.
ഈ ശീര്‍ഷകം കാണുമ്പോള്‍ തന്നെ ഹിന്ദുത്വ വാദികള്‍ക്ക് കലി കയറും. തീര്‍ച്ച.
വലിയ സഹിഷ്ണുതഉള്ളവരാണ് ഈ മത വിശ്വാസികള്‍ എന്നാണു പറച്ചില്‍.
എന്നാല്‍ മതത്തിനെതിരെ എന്തെങ്കിലും ഒരക്ഷരം ഒന്ന് മിണ്ടിപ്പോയാല്‍ അറിയാം
ഇവരുടെ സഹിഷ്ണുത. ഈയിടെ ദല്‍ഹി യൂണിവേഴ്സിറ്റിക്ക് എ. കെ.
രാമാനുജന്റെ 'മുന്നൂറു രാമായണങ്ങള്‍ - അഞ്ചു ഉദാഹരണങ്ങളും
പരിഭാഷയെ ക്കുറിച്ചുള്ള മൂന്നുചിന്തകളും" എന്ന ലേഖനം ബി. എ.
യുടെ സിലബസില്‍ നിന്ന് പിന്‍വലിക്കേണ്ടി വന്നത്ഹിന്ദുത്വശക്തികളുടെ
ഭീഷണി മൂലമാണ് എന്നോര്‍ക്കുക. ഇക്കാര്യത്തില്‍ എല്ലാ
മതക്കാരും തുല്യരാണ്. കേരളത്തില്‍, പത്താം ക്ലാസ്സിലെ സാമൂഹികപാഠ
പുസ്തകത്തിലെ 'ആധുനിക ലോകത്തിന്റെ ഉദയം' എന്ന പാഠം പിന്‍വലിച്ചത്
കത്തോലിക്കാസഭയുടെ സമ്മര്‍ദം മൂലമാണ്. ഇസ്ലാമിന്റെ 'സഹുഷ്ണുത' ലോക
പ്രസിദ്ധമായത് കൊണ്ട് കൂടുതല്‍ ഉദാഹരണങ്ങള്‍ നിരത്തേണ്ടതില്ല. തസ്ലീമ
നസ്രീനും, ജെയ് ലാന്‍-പോസ്ടനിലെ കാര്‍ട്ടൂണുകളും മറക്കാറായിട്ടില്ല.
പറഞ്ഞു വന്നത്, ഹിന്ദുക്കളുടെ (സൌകര്യത്തിനു വേണ്ടിയാണ് ഹിന്ദു എന്ന്
പറയുന്നത്, അല്ലാതെ ഹിന്ദുമതത്തിന്റെ ഗ്രന്ഥം എന്ന നിലക്കല്ല) വേദങ്ങളെ
പറ്റിയാണല്ലോ! ഇപ്പോള്‍ ഒരു ഡോക്ടര്‍ (ചികിത്സിക്കുന്ന ഡോക്ടരല്ല,
പി.എച്ച്.ഡി ക്കാരന്‍) വേദങ്ങള്‍ പഠിപ്പിക്കാനിറങ്ങിയിട്ടുണ്ട്. കേട്ട് കാണുമല്ലോ,
ഡോ: എം. ആര്‍. രാജേഷ്. വേദം പഠിപ്പിക്കുക മാത്രമല്ല ആ വിദ്വാന്‍ ചെയ്യുന്നത്.
എല്ലാ വിധ യാഗങ്ങളും, യജ്ഞങ്ങളും പൂജാദി കര്‍മ്മങ്ങളും പഠിപ്പിച്ച്
എല്ലാവരെയും (കുറ്റം പറയരുതല്ലോ ഇവിടെ ജാതിഭേദം ഇല്ല. എല്ലാവരും
ബ്രാഹ്മണര്‍) സനാതന ഹിന്ദുക്കളാക്കാന്‍ കരാറെടുത്തിരിക്കുകയാണ് രാജേഷ്.
