ഇസ്ലാമിന് ഗുഡ് സര്‍ട്ടിഫിക്കറ്റ് - തോമസ് ഐസക് വക
നമ്മുടെ ധനമന്ത്രി ഡോ: തോമസ് ഐസക്കിന്റെ ഒരു പ്രസ്താവനയാണു ഈ കുറിപ്പിന് ആധാരം. നബി ദിനാഘോഷത്തിന്റെ ഭാഗമായി പൊന്നാട് മുസ്ലിം ജമാ അത്ത് സംഘടിപ്പിച്ച നബിദിന സമ്മേളനത്തില്‍ പങ്കെടുത്തു കൊണ്ടു ചെയ്ത പ്രസംഗത്തില്‍ മന്ത്രി ഇങ്ങനെ പറഞ്ഞു: (ദേശാഭിമാനി: 17.02.11)
"ഇസ്ലാം എന്നാല്‍ സമാധാനം എന്നാണു അര്‍ഥം. കാര്യങ്ങള്‍ ശരിയായ രീതിയില്‍ മുന്നോട്ടു കൊണ്ടു പോകാന്‍ യഥാര്‍ത്ഥ ഇസ്ലാമിക ദര്‍ശനം ലോകത്ത് വലിയ സംഭാവന ചെയ്യുന്നുണ്ട്." ഇതാണ് സ: ഐസക്കിന്റെ വാക്കുകള്‍. ഇസ്ലാം എന്ന വാകിന്റെ അര്‍ഥം സമാധാനം എന്നാണെന്ന് തോന്നുന്നു. എന്ന് വെച്ച് ആ മതം സമാധാനം പ്രചരിപ്പിക്കുന്ന മതമാണെന്ന് പറയാന്‍ പറ്റുമോ? ഹിറ്റ്‌ലറുടെ പാര്‍ടിയുടെ പേര് നാഷണല്‍ 'സോഷ്യലിസ്റ്റ്' പാര്‍ടി എന്നായിരുന്നു. എന്ന് വെച്ച് അത് സോഷ്യലിസം പ്രഖ്യാപിച്ച പാര്ടിയായിരുന്നോ? ഏറ്റവും മോശം സ്വഭാവമുള്ള ആളുടെ പേര് ചിലപ്പോള്‍ സുശീലന്‍ എന്നായിരിക്കും. ബി.ജെ.പി.ക്കാര്‍ പറയുന്നത് അവരുടെ പാര്‍ടി മതേതര പാര്‍ടിയാണെന്നാണ്. പക്ഷെ അത് അങ്ങനെയാണോ? അത്രയേയുള്ളൂ ഇസ്ലാമിന്റെ സമാധാനവും. അക്രമം പ്രോത്സാഹിപ്പിക്കുന്ന ഒരു പാട് വചനങ്ങള്‍ ഖുര്‍ ആനിലുള്ള കാര്യം നമ്മള്‍ വോട്ടിന്റെ പേരില്‍ മൂടി വെക്കുകയാണ്. കുറച്ചു വചനങ്ങള്‍ താഴെ കൊടുക്കുന്നു:
* സത്യവിശ്വാസികള്‍ സത്യ നിഷേധികളുമായി ബന്ധപ്പെടരുത്. (3/28)
* സത്യവിശ്വാസികള്‍ സത്യ വിശ്വാസികളോടല്ലാതെ സുഹൃത്ത് ബന്ധം
പാടില്ല (3/118)
* അല്ലാഹുവല്ലാതെ മറ്റൊരു ദൈവത്തെ ആരാധിച്ചാല്‍ അവരുടെ
സങ്കേതം നരകമാണ് (5/72)
* സത്യ വിശ്വാസികള്‍ നിങ്ങളുടെ അടുത്ത് താമസിക്കുന്ന സത്യ
നിഷേധികളോട് യുദ്ധം ചെയ്യുക (66/9)
* ക്രിസ്ത്യാനികളേയും ജൂതരെയും നിങ്ങള്‍ ആത്മമിത്രമാക്കരുത്.
