സംഖ്യാ ജ്യോതിഷം അഥവാ ന്യൂമറോളജി എന്നു കേട്ടിട്ടില്ലേ? സാധാരണ ജ്യോതിഷത്തെപ്പോലെ അത്ര പ്രസിദ്ധമല്ലെങ്കിലും ഇതിനും ധാരാളം വിശ്വാസികളുണ്ട്. അക്കൂട്ടത്തില്‍ പെട്ട രണ്ട് പ്രമുഖ വ്യക്തികളാണ് തമിഴ്നാട് മുന്‍ മുഖ്യമന്ത്രി കുമാരി ജയലളിതയും കര്ണാടകയിലെ ഇപ്പോഴത്തെ മുഖ്യമന്ത്രി യദ്യൂരപ്പയും. ദോഷങ്ങളകറ്റാന്‍വേണ്ടി രണ്ട് പേരും തങ്ങളുടെ പേരിലെ അക്ഷരങ്ങള്‍ക്ക് മാറ്റം വരുത്തി. സംഖ്യാജ്യോതിഷ പ്രകാരമായിരുന്നത്രേ അത്. എന്നിട്ടും വലിയ ഗുണമൊന്നുമുണ്ടായില്ല എന്നതു വേറെ കാര്യം.
എന്താണ് സംഖ്യാജ്യോതിഷം അല്ലെങ്കില്‍ ന്യൂമറോളജി? 'സംഖ്യാ ജ്യോതിഷ ദീപം' എന്ന ഗ്രന്ഥത്തില്‍ അതിന്റെ കര്‍ത്താവ് ശ്രീ എന്‍. കൃഷ്ണമൂര്‍ത്തി പറയുന്നത് നോക്കുക: " സംഖ്യകളുടെ ശാസ്ത്രമാണ് സംഖ്യാ ജ്യോതിഷം അഥവാ ന്യൂമറോളജി. ഒരു വ്യക്തിയുടെ ജനനതീയതിയും നാമധേയത്തിന്റെ പരല്‍ സംഖ്യയും അടിസ്ഥാനമാക്കി സ്വഭാവവും ഭാവി ഫലങ്ങളും നിര്‍ണ്ണയിക്കാന്‍ ഈ ശാസ്ത്രം ഉപയോഗിക്കുന്നു."
ന്യൂമറോളജി പ്രകാരം ഒരു വ്യക്തിയുടെ സ്വഭാവവും ഗുണദോഷങ്ങളും ഭാവിയുമൊക്കെ കണ്ടു പിടിക്കുന്നത് എങ്ങനെയാണെന്നറിഞ്ഞാല്‍ നാം ചിരിച്ചു പോകും. സംഖ്യകള്‍ കൊണ്ടുള്ള ഒരു കുട്ടിക്കളി. അത്രയേ ഉള്ളു. സംഖ്യാജ്യോതിഷമനുസരിച്ച് ഫലനിര്‍ണയത്തിന് ആദ്യമായി വ്യക്തിയുടെ പേരിന്റെ പരല്‍സംഖ്യ കണ്ടു പിടിക്കണം. പേര് ഇംഗ്ലീഷ് അക്ഷരത്തിലാക്കിയിട്ടു വേണം പരല്‍സംഖ്യ കാണാന്‍. ഇരുപത്തിയാറു ഇംഗ്ലീഷ് അക്ഷരങ്ങള്‍ക്കും സമാനമായ അക്കങ്ങള്‍ നല്‍കിയിട്ടുണ്ട്. താഴെ കൊടുത്തിരിക്കുന്ന പട്ടിക പരല്‍സംഖ്യ കണ്ടു പിടിക്കാന്‍ സഹായിക്കും.
1 2 3 4 5 6 7 8 9
A B C D E F G H I
J K L M N O P Q R
S T U V W X Y Z
A,J,S ഇവയുടെ പരല്‍ സംഖ്യ ഒന്നാകുന്നു. D,M,V ഇവയുടെത് നാല്. ഇനി K.P.
BABURAJAN എന്നയാളുടെ പരല്‍സംഖ്യ കാണുന്നത് എങ്ങനെയെന്നു നോക്കാം.
K. P. B A B U R A J A N
2 7 2 1 2 3 9 1 1 1 5
ഈ സംഖ്യകള്‍ കൂട്ടുക. 2+7+2+1+2+3+9+1+1+1+5 = 34 എന്നു കിട്ടും.