നാട് നന്നാവാന്‍ ഇനിയെന്തെങ്കിലും വേണോ സഖാവേ!
ഈ ഹൃഗ്വേദം എന്നൊക്കെ പറയുന്നത് എന്തോ 'ഭയങ്കര' ഗ്രന്ഥമാ
ണെന്നാണ് കേട്ടാല്‍ തോന്നുക. നമ്മുടെ സഖാവ് ഈ. എം. തന്റെ ആത്മകഥയില്‍
എഴുതിയത് വായിച്ചതോര്‍മയുണ്ടോ? വേദം ഓതി ഓതി തന്റെ ജീവിതത്തില്‍
ആറ് വര്‍ഷം പാഴായിപ്പോയി എന്നാണു അദ്ദേഹം എഴുതിയത്. ലോകത്തിലെ
ആദിമഗ്രന്ഥം എന്ന പദവി തീര്‍ച്ചയായും ഹൃഗ്വേദത്തിനു സ്വന്തമാണ്. വേദങ്ങള്‍
പഠിക്കുകയും ഉച്ചരിക്കുകയും ചെയ്‌താല്‍ മോക്ഷം കിട്ടുമെന്നാണ് വിശ്വാസം.
സംസ്കൃതത്തില്‍ ചെല്ലുന്നത് കേട്ടാല്‍ വളരെ ഗൌരവമേറിയ ദാര്‍ശനിക
സത്യങ്ങളാവും എന്നാണു സാധാരണക്കാര്‍ വിചാരിക്കുക. ഗോത്രകാല
ഘട്ടത്തിലെ മനുഷ്യരുടെ ഭൌതികജീവിതവും, അവരുടെ ചിന്തകളും,
ആചാരങ്ങളും അനുഷ്ടാനങ്ങളും, ആഗ്രഹങ്ങളും, പ്രാര്‍ത്ഥനയും മാത്രമാണ്
ഹൃഗ്വേദത്തിലുള്ളത്. പിന്നെ അതില്‍ ആരോപിക്കപ്പെടുന്ന മഹാദര്‍ശനങ്ങളൊക്കെ
വ്യാഖ്യാതാക്കളുടെതാണ്. അവര്‍ക്ക് എന്തും പറയാമല്ലോ!
സ്ത്രീ-പുരുഷ ലൈംഗികബന്ധത്തെ പച്ചയായി പ്രതിപാദിക്കുന്ന
ഒട്ടേറെ മന്ത്രങ്ങള്‍ (എന്ന് വെച്ചാല്‍ ശ്ലോകങ്ങള്‍ എന്നേ അര്‍ത്ഥമുള്ളൂ)
ഹൃഗ്വേദത്തില്‍ കാണാം. താഴെ കൊടുത്തിരിക്കുന്ന രണ്ടു ശ്ലോകങ്ങള്‍
വായിച്ചു ഞെട്ടരുതെ!