(5/51)
അന്യമത വിദ്വേഷവും വെറുപ്പും ജനിപ്പിക്കുന്ന ഈ വരികള്‍ വായിച്ചാല്‍ ഇസ്ലാം സഹിഷ്ണുതയുടെ മത മാണെന്ന് ആരെങ്കിലും പറയുമോ? (ഇസ്ലാം മാത്രമേ സത്യമായുള്ളുവെന്നും ഇസ്ലാമിനെ അംഗീകരിക്കാത്തവരെല്ലാം സത്യനിഷേധികളാണെന്നുമാണു ഖുര്‍ ആന്‍ അവകാശപ്പെടുന്നത്)
* സത്യനിഷേധം ഇല്ലാതാകും വരെ , മതം അല്ലാഹുവിന്റെതാകും വരെ
സത്യ നിഷേധികളോട് യുദ്ധം ചെയ്യണം. (2/193 & 8/39)
* യുദ്ധം നിഷിദ്ധമാക്കിയ മാസങ്ങള്‍ കഴിഞ്ഞാല്‍
ബഹുദൈവവിശ്വാസികളെ നിങ്ങള്‍ കണ്ടെതിയെടതുവെച്ചു കൊന്നു
കളയുകയും അവരെ പിടികൂടുകയും
വളയുകയും അവര്‍ക്ക് വേണ്ടി പതിയിരിക്കാവുന്നിടതെല്ലാം
പതിയിരിക്കുകയും ചെയ്യുക. (9/5)
* സത്യവിശ്വാസികളെ നിങ്ങള്‍ അല്‍പ്പവും പരിഭ്രമിക്കരുത്.
സത്യനിഷേധികളുടെ ഹൃദയങ്ങളില്‍ ഞാന്‍ ഭയം ജനിപ്പിക്കും. നിങ്ങള്‍
ധൈര്യമായി സത്യനിഷേധികളുടെ കഴുത്തുകള്‍ വെട്ടിക്കൊള്ളൂക
അവരുടെ വിരലുകളെല്ലാം വെട്ടി മുറിക്കുക! (8/12)
അവിശ്വാസികളെ (അതായത് അല്ലാഹുവില്‍ വിശ്വസിക്കാത്തവരെ - യഹൂദര്‍, ക്രിസ്ത്യാനികള്‍ തുടങ്ങിയവര്‍ -
(ഹിന്ദു മതത്തെ പറ്റി സര്‍വജ്ഞന്‍ കേട്ടിട്ടില്ലെന്ന് തോന്നുന്നു)) യുദ്ധം ചെയ്തു കീഴടക്കാനാണ് നബി (ഇസ്ലാം) പറയുന്നത്. അല്ലാതെ അവരെ ഉപദേശിച്ചു ഇസ്ലാമിലേക്ക് കൊണ്ടു വരാനല്ല. അങ്ങനെയുള്ള ഒരു മതത്തെ സമാധാനത്തിന്റെ മതം എന്ന് പറയാമോ? ആ കാലത്ത് മതം പ്രചരിപ്പിക്കണമെങ്കില്‍ ബലപ്രയോഗം വേണ്ടി വരുമായിരിക്കും. അന്നത്തെ നീതിവ്യവസ്ഥ അതായിരിക്കാം. അത് സമ്മതിക്കുന്നതില്‍ എന്തിനാണ് വിമുഖത? മറ്റൊരു കാര്യം, സമാധാനവാദികള്‍ക്കും യുദ്ധവാദികള്‍ക്കും ഉധരിക്കാവുന്ന വചനങ്ങള്‍ ഖുര്‍ ആനുലുന്ടെന്നതാണ്. യുദ്ധനിയമം കൊണ്ടു വരുന്നതിനു മുമ്പുള്ള വചനങ്ങളില്‍ സഹിഷ്ണുത കാണാം. എന്നാല്‍ ഹിജ്റ രണ്ടാം വര്‍ഷം കൊണ്ടുവന്ന യുദ്ധ നിയമം ബലം പ്രയോഗിച്ചു മതം പ്രചരിപ്പിക്കണമെന്നാണ് പറയുന്നത്. അതോടെ പഴയ നിയമങ്ങള്‍ക്കു പ്രസക്തി ഇല്ലാതായി.