കെ. പി. ബാബുരാജന്റെ പരല്‍സംഖ്യ 34 ആണ്. ഇത് പോലെ ഏതൊരാളുടെയും
പരല്‍സംഖ്യ കണ്ടു പിടിക്കാം. ഒന്ന് മുതല്‍ നൂറു വരെയുള്ള പരല്‍ സംഖ്യകളുടെ
ഫലങ്ങള്‍ സംഖ്യാജ്യോതിഷ പ്രകാരം നിര്‍ണ്ണയിക്കപ്പെട്ടിട്ടുണ്ട്. നൂറില്‍ വലിയ
സംഖ്യയാണെങ്കില്‍ അതിലെ അക്കങ്ങള്‍

തമ്മില്‍ കൂട്ടി ഏകസ്ഥാനസംഖ്യയാക്കി മാറ്റി ഫലപ്രവചനം നടത്തുകയാണ് ചെയ്യുന്നത്.
ഒരാളുടെ പരല്‍സംഖ്യ 116 ആണെങ്കില്‍ അയാളുടെ ഫലങ്ങള്‍ 1+1+6 = 8 എന്ന
സംഖ്യയുടെതായിരിക്കും. ഇനി ബാബുരജന്റെ പരല്‍ സംഖ്യയായ 34 ന്റെ
ഫലങ്ങള്‍ എന്താണെന്ന് നോക്കാം:
ഫലങ്ങള്‍ എന്താണെന്ന് നോക്കാം:
"മുപ്പത്തിനാലുകാര്‍ ആദര്‍ശധീരരും പരോപകാരികളുമാണ്. സതീര്ത്യരെ
അങ്ങേയറ്റം സ്നേഹിക്കുകയും കഴിയുന്നത്ര സഹായങ്ങള്‍ ചെയ്തു
കൊടുക്കുകയും ചെയ്യും. ശത്രുക്കളെ പ്പോലും ബഹുമാനി ക്കുന്ന
സ്വഭാവമാണിവര്‍ക്കുള്ളത്. സ്ഥിരാഭിപ്രായക്കാരുംവ്യക്തി മഹത്വവുമുള്ള
വരാണിവര്‍". മിക്കവാറും എല്ലാ പരല്‍സംഖ്യക്കും നല്ല ഫലങ്ങളാണുള്ളത്.
മോശമായ കുറച്ചു പരല്‍സംഖ്യ കളുണ്ട്. 90 അത്തരത്തില്‍പ്പെട്ടതാണ്.
തൊണ്ണൂറുകാര്‍ ബുദ്ധിവൈഭവം കുറഞ്ഞവരും സ്വഭാവശുദ്ധിയോ സംസ്കാരമോ ഇല്ലാത്തവരുമാകുന്നു. ഇനിയുമൊരുപാട് ദൂഷ്യ ങ്ങളുണ്ട് ഇവര്‍ക്ക്.
തൊണ്ണൂറുകാര്‍ ബുദ്ധിവൈഭവം കുറഞ്ഞവരും സ്വഭാവശുദ്ധിയോ സംസ്കാരമോ ഇല്ലാത്തവരുമാകുന്നു. ഇനിയുമൊരുപാട് ദൂഷ്യ ങ്ങളുണ്ട് ഇവര്‍ക്ക്.
ഒരു വ്യക്തിയുടെ പേരിലെ അക്ഷരങ്ങളുടെ സംഖ്യകള്‍ കൂട്ടിക്കിട്ടുന്ന
പരല്‍സംഖ്യയാണു അയാള്‍ ഭാവിയില്‍ എങ്ങിനെയുള്ള ആളാവുമെന്നും,
അയാളുടെ ജീവിതാനുഭവങ്ങള്‍ എന്തൊക്കെയാവുമെന്നും നിശ്ചയിക്കുന്നത്
എന്നതാണല്ലോ ന്യൂമറോളജിയുടെ സിദ്ധാന്തം. ഈ തത്വമനുസരിച്ചാണ്
yadiyoorappa (യദിയൂരപ്പ) പേരിലെ 'i' കളഞ്ഞു yadyoorappa

(യദ്യൂരപ്പ) യായതും, jayalalitha (ജയലളിത) പേരിന്റെ അവസാനം
'a' ചേര്‍ത്ത് jayalalithaa (ജയലളിതാ) ആയതും. മലയാളി ക്രിക്കറ്റ്
താരംശ്രീശാന്ത് തന്റെ പേര് ശ്രീസന്ത് എന്നാക്കി മാറ്റാന്‍ ആലോചിച്ചതും ഈ അന്ധവിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ്. പക്ഷെ ആരുടെയോ
ഉപദേശപ്രകാരം ശ്രീശാന്ത് ആ നീക്കത്തില്‍ നിന്നും പിന്മാറി.

