നോമ്പും ദാരിദ്ര്യവും
ഇസ്ലാമിനെ വിമര്‍ശിച്ചാല്‍ കഠിനമായ ശിക്ഷ കിട്ടും എന്നതിന് തെളിവായി ഒരു പാട് ഖുര്‍ ആന്‍ വാക്യങ്ങള്‍ ഉദ്ധരിച്ചു കാണാറുണ്ട്. എന്നാല്‍ ഖുര്‍ ആനില്‍ അത്ര കര്‍ക്കശമായ നിയമങ്ങളൊന്നും ഇല്ലെന്നും അതൊക്കെയുള്ളത് പില്‍ക്കാലത്ത് (എട്ടാം നൂറ്റാണ്ടില്‍) ചില നിയമപണ്ഡിതന്മാര്‍ ഉണ്ടാക്കിയ വിധിതീര്‍പ്പുകളുടെ സമാഹാരമായ 'ശരി അത്തില്‍' ആണെന്നും സിയാവുദ്ദീന്‍ സര്‍ദാര്‍ തന്റെ ഏറ്റവും പുതിയ ഗ്രന്ഥമായ 'റീഡിംഗ് ദി ഖുറാനി'ല്‍ സ്ഥാപിക്കുന്നതായി ഹമീദ് ചേന്ദമംഗലൂര്‍ (മാതൃഭൂമി ആഴ്ചപ്പതിപ്പ് : 31 07 2011 ) പറയുന്നു. ശരീ അത്ത് ദൈവീകമല്ല എന്നാണു സിയാവുദീന്റെ വാദം. ഖുറാന്‍ മാത്രമാണ് ഇസ്ലാമുകള്‍ ദൈവീകമായി അനുസരിക്കേണ്ട മതഗ്രന്ഥം എന്ന് പുസ്തകത്തില്‍ പറയുന്നുണ്ടത്രേ! പക്ഷെ സിയാവുദ്ദീന്‍ സര്‍ദാര്‍ പറയുന്നത് പോലെയൊന്നുമല്ല ഇസ്ലാമിക ലോകത്ത് നടക്കുന്നത്. ഖുറാനില്‍ ഉണ്ടെന്നു അദ്ദേഹം പറയുന്ന സഹിഷ്ണുതയൊന്നും എവിടെയും കാണാനില്ല. ഖുറാന്‍ മനുഷ്യസ്ന്ഹേത്തിലും നീതിയിലും അധിഷ്ടിതമായ ഗ്രന്ഥമാണെന്നും അത് പിന്തുടരുന്ന
പക്ഷം സംശുദ്ധമായ ഒരു ഇസ്ലാമിക ലോകം സാക്ഷാല്കൃത മാവുമെന്നും അങ്ങനെ വന്നാല്‍ ഇന്ന് ഇസ്ലാമിന് വന്നുചേര്‍ന്നിട്ടുള്ള അപകീര്‍ത്തിയും ശത്രുതയും ഇല്ലാതാവുമെന്നുമൊക്കെയുള്ള സ്വപ്നത്തില്‍ നിന്നാവാം 'reading the khuran' ലെ ആശയങ്ങള്‍ വാര്‍ന്നു വീണത്.
സിയാവുദ്ദീന്‍ സര്‍ദാരിന്റെ ഖുറാന്‍ വ്യാഖ്യാനമാണ് ശരിയെങ്കില്‍ നോമ്പിനെക്കുറിച്ചുള്ള താഴെ പറയുന്ന വിമര്‍ശനം ഉന്നയിക്കാന്‍ എനിക്ക് ഒട്ടും ഭയം തോന്നേണ്ട കാര്യമില്ല.
നോമ്പുകാലത്ത് പട്ടിണി കിടക്കുന്നത് വിശപ്പിന്റെ കാഠിന്യം സ്വയം അനുഭവിക്കാനാണെന്ന് ഇസ്ലാമിക
പണ്ഡിതന്മാര്‍ ലേഖനങ്ങളി ലൂടെയും പ്രഭാഷണങ്ങളി ലൂടെയും ആവര്‍ത്തിച്ചു കൊണ്ടിരിക്കുകയാണല്ലോ?