തോമസ് ഐസക്ക് പറഞ്ഞു: "കാര്യങ്ങള്‍ ശരിയായ രീതിയില്‍ മുന്നോട്ടു കൊണ്ടു പോകാന്‍ യഥാര്‍ത്ഥ ഇസ്ലാമിക ദര്‍ശനം ലോകത്ത് വലിയ സംഭാവന ചെയ്യുന്നുണ്ട്". എങ്കില്‍ പിന്നെ എന്തിനാണ് കമ്യൂണിസ്റ്റു പാര്‍ടി? ഇസ്ലാം പോരെ? എവിടെയൊക്കെ എന്തൊക്കെ സംഭാവനയാണ് ഇസ്ലാം ചെയ്യുന്നത് എന്നറിഞ്ഞാല്‍ കൊള്ളാം. അഭിപ്രായം തുറന്നു പറയുന്നവരുടെ കയ്യും കാലും കഴുത്തും വെട്ടുന്നതാണോ വലിയ സംഭാവന? ഞാന്‍ നമ്മുടെ ടി.ജെ. ജോസഫിന്റെ കൈ വെട്ടിയ സംഭവമല്ല സൂചിപ്പിക്കുന്നത്. അത് തീവ്രവാദികള്‍ ചെയ്തതാണല്ലോ. പക്ഷെ അഫ്ഘാനിസ്ഥാനിലും, പാകിസ്ഥാനിലും, ഇറാനിലും, സൌദി അറേബ്യയിലും യഥാര്‍ത്ഥ ഇസ്ലാം തന്നെയാണല്ലോ ഇത്തരം വിധികളൊക്കെ പുറപ്പെടുവിക്കുന്നത്. അവര്‍ ആധാരമാക്കുന്നത് ശരി അത്തും നബി വചനങ്ങളും തന്നെയല്ലേ ? സല്‍മാന്‍ റുഷ്ദി, ഈയിടെ പാകിസ്ഥാനില്‍ വധ ശിക്ഷ ലഭിച്ച ആസ്യ, തസ്ലീമ നസ്രീന്‍ ഒക്കെ ഉദാഹരണം. ഇപ്പോള്‍ ഭരണം അട്ടിമറിക്കപ്പെട്ടു കൊണ്ടിരിക്കുന്ന ഈജിപ്ത്, യെമന്‍ തുടങ്ങിയ രാജ്യങ്ങളൊക്കെ ഇസ്ലാമിന്റെ ഭരണത്തിലായിരുന്നില്ലേ? ഏതൊക്കെ കാര്യങ്ങളാണാവോ ഇസ്ലാമിക ദര്‍ശനത്തിലൂടെ ശരിയായ രീതിയില്‍ മുന്നോട്ടു പോകുന്നത്? ഫ്യൂഡല്‍-സ്ത്രീ വിരുദ്ധ-പിന്തിരിപ്പന്‍ ദര്‍ശനമാണ് ഏതൊരു മതത്തെയും പോലെ ഇസ്ലാമും എന്ന് നന്നായി അറിയുന്ന മാര്‍ക്സിസ്റ്റുകാര്‍ ഇങ്ങനെയൊക്കെ പറയാമോ? തിരഞ്ഞെടുപ്പ് മുന്നില്‍ കാണുമ്പോള്‍ ഇതൊക്കെ മറന്നു പോവുകയാണോ, സര്‍? മതത്തിനു നല്ല സര്‍ട്ടിഫിക്കറ്റ് കൊടുക്കുന്ന കമ്യൂണിസ്റ്റുകാര്‍ കാറല്‍ മാര്‍ക്സ് പറഞ്ഞ ഈ വാചകം ഇടക്കെങ്കിലും ഓര്‍ക്കുന്നത് നന്ന്: "മതം എന്ന മിഥ്യാ സുഖം ഇല്ലാതാവേണ്ടത് അവരുടെ യഥാര്‍ത്ഥ സുഖത്തിനു ആവശ്യമാണ്." അതോ മാര്‍ക്സ് പഴഞ്ചനായോ?