2010, ഓഗസ്റ്റ് 7, ശനിയാഴ്‌ച
സര്‍ക്കാരിന്റെ മതേതരത്വ വിരുദ്ധത
7.08.10 ലെ മാതൃഭൂമി പത്രത്തിലാണ് ഈ വാര്‍ത്ത ഞാന്‍ വായിച്ചതു. "സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ ശാന്തിഗിരി ആശ്രമം സംഘടിപ്പിക്കുന്ന educational fest ലേക്കുള്ള സംസ്ഥാന തല പരീക്ഷ ഞായറാഴ്ച ജില്ലാടിസ്ഥാനത്തില്‍ നടക്കും. സംസ്ഥാനത്തെ ഹൈസ്കൂള്‍, ഹയര്‍സെക്കണ്ടറി സ്കൂള്‍ വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ചു കൊണ്ട് ആഗസ്റ്റ് ഒന്നിന് നടന്ന ജില്ലാ തല പ്രവേശന പരീക്ഷയില്‍ അര്‍ഹത നേടിയ നാനൂറോളം വിദ്യാര്‍ഥികള്‍ എല്ലാ ജില്ലകളിലും ഒരുക്കിയിട്ടുള്ള സെന്ററുകളില്‍ പരീക്ഷം ഏഴുതും."
ശാന്തിരി ആശ്രമം സ്ഥാപിച്ചത് കരുണാകരഗുരുവാണ്. അദ്ദേഹം ഒരു പ്രത്യേക മതത്തിന്റെ വക്താവല്ല എന്നാണു പറയപ്പെടുന്നതെങ്കിലും അടിസ്ഥാനപരമായി ഹിന്ദുമത ദര്‍ശനങ്ങളില്‍ വേരൂന്നിയിട്ടുള്ളതാണ് അദ്ധേഹത്തിന്റെ ചിന്ത എന്നതു തര്‍ക്കമറ്റ സംഗതിയാണ്. കരുണാകരഗുരുവിനു, സമൂഹത്തിന്റെ വിവിധ ശ്രേണികളിലുള്ളവര്‍ ശിഷ്യരായിട്ടുണ്ട്. വേണമെങ്കില്‍ അദ്ദേഹത്തിന്റെത് ഒരു മതമാണെന്ന് പറയാം. പല മതക്കാരും തങ്ങളുടെ മതത്തിനു പ്രചരണം കിട്ടുവാനും മതത്തിനു സാമൂഹികാന്ഗീകാരം ലഭിക്കാനും പൊതു കാര്യങ്ങളില്‍ ഇടപെടുന്നുണ്ട്. ജാതി മതഭേടമെന്യെയുള്ള സമൂഹ വിവാഹങ്ങള്‍ നടത്തുക, പാവങ്ങള്‍ക്ക് വീട് വെച്ച് കൊടുക്കുക, നിര്‍ധനരായ വിധ്യാര്തികള്‍ക്ക് പാഠപുസ്തകവും, യൂണിഫോമും വിതരണം ചെയ്യുക, ചികിത്സ നല്‍കുക ഇതൊക്കെ അക്കൂട്ടത്തില്‍ പെടുന്നതാണ്. ചിലര്‍ ചിത്രരചനാമത്സരങ്ങള്‍ പോലുള്ള കലാപരമായ വേദിയും ഉപയോഗപ്പെടുത്തുന്നു. പരീക്ഷയടുക്കുന്പോള്‍ വിജയം ഉറപ്പുവരുത്താന്‍ വേണ്ടി, ഒരു ഹിന്ദു മത സംഘടന, വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ചു കൊണ്ട് പ്രത്യേക പൂജകളും, യജ്ഞങ്ങളും നടത്തിയതായി കഴിഞ്ഞ വര്‍ഷം വാര്‍ത്തയുണ്ടായിരുന്നു. ഇത്തരത്തിലുള്ള ഒരു വേലയാണ് ശാന്തിഗിരിയും ചെയ്യുന്നത്. അവര്‍ക്ക് വിദ്ധ്യാര്‍ത്തി സമൂഹത്തിലും, പൊതുസമൂഹത്തിലും വേരോട്ടം കിട്ടാനാണ് അത്. അതോടൊപ്പം അവര്‍ ശരിയെന്നു വിശ്വസിക്കുന്ന സിദ്ധാന്തങ്ങള്‍ പ്രചരിപ്പിക്കുക എന്നതും അവരുടെ ലകഷ്യമാണ്.
നമ്മുടെ രാജ്യം ഒരു മതനിരപേക്ഷ രാജ്യമാണ്. മതവും പൊതു കാര്യങ്ങളും തമ്മില്‍ കൂട്ടിക്കുഴക്കാതിരിക്കുക എന്നതാണ് മതേതരത്വത്തിന്റെ സത്ത. ആ അര്‍ത്ഥത്തില്‍ ഇവിടെ വിദ്യാഭ്യാസ വകുപ്പ് ഒരു 'മത'മായ ശാന്തിഗിരിയുമായി കൈ കോര്‍ത്തതു മതേതര വിരുദ്ധമായ പ്രവൃത്തിയായിട്ടാണ് എനിക്ക് തോന്നുന്നത്. മതേതരവും, പൊതുവും, ശാസ്ത്രവിരുധമല്ലാതതുമായ സ്ഥാപനങ്ങളെയും സംഘടനകളെയുമാണ് സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കേണ്ടത്. അന്ധവിശ്വാസാധിഷ്ടിതമായ ആത്മീയസംഘങ്ങളെയല്ല
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