ന സേശേയസ്യരംബ
തേന്തരാ സക്ധ്യാ കപ്രുത്
സേ ദീ ശേയസ്യ രോമശ
ന്നിഷേ ദുഷോ വിജ്രുംഭതെ
വിശ്വസ്മാദിന്ദ്ര ഉത്തര: (മണ്ഡലം 8 : 16 )
"അല്ലയോ ഇന്ദ്രാ, ഏവന്റെ ലിംഗം തുടകള്‍ക്കിടയില്‍ തൂങ്ങുന്നുവോ, അവന്‍
സംഭോഗം ചെയ്യാന്‍ശക്തനാകുന്നില്ല. കിടക്കുന്ന ഏവന്റെ ലിംഗം രോമാവൃതമായ
യോനിയെ തുറക്കുന്നുവോ, അവന്‍ തന്നെയാണ് സംഭോഗം ചെയ്യാന്‍
ശക്തനാകുന്നത്.എന്റെ ഭര്‍ത്താവായ ഇന്ദ്രന്‍ മുഴുവന്‍ ജഗത്തിനേ
ക്കാള്‍മേലെയാകുന്നു. (അല്ലെങ്കില്‍)അല്ലയോ ഇന്ദ്രാ, യാതൊരാളുടെ
സുഖപൂര്‍ത്തി (സ്ത്രീകളുടെ)തുടകള്‍ക്കു മധ്യത്തെ,
സ്ത്രീവിഷയസുഖത്തെ മാത്രം അവലംബിക്കുന്നുവോ, അവന്‍, തപോയജ്നാദി
കര്‍മ്മങ്ങള്‍ ചെയ്യുവാന്‍ സമര്‍ത്ഥനാകുന്നില്ല. കിടക്കുന്ന ആരുടെ സുഖപൂര്‍ത്തി
രോമാവൃതമായയോനിയെപ്പറ്റിതന്നെ ചിന്തിച്ചു വര്‍ദ്ധിക്കുന്നുവോ, അവനും
യജ്നാദികര്‍മ്മത്തിന് സമര്‍ത്ഥനായി ഭവിക്കുന്നില്ല. എന്റെ ഭര്‍ത്താവായ ഇന്ദ്രന്‍
അപ്രകാരമുള്ളവനല്ല. തപോയജ്ഞകര്‍മ്മാര്ഹനാകുന്നു. മുഴുവന്‍ ജഗത്തിനേക്കാള്‍
മേലെയാകുന്നു."
നസേശേയസ്യ രോമശ
ന്നിഷേ ദുഷോ വിജ്രുംഭതെ
സേ ദീശേയസ്യ രംബ
തേന്തരാസക്ത്യ കുപ്രു
ദ്വിശ്വസ്മാദിന്ദ്ര ഉത്തര: (മണ്ഡലം : 8: 17)
"കിടക്കുന്ന ഏവന്റെ രോമാവൃതമായ ലിംഗം മടങ്ങിയിരിക്കുന്നുവോ, അവന്‍
സംഭോഗംചെയ്യുവാന്‍ ശക്തനാകുന്നില്ല. ഏവന്റെ ലിംഗം തുടകള്‍ക്കിടയില്‍
തിങ്ങുന്നുവോ, അവന്‍സംഭോഗത്തിനു ശക്തനാകുന്നു. ഇന്ദ്രന്‍ മുഴുവന്‍
ജഗത്തിനേക്കാള്‍ മേലെയാണ്. (അല്ലെങ്കില്‍)കിടക്കുന്ന ഏവന്റെ രോമശമായ
ലിംഗം വികാരത്താല്‍ പൊങ്ങുന്നുവോ, അവന്‍ തപോയജ്നാദി കര്‍മ്മം
ചെയ്യുവാന്‍ സമര്‍ത്ഥനല്ല. ഏവന്റെ സുഖപൂര്‍ത്തി (സ്ത്രീകളുടെ)
തുടകള്‍ക്കിടയില്‍, സ്ത്രീവിഷയസുഖത്തെ മാത്രം അവലംബിക്കുന്നുവോ, അവനും
തപോയജ്നാദി കര്‍മ്മം ചെയ്യുവാന്‍ സമര്‍ത്ഥനാകുന്നില്ല"
വേദകാലത്തെ ജനങ്ങള്‍, പ്രാര്‍ത്ഥനക്കായി തിരഞ്ഞെടുത്ത
ദേവന്മാരുടെയും,ദേവതകളുടെയും കൂട്ടത്തില്‍, ഗൃഹോപകരണങ്ങളായ,
അമ്മിയും, ചൂലും, ഉരലുംഉണ്ടായിരുന്നു എന്നത് സൂചിപ്പിക്കുന്നത്
വേദകാല ജനത ഇഹലോക ജീവിതത്തിനാണ് പ്രാധാന്യം കൊടുത്തിരുന്നത്
എന്നാണു. ലഹരി പാനീയമായ സോമരസംനല്‍കുന്ന സോമാലതയോടും
ഒരു പാട് പ്രാര്‍ത്ഥനകളുണ്ട്.
------------