കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞത് കേട്ടില്ലേ?
ഇറ്റാലിയന്‍ എണ്ണക്കപ്പലിലെ സൈനികര്‍ വെടി വെച്ചു
കൊന്ന സംഭവത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ധൃതിപ്പെട്ടു
നടപടി സ്വീകരിക്കരുത് എന്ന്. സംഭവം അറിഞ്ഞ
ഉടനെ അദ്ദേഹം കേരളത്തിലെകത്തോലിക്ക മന്ത്രിമാരെ
വിളിക്കുകയും തിരക്കിട്ട് നടപടിയെടുക്കരുത്
എന്ന് അവരോട് ആവശ്യപ്പെടുകയും ചെയ്തത്രേ!
കര്‍ദിനാളിന്റെ രാഷ്ട്രീയ ഇടപെടലും
വിവേകശൂന്യമായ പ്രസ്താവനയും
കടുത്ത എതിര്‍പ്പ് ക്ഷണിച്ചു വരുത്തിയപ്പോള്‍
അദ്ദേഹം പറഞ്ഞത് തന്റെ പ്രസ്താവന
ഇറ്റാലിയന്‍ വാര്‍ത്താ ഏജന്‍സികള്‍
വളച്ചൊടിക്കുകയാണ് ചെയ്തത് എന്നാണു.
വാര്‍ത്താ ഏജന്‍സി ഇത് നിഷേധിച്ചിട്ടുണ്ട്.
കര്‍ദിനാളിനെ മാത്രം കുറ്റം പറയേണ്ട.
നമ്മുടെ നാടിന്റെ പോക്ക് ആ രീതിയിലാണ്.
മത മേധാവികളുടെ താളത്തിനു
തുള്ളുകയാണ് സര്‍ക്കാര്‍. എന്ത് പോക്രിത്തരം
കാണിച്ചാലും മതത്തിന്റെ പിന്‍ബലം
കിട്ടിക്കഴിഞ്ഞാല്‍ പിന്നെ അതിനെ തൊടാന്‍
സര്‍ക്കാരിനു പേടിയാണ്. ക്രിസ്ത്യാനികളാണ്
മത്സ്യത്തൊഴിലാളികള്‍, വെടിവെച്ചത് വത്തിക്കാന്‍
സ്ഥിതി ചെയ്യുന്ന ഇറ്റലിയിലെ സൈനികരാണ്.
കര്‍ദിനാള്‍ നില്‍ക്കുന്നത് വത്തിക്കാനിലാണ്.
ഇതൊക്കെയാവാം കര്‍ദിനാള്‍ മതവീക്ഷണ
ത്തോടെയുള്ള പ്രസ്താവന ഇറക്കാന്‍ കാരണമായത്.
ഇവരൊക്കെ മതത്തിന്റെ കണ്ണിലൂടെയാണ്
എല്ലാ കാര്യങ്ങളും കാണുന്നത്. മതേതര മന്ത്രി
മാരോട് ആവശ്യപ്പെടാന്‍ ഈ കര്‍ദിനാളിന്
എന്താണ് അധികാരം? മതേതര
കക്ഷിയായ കോണ്ഗ്രസ്സിന്റെ മന്ത്രിമാരാണെങ്കില്‍
കക്ഷിയായ കോണ്ഗ്രസ്സിന്റെ മന്ത്രിമാരാണെങ്കില്‍
പോലും കത്തോലിക്കരാണെങ്കില്‍ (ക്രിസ്ത്യാനി
യാണെങ്കില്‍) ചര്‍ച്ചിന് അവരുടെ മേല്‍ മതപരമായ
അധികാരമുണ്ട് എന്നാണു വിചാരം. മന്ത്രിമാരും.
എം. എല്‍. എ. മാരും ഒക്കെ മതേതരരാജ്യത്തെ
മതേതര ജനപ്രതിനിധികളാണ്. മതത്തിന്റെ പേരിലല്ല
മതേതര ജനപ്രതിനിധികളാണ്. മതത്തിന്റെ പേരിലല്ല
അവരെ ജനങ്ങള്‍ തിരഞ്ഞെടുത്തത്. വ്യക്തിപരമായ
ജീവിതത്തില്‍ മതത്തില്‍ വിശ്വസിക്കാമെങ്കിലും
രാജ്യകാര്യങ്ങളില്‍ അവര്‍ തികച്ചും മതേതരരാണ്.
ഭരണകാര്യത്തില്‍, അഥവാ പൊതുകാര്യത്തില്‍,
മത മേധാവികള്‍ പറയുന്നത് ചെവിക്കൊളേണ്ട
കാര്യം, അവര്‍ക്കില്ല. മുസ്ലിംലീഗിന്റെ എം.എല്‍. എ.
മുസ്ലിങ്ങളുടെ എം.എല്‍.ഏ. അല്ല. അതുപോലെ
കേരള കോണ്ഗ്രസ് (മാണി) യുടെ മന്ത്രി
ക്രിസ്ത്യാനികളുടെ മന്ത്രിയല്ല. ഈ മതേതര-
ജനാധിപത്യതത്വം അറിയാത്തത് പോലെയാണ്
മതസംഘടനകള്‍ പെരുമാറുന്നത്. മതങ്ങള്‍
ആത്മീയ-വിശ്വാസകാര്യങ്ങള്‍ നോക്കിയാല്‍ മതി.
ഭരണത്തില്‍ ഇടപെടരുത്. അതാണ് മതേതരത്വം
ആവശ്യപ്പെടുന്നത്. ഈയിടെ ഒരു മണ്ടന്‍ പറഞ്ഞില്ലേ
രാഷ്ട്രീയക്കാര്‍ മതകാര്യങ്ങളില്‍ ഇടപെടേണ്ട എന്ന്!
മതത്തിന്റെ പേരില്‍ തോന്ന്യാസങ്ങള്‍ ചെയ്യുമ്പോള്‍
രാഷ്ട്രീയക്കാര്‍ ഇടപെടും. ഇവിടെ ഭരിക്കുന്നത്
രാഷ്ട്രീയക്കാരാണെന്ന കാര്യം ഈ മുസ്ല്യാന്‍മാര്‍
മറന്നു പോയോ? രാഷ്ട്രീയക്കാര്‍ പൌരന്മാരാണ്.
അന്ധവിശ്വാസത്തെ എതിര്‍ക്കേണ്ടത് പൌരന്റെ
ഭരണഘടനാപരമായ കടമയാണ്. ഇതൊന്നും
ഖുറാന്‍ മാത്രമേ ശരിയുള്ളൂ എന്ന് വിശ്വസിച്ചു
നടക്കുന്നവരുടെ തലയില്‍ കയറുകയില്ല. ഇക്കാര്യം
വേറെ ചര്‍ച്ച ചെയ്യാം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