമായ 'റീഡിംഗ് ദി ഖുറാനി'ല്‍ സ്ഥാപിക്കുന്നതായി ഹമീദ് ചേന്ദമംഗലൂര്‍ (മാതൃഭൂമി ആഴ്ചപ്പതിപ്പ്‌ : 31  07  2011 ) പറയുന്നു. ശരീ അത്ത് ദൈവീകമല്ല എന്നാണു സിയാവുദീന്റെ വാദം. ഖുറാന്‍ മാത്രമാണ് ഇസ്ലാമുകള്‍ ദൈവീകമായി അനുസരിക്കേണ്ട മതഗ്രന്ഥം എന്ന് പുസ്തകത്തില്‍ പറയുന്നുണ്ടത്രേ!  പക്ഷെ സിയാവുദ്ദീന്‍ സര്‍ദാര്‍ പറയുന്നത് പോലെയൊന്നുമല്ല ഇസ്ലാമിക ലോകത്ത് നടക്കുന്നത്. ഖുറാനില്‍ ഉണ്ടെന്നു അദ്ദേഹം പറയുന്ന സഹിഷ്ണുതയൊന്നും  എവിടെയും കാണാനില്ല. ഖുറാന്‍ മനുഷ്യസ്ന്ഹേത്തിലും നീതിയിലും അധിഷ്ടിതമായ ഗ്രന്ഥമാണെന്നും അത് പിന്തുടരുന്ന
പക്ഷം സംശുദ്ധമായ ഒരു ഇസ്ലാമിക ലോകം സാക്ഷാല്കൃത മാവുമെന്നും അങ്ങനെ വന്നാല്‍ ഇന്ന് ഇസ്ലാമിന് വന്നുചേര്‍ന്നിട്ടുള്ള അപകീര്‍ത്തിയും ശത്രുതയും ഇല്ലാതാവുമെന്നുമൊക്കെയുള്ള സ്വപ്നത്തില്‍ നിന്നാവാം 'reading the khuran' ലെ ആശയങ്ങള്‍ വാര്‍ന്നു വീണത്‌.

          സിയാവുദ്ദീന്‍ സര്‍ദാരിന്റെ ഖുറാന്‍ വ്യാഖ്യാനമാണ് ശരിയെങ്കില്‍ നോമ്പിനെക്കുറിച്ചുള്ള താഴെ പറയുന്ന വിമര്‍ശനം ഉന്നയിക്കാന്‍ എനിക്ക് ഒട്ടും ഭയം തോന്നേണ്ട കാര്യമില്ല.

          നോമ്പുകാലത്ത് പട്ടിണി കിടക്കുന്നത് വിശപ്പിന്റെ കാഠിന്യം സ്വയം അനുഭവിക്കാനാണെന്ന് ഇസ്ലാമിക
പണ്ഡിതന്മാര്‍ ലേഖനങ്ങളി ലൂടെയും പ്രഭാഷണങ്ങളി ലൂടെയും ആവര്‍ത്തിച്ചു കൊണ്ടിരിക്കുകയാണല്ലോ?
എങ്കില്‍ പട്ടിണി ജീവിതത്തിന്റെ ഭാഗമായിട്ടുള്ളവര്‍ നോമ്പ് നോല്‍ക്കേണ്ട തുണ്ടോ? മുസ്ലിംകള്‍ ബഹുഭൂരിപക്ഷ മുള്ള രാജ്യമാണല്ലോ സോമാലിയ. അവിടെ ആമ്ഭ്യന്തര കലാപം മൂലം ദാരിദ്ര്യവും പട്ടിണിയും കൊടികുത്തി വാഴുകയാണ്. പട്ടിണികൊണ്ട് എല്ലും തോലുമായ കുഞ്ഞുങ്ങളുടെയും വൃദ്ധ ജനങ്ങളുടെയും ചിത്രങ്ങള്‍ കാണുമ്പോള്‍  കണ്ണ് നനയാത്തവരുണ്ടാവില്ല. അവിടെ 'പുണ്യ'മാസവും, നോമ്പും, ഇഫ്താറും ഒക്കെ അര്‍ത്ഥശൂന്യമല്ലേ എന്ന ചോദ്യത്തിന് ഇസ്ലാമിക പണ്ഡിതരുടെ പ്രതികരണം അറിഞ്ഞാല്‍ കൊള്ളാം. ഒരു നേരം മാത്രം ഭക്ഷണത്തിന് വകയുള്ള വരും, പോഷകാഹാര ക്കുറവിന്റെ പ്രത്യാഘാത മനുഭവിക്കുന്നവരുമായ അനേകായിരം മുസ്ലിം മതവിശ്വാസികള്‍ ലോകത്തിന്റെ നാനാ ഭാഗത്ത് മുണ്ടാവാതിരിക്കുമോ? അവരെ സംബന്ധിച്ചിടത്തോളം നോമ്പിന്റെ പ്രസക്തി എന്താണ്?

         ഇതൊക്കെ പുതിയ ചോദ്യമാണെന്നു എനിക്കഭിപ്രായമില്ല.