പേരിന്റെ പരല്‍സംഖ്യ മാറ്റിയത് കൊണ്ടു മേല്‍പ്പറഞ്ഞവര്‍ക്ക് ഗുണം
കിട്ടിയോ? ഇല്ലെന്നതാണ് അനുഭവം. യെദ്യൂരപ്പക്ക് ആദ്യ തവണ മുഖ്യമന്ത്രി
സ്ഥാനം നഷ്ടപ്പെടുകയും, ജയലളിതയുടെ മുന്നണി തിരഞ്ഞെടുപ്പില്‍
പരാജയപ്പെടുകയും ചെയ്തു. പേരിലെ അക്ഷരങ്ങള്‍ മാറ്റി നല്ല
പരല്‍സംഖ്യയാക്കിയാല്‍ ഭാവി നല്ലതാവുമെങ്കില്‍ അതൊക്കെ

ആര്‍ക്കും നിഷ്പ്രയാസം ചെയ്യാവുന്നതല്ലേയു ള്ളൂ.
മുകളില്‍ വിശദീകരിച്ചതില്‍ നിന്ന്, വളരെ ബാലിശമായ
ഒരന്ധവിശ്വാസമാണ് ന്യൂമറോളജി എന്ന്, അല്പമെങ്കിലും
യുക്തിബോധമുള്ളവര്‍ക്ക് മനസ്സിലാക്കാം. ജ്യോതിഷത്തില്‍ (astrology)
ഗ്രഹനിലയാണ് ജീവിതത്തെ നിര്‍ണയിക്കുന്നതെങ്കില്‍
ഒരന്ധവിശ്വാസമാണ് ന്യൂമറോളജി എന്ന്, അല്പമെങ്കിലും
യുക്തിബോധമുള്ളവര്‍ക്ക് മനസ്സിലാക്കാം. ജ്യോതിഷത്തില്‍ (astrology)
ഗ്രഹനിലയാണ് ജീവിതത്തെ നിര്‍ണയിക്കുന്നതെങ്കില്‍
ന്യൂമറോളജിയില്‍ പേരിലെ സ്പെല്ലിംഗ് ആണ്ഫലം നിര്‍ണ്ണയിക്കുന്നത്!
എല്ലാ ജ്യോതിഷങ്ങളും ശാസ്ത്രീയമായ അടിസ്ഥാനമില്ലാത്ത അന്ധവി
ശ്വാസങ്ങളാണ്.
എല്ലാ ജ്യോതിഷങ്ങളും ശാസ്ത്രീയമായ അടിസ്ഥാനമില്ലാത്ത അന്ധവി
ശ്വാസങ്ങളാണ്.
ഗ്രഹനിലകളോ സംഖ്യകളോ ഒന്നുമല്ല മനുഷ്യന്റെ ജീവിതത്തെ
നിര്‍ണയിക്കുന്നത് എന്നുമനസ്സിലാക്കാന്‍ സാമാന്യബുദ്ധി മതി. ജനിതക
ഘടകങ്ങളും, വ്യക്തിപരമായ കഴിവുകളും, സാമൂഹിക, ഭൌതിക
സാഹചര്യങ്ങളുമാണു ഒരാളുടെ ജീവിതത്തിലെ നന്മ-തിന്മകള്‍ക്കും
നിര്‍ണയിക്കുന്നത് എന്നുമനസ്സിലാക്കാന്‍ സാമാന്യബുദ്ധി മതി. ജനിതക
ഘടകങ്ങളും, വ്യക്തിപരമായ കഴിവുകളും, സാമൂഹിക, ഭൌതിക
സാഹചര്യങ്ങളുമാണു ഒരാളുടെ ജീവിതത്തിലെ നന്മ-തിന്മകള്‍ക്കും
ഗുണദോഷങ്ങള്‍ക്കും കാരണം. രോഗങ്ങള്‍ വരുന്നതിനും, ദാമ്പത്യ
കലഹങ്ങളുണ്ടാവുന്നതിനും സാമ്പത്തികബുദ്ധിമുട്ടുകളനുഭവി ക്കുന്നതിനും,
മത്സരങ്ങളില്‍ പരാജയപ്പെടുന്നതിനുമുള്ള കാരണങ്ങള്‍ സംഖ്യകളിലോ
ഗ്രഹങ്ങളിലോ ആരോപിക്കുന്നതില്‍പ്പരം മണ്ടത്തരം വേറെയുണ്ടോ?
കലഹങ്ങളുണ്ടാവുന്നതിനും
മത്സരങ്ങളില്‍ പരാജയപ്പെടുന്നതിനുമുള്ള കാരണങ്ങള്‍ സംഖ്യകളിലോ
ഗ്രഹങ്ങളിലോ ആരോപിക്കുന്നതില്‍പ്പരം മണ്ടത്തരം വേറെയുണ്ടോ?