എങ്കില്‍ പട്ടിണി ജീവിതത്തിന്റെ ഭാഗമായിട്ടുള്ളവര്‍ നോമ്പ് നോല്‍ക്കേണ്ട തുണ്ടോ? മുസ്ലിംകള്‍ ബഹുഭൂരിപക്ഷ മുള്ള രാജ്യമാണല്ലോ സോമാലിയ. അവിടെ ആമ്ഭ്യന്തര കലാപം മൂലം ദാരിദ്ര്യവും പട്ടിണിയും കൊടികുത്തി വാഴുകയാണ്. പട്ടിണികൊണ്ട് എല്ലും തോലുമായ കുഞ്ഞുങ്ങളുടെയും വൃദ്ധ ജനങ്ങളുടെയും ചിത്രങ്ങള്‍ കാണുമ്പോള്‍ കണ്ണ് നനയാത്തവരുണ്ടാവില്ല. അവിടെ 'പുണ്യ'മാസവും, നോമ്പും, ഇഫ്താറും ഒക്കെ അര്‍ത്ഥശൂന്യമല്ലേ എന്ന ചോദ്യത്തിന് ഇസ്ലാമിക പണ്ഡിതരുടെ പ്രതികരണം അറിഞ്ഞാല്‍ കൊള്ളാം. ഒരു നേരം മാത്രം ഭക്ഷണത്തിന് വകയുള്ള വരും, പോഷകാഹാര ക്കുറവിന്റെ പ്രത്യാഘാത മനുഭവിക്കുന്നവരുമായ അനേകായിരം മുസ്ലിം മതവിശ്വാസികള്‍ ലോകത്തിന്റെ നാനാ ഭാഗത്ത് മുണ്ടാവാതിരിക്കുമോ? അവരെ സംബന്ധിച്ചിടത്തോളം നോമ്പിന്റെ പ്രസക്തി എന്താണ്?
ഇതൊക്കെ പുതിയ ചോദ്യമാണെന്നു എനിക്കഭിപ്രായമില്ല.
brther...നോമ്പ് വിശപ്പിന്റെ കാഠിന്യം അനുബവിക്കനാണെന്ന് ഖുറാന്‍ പടിപ്പിചിട്ടില്ലല്ലോ .നബിയും അങ്ങനെ പറഞ്ഞിട്ടില്ല .നോമ്പിനു ആത്മീയവും സാമൂഹിഗവുമായ ഒരുപാട് ഗുണങ്ങളുണ്ട്
മറുപടിഇല്ലാതാക്കൂഎങ്കില് അങ്ങനെ പ്രസംഗിക്കുകയും എഴുതുകയും ചെയ്യുന്ന മതപണ്ഡിതന്മാര്‍
മറുപടിഇല്ലാതാക്കൂഖുറാനെ ദുര്‍വ്യാഖ്യാനം ചെയ്യുകയാവും അല്ലെ? പാവം നരകത്തില്‍ പോവാന്‍
വിധിക്കപ്പെട്ടവര്‍
ഗുണങ്ങളുടെ കാര്യമൊന്നും പറയേണ്ട. രണ്ട് ഗുണങ്ങള്‍ ഞാന്‍ പറയാം
മറുപടിഇല്ലാതാക്കൂ(1) വലിച്ചു വാരി അസമയത്ത് തിന്നുന്നതുകൊണ്ട് രോഗങ്ങള്‍ വന്നു
ആശുപത്രിയില്‍ പോവാം.
(2) നോമ്പ് കാലത്ത് മുസ്ലിം ഭൂരിപക്ഷ ടൌണുകളില്‍ നോമ്ബില്ലാതവര്‍ക്ക്
വിശപ്പും ദാഹവും സഹിക്കാം.
നോമ്പ് അടിച്ചെല്‍പ്പിക്കുന്നതിനെ പറ്റി എന്താണ് താങ്കളുടെ അഭിപ്രായം?
സംസ്ഥാനത്തെ ചില മുസ്ലിം നിയന്ത്രിത സ്കൂളുകളില്‍ നോമ്പ് കാലത്ത് ഉച്ചക്കഞ്ഞി വിതരണം
നിര്‍ത്തി എന്ന് കേട്ടിട്ടുണ്ട്. ഇതിന്റെ ആവശ്യമുണ്ടോ?