നേതൃത്വം നല്കാന് കഴിയുന്ന വ്യക്തിത്വമാണ് മാര്‍ ജോര്‍ജ് ആലഞ്ചേരിയുടേത്" എന്നാണ്. പ്രദീപ് ഇത് ആത്മാര്‍ത്ഥമായി പറഞ്ഞതാണ് എന്ന് ഞാന്‍ കരുതുന്നില്ല. പൌരസ്വീകരണം നല്കുന്നു. പാര്‍ടിയുടെ പ്രതിനിധിയെ ക്ഷണിച്ചിട്ടുണ്ട്. പോവണം. പ്രത്യേകിച്ച് തിരഞ്ഞെടുപ്പാണ് വരുന്നത്, നെയ്യാറ്റിന്‍കരയില്‍. നേതാക്കാന്മാര് അരമന കയറി ഇറങ്ങുന്നു. ഒരു മതക്കാരെയും പിണക്കാന്‍ വയ്യ. വോട്ടു നഷ്ടപ്പെടരുത്. ക്രിസ്തുവിനെ വിപ്ലവകാരിയായി പാര്‍ട്ടി വിലയിരുത്തിയതാണ്. ആ മതത്തിന്റെ നല്ല വലിയ ഇടയന് സ്വീകരണം കൊടുക്കുന്ന വേദിയാണ്. ഇനി അഥവാ ക്ഷണിചിട്ടില്ലെങ്കില് പോലും പോവണം. അവിടെ ചെന്ന് കര്ദിനാളെപ്പറ്റി നാല് നല്ല വര്‍ത്തമാനം പറയണം. ക്രിസ്തുമതത്തെ പുകഴ്ത്തണം. ആലഞ്ചേരി എന്തൊക്കെ ചെയ്തു എന്നറിയില്ലെങ്കിലും മഹാനാണ്. ധൈഷണികനാണ്, കേരളത്തെ നയിക്കാന്‍ പ്രാപ്തനാണ് എന്നൊക്കെ തട്ടിവിടണം. പണ്ട് മറ്റൊരു പോഴന്‍ കമ്മ്യൂണിസ്റ്റുകാരന് (ദിവാകരന്) മാതാ അമൃതയെപ്പറ്റി പറഞ്ഞതോര്‍മ്മയില്ലേ. എല്‍. ഡി. എഫ്. അമ്മയുടെ ഉപദേശത്തിനു കാതോര്‍ത്തിരിക്കുകയാണ് എന്ന് ആ പൊണ്ണന് ഒരു യോഗത്തില്‍ പറഞ്ഞത് പത്രത്തില്‍ വലിയ വാര്‍ത്തയായി വന്നതാണ്. ക്ഷമിക്കണം, ഇയാളെയൊക്കെ പോണ്ണന് എന്നല്ലാതെ എന്താണ് സുഹൃത്തുക്കളെ വിളിക്കുക! എന്റെ ഫെയ്സ് ബുക്ക് അക്കൌണ്ട് റിമൂവ് ചെയ്താലോ എന്ന് പേടിച്ചിട്ടാണ്, ഇല്ലെങ്കില്‍ എന്തെങ്കിലുമൊക്കെ പറയാന്‍ എന്റെ നാവു ചൊറിയുന്നുണ്ട്. (സഹിഷ്ണുത വേണം എന്ന ഉപദേശത്തിനു നന്ദി. പക്ഷെ ഞാന്‍ ഒരു പച്ചയായ മനുഷ്യനാണ്.)
ഈ വികാരിയച്ചന്മാര് എന്താണ് ചെയ്യുന്നത്? അശാസ്ത്രീയമായ പ്രപഞ്ചവീക്ഷണം പ്രചരിപ്പിക്കലാണ് അവരുടെ പ്രധാന വേല. അവരുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളൊക്കെ തങ്ങളുടെ മതം പ്രചരിപ്പിക്കാന്‍ വേണ്ടിയുള്ള സൊള്ളൂ പണികളാണ്. അതു കണ്ടു നമ്മള് പറയും എന്തൊരു കരുണാമയന്മാര്‍ എന്ന്. പ്രപഞ്ചത്തിന്റെ യും ജീവികളുടെയും ഉല്പ്പത്തിയെപ്പറ്റി ബൈബിളിലുള്ള വിഡ്ഢിത്തങ്ങള്‍ പഠിപ്പിക്കുകയാണ് അവരുടെ മുഖ്യ തൊഴില്‍. ലാറ്റിന്‍ അമേരിക്കയില്‍ വിരലില്‍ എണ്ണാവുന്ന ചില വിമോചന ദൈവശാസ്ത്രജ്ഞന്മാരെ കണ്ടു എല്ലാ ക്രിസ്തീയ പുരോഹിതരും അധ്വാനിക്കുന്നവന്റെ സുഹൃത്താണ് എന്ന് കരുതേണ്ട. മഹാഭൂരിപക്ഷം ളോഹക്കാരും മുരത്ത കമ്മ്യൂണിസ്റ്റു വിരോധികളാണ്. അവരെ കമ്മ്യൂണിസ്റ്റ്പക്ഷപാതികളാക്കാന് ശ്രമിക്കുന്നതിനേക്കാള്‍ ഭേദം നായയുടെ വാല് നിവര്‍ത്താന്‍ ശ്രമിക്കുന്നതാണ്. താന്‍ പറയുന്നത് ആത്മാര്ത്ഥത്തയോട് കൂടിയല്ല എന്ന് പ്രദീപ് കുമാറിനറിയാം. നല്ല മനുഷ്യരെ കപടനാട്യക്കാരും കള്ളം പറയുന്നവരും ആക്കാനെ ഇത്തരം പൊങ്ങച്ചവേദികള് ഉപകരിക്കൂ.
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
മറുപടിഇല്ലാതാക്കൂഇന്ത്യക്കാരായ മത്സ്യതൊഴിലാളികള്‍ കൊല്ലപ്പെട്ടപ്പോള്‍ ഈ ബെടക്ക് സാദനമല്ലേ വത്തിക്കാനില്‍ വെച്ച് വളരെ നിസ്സാരവത്കരിച്ച്, ഇറ്റലിക്ക് അനുകൂലമായി പ്രസ്താവന ഇറക്കിയത്
മറുപടിഇല്ലാതാക്കൂ