ഇങ്ങനെയൊക്കെയാണെങ്കിലും ഇത്തരം കപടശാസ്ത്രത്തില്‍
വിശ്വസിക്കുന്ന ധാരാളംപേരെ കാണാം. അവരില്‍ പലരും പ്രസിദ്ധരുമാണു.
ചുരുക്കം ചില പ്രവചനങ്ങള്‍ ശരിയാവുന്നതാണ് അതിനു കാരണം.
പത്തു പ്രവചനങ്ങള്‍ നടത്തിയാല്‍ ഒന്നോ രണ്ടോ ശരിയാവാം.
വിശ്വസിക്കുന്ന ധാരാളംപേരെ കാണാം. അവരില്‍ പലരും പ്രസിദ്ധരുമാണു.
ചുരുക്കം ചില പ്രവചനങ്ങള്‍ ശരിയാവുന്നതാണ് അതിനു കാരണം.
പത്തു പ്രവചനങ്ങള്‍ നടത്തിയാല്‍ ഒന്നോ രണ്ടോ ശരിയാവാം.
അത് ജ്യോതിഷത്തിന്റെ കഴിവല്ല. ആര്‍ക്കു വേണമെങ്കിലും
ഇങ്ങനെയൊക്കെ പ്രവചിക്കാം. ചിലതൊക്കെ ശരിയായി എന്നും വരാം.
നിറയെ കായ്ച്ചു നില്‍ക്കുന്ന ഒരു മാവില്‍ ഒരു കണ്ണ്പൊട്ടന്‍
കല്ലെറിഞ്ഞാല്‍ഒരു മാങ്ങയെങ്കിലും വീഴാതിരിക്കുമോ? അത്രയേ ഉള്ളു
ഇങ്ങനെയൊക്കെ പ്രവചിക്കാം. ചിലതൊക്കെ ശരിയായി എന്നും വരാം.
നിറയെ കായ്ച്ചു നില്‍ക്കുന്ന ഒരു മാവില്‍ ഒരു കണ്ണ്പൊട്ടന്‍
കല്ലെറിഞ്ഞാല്‍ഒരു മാങ്ങയെങ്കിലും വീഴാതിരിക്കുമോ? അത്രയേ ഉള്ളു
ഇത്തരം ഫല പ്രവചനങ്ങളുടെ കാര്യവും. അന്ധവിശ്വാസിയായ ആള്‍
ശരിയായ പ്രവചനങ്ങള്‍ മാത്രം ഓര്‍ത്തു വെക്കുകയും പ്രചരിപ്പിക്കുകയും
ചെയ്യും. തെറ്റിപ്പോയവ(അവയാണ് ഭൂരിപക്ഷം) മറക്കുകയം ചെയ്യും.
വിശ്വാസിയുടെ യുക്തിബോധത്തിന്റെ അഭാവമാണു ഇതിനു കാരണം.
ശരിയായ പ്രവചനങ്ങള്‍ മാത്രം ഓര്‍ത്തു വെക്കുകയും പ്രചരിപ്പിക്കുകയും
ചെയ്യും. തെറ്റിപ്പോയവ(അവയാണ് ഭൂരിപക്ഷം) മറക്കുകയം ചെയ്യും.
വിശ്വാസിയുടെ യുക്തിബോധത്തിന്റെ അഭാവമാണു ഇതിനു കാരണം.
ജ്യോതിഷത്തെ ക്കുറിച്ച് നടത്തിയ നിരവധി പരീക്ഷണങ്ങ
ളിലൂടെ അത് തികച്ചും ഒരു കപടശാസ്ത്ര മാണെന്ന് തെളിയിക്കപ്പെട്ടതാണ്.
മാത്രവുമല്ല, ലക്ഷക്കണക്കിന് രൂപ വാഗ്ദാനം ചെയ്തിട്ടും നാളിതു
വരെ ഒരു ജ്യോത്സ്യനും യുക്തിവാദികളുടെ വെല്ലുവിളി സ്വീകരിക്കാന്‍
മുന്നോട്ടു വന്നിട്ടില്ല എന്നതു തന്നെ അതിന്റെ പൊള്ളത്തരത്തിനു
തെളിവാണല്ലോ!

യുക്തിചിന്തയും ശാസ്ത്രബോധവും വളര്‍ത്തിയെടുക്കുന്നതിലൂടെ മാത്രമേ ഇത്തരം
കപട 'ശാസ്ത്ര'ങ്ങളില്‍ നിന്ന് ജനങ്ങള്‍ക്ക് മോചനമുണ്ടാവുകയു ള്ളൂ.
**********
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